കുതിരാനിലെ തുരങ്കനിർമ്മാണം വീണ്ടും തുടങ്ങി; ജീവൽഭയത്തിൽ നാട്ടുകാർ

പതിനഞ്ചു ദിവസത്തില്‍ ഏറെയായി ദേശീയപാത നിര്‍മ്മാണവും കുതിരാന്‍ തുരങ്ക നിര്‍മ്മാണവും തടസപ്പെട്ടതിനെ തുടര്‍ന്ന് നിര്‍മ്മാണത്തില്‍ നിന്നും പിന്‍മാറുമെന്ന് തുരങ്ക നിര്‍മ്മാണം ഏറ്റെടുത്ത പ്രഗതി റെയില്‍വേ എന്‍ജിനിയറിങ്ങ് കമ്പനിയുടെ ഭീഷണി മുഴക്കിയിരുന്നു. തുടര്‍ന്ന് കെ.എം.സി അധികൃതര്‍ ചര്‍ച്ചയ്ക്ക് തയ്യാറാകുകയും നഷ്ടപരിഹാരം നല്‍കാമെന്ന് സമ്മതിക്കുകയുമായിരുന്നു.

കുതിരാനിലെ തുരങ്കനിർമ്മാണം വീണ്ടും തുടങ്ങി; ജീവൽഭയത്തിൽ നാട്ടുകാർ

തൃശൂര്‍: തൃശൂര്‍ ജില്ലയിലെ കുതിരാനില്‍ നാട്ടുകാരുടെ  പ്രതിഷേധത്തെ തുടര്‍ന്ന് നിര്‍ത്തി വെച്ച തുരങ്ക നിര്‍മ്മാണം വീണ്ടും ആരംഭിച്ചു. ദേശീയ പാത പണി ഏറ്റെടുത്തിരിക്കുന്ന കെ എംസി അധികൃതരാണ് മദ്ധ്യസ്ഥ ചര്‍ച്ചയെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന തുരങ്ക നിര്‍മ്മാണം വീണ്ടും ആരംഭിച്ചത്.

പ്രഗതി എന്‍ജിനിയറിങ്ങ് കമ്പനിയെയാണ് കെഎംസി തുരങ്ക നിര്‍മ്മാണത്തിന്റെ ചുമതല ഏല്‍പ്പിച്ചിരുന്നത്. എന്നാല്‍ യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ ജനങ്ങളുടെ ജീവനും സ്വത്തിനും ഹാനികരമാകുന്ന വിധത്തിലാണ് കമ്പനി തുരങ്കം നിര്‍മ്മിക്കുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം.


തുരങ്ക നിര്‍മ്മാണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ  വീടുകളുടെ മുകളില്‍ വലിയ പാറക്കഷ്ണങ്ങള്‍ വീഴുന്നത് പതിവായിരുന്നു. ചായക്കട  നടത്തുന്ന സോളമന്റെ കടയുടെ മുകളില്‍ വലിയ പാറക്കഷ്ണം വിണ് കടയുടെ ഒരു ഭാഗം നിലം പതിച്ചിരുന്നു. ഇതിന് കമ്പനി 1500 രൂപ മാത്രമാണ് നഷ്ടപരിഹാരമായി നല്‍കിയത്.

[caption id="attachment_41101" align="aligncenter" width="640"]unnamed (2)
265 മീറ്റര്‍ പിന്നിട്ടു എന്ന് പറയുന്ന തുരങ്കം[/caption]

തുരങ്ക നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ജീവനക്കാരുടെ സുരക്ഷയുടെ കാര്യത്തില്‍ പോലും കമ്പനി യാതൊരു മുന്‍കരുതലുകളും എടുക്കുന്നില്ലെന്നും ഒരു  തുരങ്കത്തിന്റെ മുന്‍വശം ഇടിഞ്ഞ് ഇരുമ്പുപാളികള്‍ ഉള്‍പ്പെടെ താഴോട്ട് പതിച്ചതായും നാട്ടുകാര്‍ പറയുന്നു. പലപ്പോഴും തലനാരിഴയ്ക്കാണ് ജീവനക്കാര്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. ദേശീയ പാതയുടെ വികസനത്തിനൊപ്പം നാട്ടുകാരുടെ സുരക്ഷയും കമ്പനി ഗൗരവായി എടുക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.

