എല്‍ഡിഎഫ് സര്‍ക്കാരിന്റെ ദിശ ഏതാണെന്ന് നൂറ് ദിനം വ്യക്തമാക്കി: പിണറായി വിജയന്‍

ലിന്യ പ്രശ്‌നം പരിഹരിക്കാന്‍ ജനകീയ പ്രസ്ഥാനം ഉയര്‍ന്ന് വരണം. സാക്ഷരതാ പ്രസ്ഥാനം പോലെ ജല-ഖര മാലിന്യം സംസ്‌കരിക്കാനായി ജനകീയ പ്രസ്ഥാനം ഉണ്ടാകണം.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ ദിശ ഏതാണെന്ന് നൂറ് ദിനം വ്യക്തമാക്കി: പിണറായി വിജയന്‍

ന്യൂഡല്‍ഹി: എല്‍ഡിഎഫ് സര്‍ക്കാരിന്റെ ദിശ ഏതാണെന്ന് നൂറ് ദിനം വ്യക്തമാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിനെ വിലയിരുത്താന്‍ നൂറ് ദിനം പര്യാപ്തമല്ലെന്നും അദ്ദേഹം ന്യൂഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

അഞ്ച് വര്‍ഷത്തിനുള്ളില്‍ ബജറ്റിന് പുറത്ത് 50,000 കോടി രൂപ അധികം സമാഹരിക്കുമെന്നും കേരളത്തിന്റെ വികസനത്തിന് അടിത്തറയിടുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

എല്ലാ വീടുകളിലും ശുചിമുറി നവംബര്‍ ഒന്നിനകം ഉറപ്പാക്കും. മാലിന്യ പ്രശ്‌നം പരിഹരിക്കാന്‍ ജനകീയ പ്രസ്ഥാനം ഉയര്‍ന്ന് വരണം. സാക്ഷരതാ പ്രസ്ഥാനം പോലെ ജല-ഖര മാലിന്യം സംസ്‌കരിക്കാനായി ജനകീയ പ്രസ്ഥാനം ഉണ്ടാകണം.


പൂട്ടികിടന്ന 40 കശുവണ്ടി ഫാക്ടറികള്‍ തുറക്കാനും ക്ഷേമപെന്‍ഷനുകള്‍  വീട്ടിലെത്തിച്ചു നല്‍കാനും ഇതിനകം സാധിച്ചു.

ജൈവകൃഷിയിലൂടെ കേരളത്തെ ഹരിതാഭമാക്കണം. പച്ചയിലൂടെ വൃത്തിയിലേക്ക് എന്നതാകണം ലക്ഷ്യം. പച്ചക്കറി, പഴം കൃഷി വിപുലീകരണത്തോടൊപ്പം പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കണം. കുളങ്ങള്‍, കിണറുകള്‍, നദികള്‍, കായലുകള്‍ എന്നിവ ശുചീകരിക്കണം.

സര്‍ക്കാര്‍ പദ്ധതികള്‍ക്ക് സ്ത്രീകള്‍ നയിക്കുന്ന കുടുംബങ്ങള്‍ക്ക് മുന്‍ഗണന നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊതു വിദ്യാലയങ്ങള്‍ ശക്തിപ്പെടുത്താന്‍  250 കോടി ചിലവഴിക്കും. എല്ലാ നിയോജക മണ്ഡലങ്ങളിലും ഒരോ സ്‌കൂളുകള്‍ മികവിന്റെ കേന്ദ്രമാക്കും. സ്റ്റാര്‍ട്ടപ്പുകള്‍ക്കായി 150 കോടി ചിലവഴിക്കും. ഭവന രഹിതര്‍ക്കായി ലൈഫ് ഭവന പദ്ധതി നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read More >>