ധാക്ക കഫെ ആക്രമണം; പ്രധാന പ്രതി കൊല്ലപ്പെട്ടെന്ന് സംശയം

നിരോധിത സംഘടനയായ ജമായത്തുള്‍ മുജാഹിദിന്റെ പ്രവര്‍ത്തകനായ അബ്ദുര്‍ റഹിം(35) ആണ് കൊല്ലപ്പെട്ടത്.

ധാക്ക കഫെ ആക്രമണം; പ്രധാന പ്രതി കൊല്ലപ്പെട്ടെന്ന് സംശയം

ധാക്ക: ഇന്ത്യന്‍ വംശജയുള്‍പ്പെടെ മുപ്പതോളംപേരുടെ മരണത്തിനിടയാക്കിയ ധാക്ക കഫെ ആക്രമണത്തിന്റെ മുഖ്യ പ്രതിയെന്ന് സംശയിക്കുന്നയാള്‍ കൊല്ലപ്പെട്ടു. നിരോധിത സംഘടനയായ ജമായത്തുള്‍ മുജാഹിദിന്റെ പ്രവര്‍ത്തകനായ അബ്ദുര്‍ റഹിം(35) ആണ് കൊല്ലപ്പെട്ടത്.

പൊലീസുകാരുമായുള്ള ഏറ്റുമുട്ടലിലാണ് ഇയാള്‍ കൊല്ലപ്പെട്ടതെന്ന് ബംഗ്ലാദേശ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ അബ്ദുല്‍ റഹീം ഏറ്റുമുട്ടലിനിടെ ആത്മഹത്യ ചെയ്തതാണെന്ന് ഫോറന്‍സിക് വിദഗ്ദര്‍ പറഞ്ഞു.


മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് കഴുത്തറുത്തതിനെ തുടര്‍ന്നുണ്ടായ രക്തസ്രാവം കാരണമാണ് അബ്ദുര്‍ റഹിം മരണപ്പെട്ടതെന്ന് ധാക്ക മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് ഡോക്ടര്‍ സൊഹേല്ഡ മഹമൂദ് പറയുന്നു.

ധാക്കയിലെ ആസിംപുര്‍ പ്രവിശ്യയില്‍ നടന്ന ഏറ്റുമുട്ടലിനിടെയാണ് ഇയാള്‍ കൊല്ലപ്പെട്ടത്. ആക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ തമിം ചൗദരിയുടെ അടുത്ത കൂട്ടാളിയാണ് അബ്ദുള്‍ റഹീം.

കനേഡിയന്‍ പൗരനായ തമിം കഴിഞ്ഞ മാസം പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. ധാക്ക കഫെ ആക്രമണവുൂമായി ബന്ധപ്പെട്ട 28 തീവ്രവാദികളാണ് ഇതുവരെ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്