രാത്രിയില്‍  അമിതമായി മരുന്ന് ഉപയോഗിച്ചുള്ള  ഉഗ്രസ്‌ഫോടനത്തില്‍ ഞെട്ടിവിറക്കുകയാണെന്നും സ്ഫോടനത്തിന്റെ ആഘാതത്തിൽ നിരവധി വീടുകള്‍ക്ക് വിള്ളലുകള്‍ സംഭവിക്കുകയും, മഴപെയ്യുമ്പോള്‍ ഈവിള്ളലുകളിലൂടെ വെള്ളം ഒലിച്ചിറങ്ങുകയും ചെയ്യുന്നതായും സമീപവാസികള്‍ പറയുന്നു. തുരങ്ക നിര്‍മ്മാണം തുടങ്ങിയതില്‍ പിന്നെ സമാധാനമായി ഈ നാട്ടുകാര്‍ ഉറങ്ങിയിട്ടേയില്ല.  രാതിയിലുള്ള അപ്രതീക്ഷിത സ്ഫോടനങ്ങൾ മൂലം  ചെറിയ കുട്ടികള്‍ ഞെട്ടി വിറച്ച് കരയുകയായാണെന്നും നാട്ടുകാര്‍ പറയുന്നു.

[caption id="attachment_41104" align="aligncenter" width="640"]unnamed (5) ഒത്തുതീര്‍പ്പിന് ശേഷം വഴുക്കും പാറ ഭാഗത്ത് തുരങ്ക നിര്‍മ്മാണത്തിന്റെ ഭാഗമായി മണ്ണു നീക്കലും പാറപൊട്ടിക്കലും പുനരാരംഭിച്ചപ്പോള്‍[/caption]

തുരങ്കത്തില്‍ നിന്നും പൊട്ടിച്ചെടുക്കുന്ന പാറകള്‍ ടിപ്പറുകളില്‍ കുത്തി നിറച്ച്  ഭാരം കയറ്റി പോകുന്ന വാഹനങ്ങള്‍ പാലിക്കേണ്ട നിയമങ്ങള്‍ ഒന്നും തന്നെ പാലിക്കാതെയാണ് പാറക്കഷ്ണങ്ങള്‍ നീക്കം ചെയ്യുന്നത്. കുത്തിനിറച്ച ടിപ്പറിന്റെ മുകളില്‍ ടാര്‍പായയോ മറ്റെന്തെങ്കിലും വച്ച് മൂടാത്തതുമൂലംദേശീയ  പാതയില്‍  പല സ്ഥലങ്ങളിലും പാറക്കഷ്ണങ്ങള്‍ റോഡില്‍ വീണ് കിടക്കുന്നതും രാത്രി സമയത്ത് ബൈക്കുകള്‍ ഇതില്‍ കയറി നിയന്ത്രണം തെറ്റുന്നതും പതിവാന്നെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു.

ഇരുമ്പുപാലം ഭാഗത്താണ് ഇപ്പോള്‍ കൂടുതല്‍ പ്രശ്‌നബാധിത പ്രദേശമെന്നും 76 കുടുബങ്ങള്‍ താമസിക്കുന്ന ഇവിടെ എല്ലാവരും ചേര്‍ന്ന് ശക്തമായ സമരവുമായി മുന്നോട്ട് പോകാനുള്ള തീരുമാനത്തിലാണ് .   ഇവിടെ  രണ്ടു തുരങ്കമാണ് നിര്‍മാണത്തിലുളളത്. ഒരു തുരങ്കം 265 മീറ്ററും രണ്ടാം തുരങ്കം 60 മീറ്ററും നിര്‍മ്മാണം പൂര്‍ത്തിയായി. തുരങ്കത്തിന് മറുവശമായ വഴുക്കുംപാറ പ്രദേശത്ത് തുരങ്കം കുഴിക്കുന്നതിനു വേണ്ടി യാതൊരു നിയന്ത്രണങ്ങളും പാലിക്കാതെ മണ്ണു നീക്കലും പാറപൊട്ടിക്കലും നടത്തുന്നത് പ്രദേശവാസികള്‍ക്ക് ബുദ്ധിമുട്ടായതോടെ ഈ പ്രദേശത്തെ നിര്‍മ്മാണം നാട്ടുകാര്‍ തടഞ്ഞിരുന്നു.

