ജീവിതം ഒന്നേയുള്ളൂ, അതില്‍ പോസിറ്റീവിറ്റി നിറയട്ടെ..

അസ്വസ്ഥമായ മനസ്സ് നിങ്ങളുടെ ചിന്തകള്‍ക്ക് വിഭ്രാന്തി പടര്‍ത്തും എന്ന് മാത്രമല്ല, അത് ചിലപ്പോഴൊക്കെ ആരോഗ്യത്തിനു പോലും ഹാനികരമാകും എന്നുള്ളതാണ് വസ്തുത.

ജീവിതം ഒന്നേയുള്ളൂ, അതില്‍ പോസിറ്റീവിറ്റി നിറയട്ടെ..

നമ്മളെ സൃഷ്ടിക്കുന്നത് നമ്മള്‍ തന്നെയാണ്. നമ്മുടെ മനോഭാവങ്ങളും നമ്മുടെ തീരുമാനങ്ങളും നമ്മള്‍ എന്ന വ്യക്തിയെ സൃഷ്ടിക്കുന്നു.

ദോഷം മാത്രം കാണുകയും നല്ലത്‌ കാണാതിരിക്കുകയും ചെയ്യുന്നതാണ്‌ നമ്മള്‍ അനുഭവിക്കുന്ന ബഹുഭൂരിപക്ഷം പ്രശ്‌നങ്ങളുടെയും അടിസ്ഥാന കാരണം. ശുഭാപ്‌തി വിശ്വാസവും ശുഭ ചിന്തകളും  ജീവിതത്തില്‍ പ്രസരിപ്പ്‌ നിറയ്‌ക്കും എന്നിരിക്കെ നമ്മള്‍ അതിന് മുതിരാറില്ല എന്നുള്ളതാണ് സത്യം

അസ്വസ്ഥമായ മനസ്സ് നിങ്ങളുടെ ചിന്തകള്‍ക്ക് വിഭ്രാന്തി പടര്‍ത്തും എന്ന് മാത്രമല്ല, അത് ചിലപ്പോഴൊക്കെ ആരോഗ്യത്തിനു പോലും ഹാനികരമാകും എന്നുള്ളതാണ് വസ്തുത. ചിന്തകളും സമീപനവും പോസിറ്റീവാകാന്‍ ബോധപൂര്‍ണ്ണമായ ശ്രമം നടത്തേണ്ടതുണ്ട്‌. അപ്പോള്‍ നെഗറ്റീവ്‌ ചിന്തകളെ പിടിച്ചുകെട്ടി എന്തിലും നല്ലത്‌ കാണാനാവും.


അല്‍പനേരം സ്വസ്ഥമായിരുന്ന്‌ ചിന്തകളെ അലയാന്‍ വിടുക. എന്നിട്ട്‌ അവയെ പിന്തുടരുക. ചിന്തകളുടെ ആധിപത്യം നെഗറ്റീവാണോ പോസിറ്റീവാണോ എന്ന്‌ അപ്പോഴറിയാന്‍ സാധിക്കും.
പോസിറ്റീവായി ചിന്തിക്കാന്‍ പരിശീലിക്കുക. ഓരോ തവണ നെഗറ്റിവായ ചിന്ത കടന്നു വരുമ്പോഴും അതിന്റെ മറുവശം അന്വേഷിച്ച്‌ പോസിറ്റീവിനെ മുറുകെപിടിക്കുക.

നെഗറ്റീവ്‌ ചിന്തയിലേക്ക്‌ നയിക്കുന്ന അറിവില്ലായ്‌മ, അപകര്‍ഷത, അസ്വാതന്ത്ര്യം, സ്വരച്ചേര്‍ച്ചയില്ലായ്‌മ, കോപം, നിരാശ എന്നിവ നിയന്ത്രണത്തിലാക്കുക എന്നുള്ളതാണ് ആദ്യം ചെയ്യേണ്ടത്.

എന്തിനെയും കുറ്റപ്പെടുത്തുന്നവരുടെ കൂട്ടങ്ങളില്‍ നിന്ന്‌ കഴിവതും അകന്നു നില്‍ക്കുക, പോസിറ്റീവായി ചിന്തിക്കുന്നവരോടൊത്ത്‌ അധിക സമയം ചിലവിടാന്‍ ശ്രമിക്കുക.

വൈകാരിക സമീപനത്തെ പോസിറ്റീവായി മാത്രം കണക്കാക്കുക. എല്ലാ തിന്മയും ഒരു നന്മ ഉളവാക്കുന്നു എന്ന ചിന്ത മനസ്സില്‍ വേരുറപ്പിക്കുക. നമ്മുടെ മാത്രമല്ല, എല്ലാവരുടേയും നല്ലത്‌ മാത്രം ആഗ്രഹിക്കുക, ഫലം എന്തുമായിക്കൊള്ളട്ടെ..

നിങ്ങള്‍ക്ക് താല്‍പര്യമുള്ള ഹോബികളില്‍ പതിവായി ഇടപെടുക. മനസ്സ് സന്തോഷമായിരിക്കാതെ പോസിറ്റീവ് ചിന്തകളെ ആവാഹിക്കുവാന്‍ കഴിയില്ല.

ജീവിതത്തിലുണ്ടായ നല്ല കാര്യങ്ങള്‍, നല്ല സുഹൃത്തുകള്‍ എന്നിവ ഇടക്കിടെ അനുസ്‌മരിക്കുക. നിങ്ങള്‍ എത്ര ഭാഗ്യവാനാണ് എന്ന് സ്വയം വിലയിരുത്തുക.

ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുക. ആരോഗ്യത്തോടെയിരിക്കുന്നത് തന്നെ ജീവിതത്തില്‍ ശുഭാപ്തിവിശ്വാസം നിറയ്ക്കും. ചിട്ടയായ ഭക്ഷണക്രമവും, പതിവായ വ്യായാമമുറകളും ശീലിക്കുക.

ജീവിതം ഒന്നേയുള്ളൂ..അതില്‍ പോസിറ്റീവിറ്റി മാത്രം നിറയട്ടെ..