കരിങ്കൊടി കാണിച്ച തങ്ങളെ വാടകക്കാരെന്നു വിളിച്ച മുഖ്യമന്ത്രിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കെ എസ് യു

ഇതേസമയം നിയമസഭയില്‍ സ്പീക്കറുടെ നിലപാടുകള്‍ ഭരണപക്ഷത്തിനു മാത്രം അനുകൂലമായ തരത്തിലാണെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണത്തിനു മറുപടിയുമായി സ്പീക്കര്‍ ശ്രീരാമകൃഷ്ണനും രംഗത്തെത്തി.

കരിങ്കൊടി കാണിച്ച തങ്ങളെ വാടകക്കാരെന്നു വിളിച്ച മുഖ്യമന്ത്രിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കെ എസ് യു

കരിങ്കൊടി കാണിച്ച സമരക്കാരെ വാടകയ്‌ക്കെടുത്തവരെന്നു വിളിച്ച മുഖ്യമന്ത്രിക്കെതിരെ കെ എസ് യു രംഗത്ത്. പ്രസ്താവനയുടെ അടിസ്ഥാനത്തില്‍ പിണറായി വിജയനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കെഎസ് യു സംസ്ഥാന ഭാരവാഹികള്‍ പറഞ്ഞു.

ഇതേസമയം നിയമസഭയില്‍ സ്പീക്കറുടെ നിലപാടുകള്‍ ഭരണപക്ഷത്തിനു മാത്രം അനുകൂലമായ തരത്തിലാണെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണത്തിനു മറുപടിയുമായി സ്പീക്കര്‍ ശ്രീരാമകൃഷ്ണനും രംഗത്തെത്തി. ഭരണപക്ഷത്തിന്റെയോ പ്രതിപക്ഷത്തിന്റെയോ ഇച്ഛയ്ക്കനുസരിച്ചല്ല സ്പീക്കറുടെ ചെയര്‍ പ്രവര്‍ത്തിക്കുന്നതെന്നും ചട്ടവിരുദ്ധമായി പ്രവര്‍ത്തിച്ചിട്ടില്ലെന്നും സ്പീക്കര്‍ വ്യക്തമാക്കി. സഭയിലെ പ്രശ്‌നങ്ങള്‍ തെരുവിലേക്കു വലിച്ചിഴക്കുന്നത് ദുഖകരമാണെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരം ജില്ലയില്‍ യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുകയാണ്. ഹര്‍ത്താലിനോട് അനുബന്ധിച്ച് നെയ്യാറ്റിന്‍കര കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനു മുന്നില്‍ ബസ് സര്‍വീസ് തടയാന്‍ ശ്രമിച്ച കോണ്‍ഗ്രസ് നേതാക്കളെയും പ്രവര്‍ത്തകരെയും പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. മുന്‍ കൗണ്‍സിലര്‍മാരായ അഡ്വ. കെ. വിനോദ് സെന്‍, അഡ്വ. സജിന്‍ലാല്‍ എന്നിവരുള്‍പ്പെടെ ഉള്ളവരെയാണ് അറസ്റ്റ് ചെയ്തത്.

Read More >>