[caption id="attachment_41100" align="aligncenter" width="640"]unnamed (1) ടിപ്പറുകളില്‍ പാറക്കഷ്ണങ്ങള്‍ കുത്തി നിറച്ച് ദേശിയ പാതയില്‍ കൂടെ കൊണ്ടുപോകുന്നു[/caption]

പഞ്ചായത്ത് അധികൃതരും നാട്ടുകാരും കമ്പനിയുമായി നടത്തിയ മദ്ധ്യസ്ഥ ചര്‍ച്ചകളില്‍  അമിത മരുന്ന് ഉപയോഗം കുറയ്ക്കണമെന്നും പാറപൊട്ടിക്കുന്നതിനു മുന്നോടിയായി അപകട സൈറണ്‍ മുഴക്കണമെന്ന ആവശ്യങ്ങള്‍ അംഗീകരിച്ചിരുന്നു.അധികൃതരുടെ ഉറപ്പില്‍ നാട്ടുകാര്‍ കമ്പനിക്കെതിരെയായി നടത്തിയിരുന്ന പ്രതിഷേധം അവസാനിപ്പിച്ചിരുന്നു.

[caption id="attachment_41297" align="alignleft" width="575"]unnamed അമിതമായി മരുന്ന് ഉപയോഗിച്ച് പാറ പൊട്ടിക്കുന്നതുമൂലം വീടുകള്‍ക്ക് വിള്ളല്‍ ഉണ്ടായി എന്ന് നാട്ടുകാര്‍ ആരോപിക്കുന്ന വീടുകളുടെ ചിത്രങ്ങള്‍[/caption]

ഈ പ്രശ്‌നങ്ങള്‍ ഇരുമ്പുപാലത്ത് രൂക്ഷമായതോടെ നാട്ടുകാര്‍ ഈ ഭാഗത്തും പ്രക്ഷോഭം ആരംഭിച്ചു. പതിനഞ്ചു ദിവസത്തില്‍ ഏറെയായി ദേശീയപാത നിര്‍മ്മാണവും കുതിരാന്‍ തുരങ്ക നിര്‍മ്മാണവും തടസപ്പെട്ടതിനെ തുടര്‍ന്ന് നിര്‍മ്മാണത്തില്‍ നിന്നും പിന്‍മാറുമെന്ന് തുരങ്ക നിര്‍മ്മാണം ഏറ്റെടുത്ത പ്രഗതി റെയില്‍വേ എന്‍ജിനിയറിങ്ങ് കമ്പനിയുടെ ഭീഷണി മുഴക്കിയിരുന്നു.

തുടര്‍ന്ന് കെ.എം.സി അധികൃതര്‍ ചര്‍ച്ചയ്ക്ക് തയ്യാറാകുകയും നഷ്ടപരിഹാരം നല്‍കാമെന്ന് സമ്മതിക്കുകയുമായിരുന്നു. എന്നിരുന്നാലും സുരക്ഷാപ്രശനങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുണ്ടെന്നും ജനങ്ങളുടെ സ്വത്തിനും ജീവനും കമ്പനി വില കല്‍പ്പിക്കുന്നില്ലെന്നും നാട്ടുകാര്‍ പരാതിപ്പെടുന്നു.

[caption id="attachment_41102" align="aligncenter" width="640"]unnamed (3) അമിതമായി മരുന്ന് ഉപയോഗിച്ച് പാറ പൊട്ടിക്കുന്നതുമൂലം വീടുകള്‍ക്ക് വിള്ളല്‍ ഉണ്ടായി എന്ന് നാട്ടുകാര്‍ ആരോപിക്കുന്ന വീടുകളുടെ ചിത്രങ്ങള്‍[/caption]

Read More >>