തെരുവ് നായശല്യം രൂക്ഷമായ ചെങ്ങമനാട്ടില്‍ പഞ്ചായത്ത് ഭരണ- പ്രതിപക്ഷാംഗങ്ങള്‍ ഒരുമിച്ചിറങ്ങി കൊലപ്പെടുത്തിയത് ഇരുപത്തിയഞ്ചിലധികം നായ്ക്കളെ

ചെങ്ങമനാടും പരിസരപ്രദേശങ്ങളിലുമുള്ള മുഴുവന്‍ തെരുവുനായ്ക്കളെയും പിടികൂടി കൊല്ലാനാണ് പഞ്ചായത്ത് ലക്ഷ്യമിട്ടത്.

തെരുവ് നായശല്യം രൂക്ഷമായ ചെങ്ങമനാട്ടില്‍ പഞ്ചായത്ത് ഭരണ- പ്രതിപക്ഷാംഗങ്ങള്‍ ഒരുമിച്ചിറങ്ങി കൊലപ്പെടുത്തിയത് ഇരുപത്തിയഞ്ചിലധികം നായ്ക്കളെ

ജനങ്ങള്‍ക്കു വേണ്ടി ഒടുവില്‍ കക്ഷിരാഷ്ട്രീയം മറന്ന് അവര്‍ ഒരുമിച്ചു. ചെങ്ങമനാട് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കൊന്നൊടുക്കിയത് ഇരുപത്തിയഞ്ചിലധികം തെരുവ് നായക്കളെ. ആക്രമണകാരികളായ തെരുവുനായ ശല്യംമൂലം പുറത്തിറങ്ങി നടക്കാന്‍ പോലും സാധിക്കാത്ത സാഹചര്യത്തിലാണ് പഞ്ചായത്ത് ഭരണ - പ്രതിപക്ഷാംഗങ്ങളായ എല്‍ഡിഎഫ്, യുഡിഎഫ്, ബിജെപി എന്നീ രാഷ്ട്രീയ മുന്നണികളില്‍പ്പെട്ട 18 മെമ്പര്‍മാര്‍ ചേര്‍ന്ന് തെരുവുനായകളെ കൊലപ്പെടുത്തിയത്.


തെരുവുനായ ഉന്മൂലനസംഘം ചെയര്‍മാന്‍ ജോസ് മാവേലിയുടെ സഹായവും പഞ്ചായത്തിനു ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഭരണസമിതിയുമായി ചേര്‍ന്ന് തെരുവുനായ്ക്കളെ കൊന്ന കുറ്റത്തിനു ജോസ് മാവേലിയെ നെടുമ്പാശേരി പോലീസ് അറസ്റ്റ് ചെയ്തു. 1968 ലെ അനിമല്‍ ക്രുവല്‍ ആക്ട് അനുസരിച്ചാണ് അറസ്റ്റ്. ഇന്ന് കോടതിയില്‍ ഹാജരാക്കും.

തെരുവുനായ്ക്കളെ പിടികൂടാന്‍ നായപിടിത്തത്തില്‍ പരിശീലനം ലഭിച്ച വരാപ്പുഴ സ്വദേശി രഞ്ജനേയും കൂട്ടരേയുമാണു പഞ്ചായത്തധികൃതര്‍ നിയോഗിച്ചത്. ചെങ്ങമനാടും പരിസരപ്രദേശങ്ങളിലുമുള്ള മുഴുവന്‍ തെരുവുനായ്ക്കളെയും പിടികൂടി കൊല്ലാനാണ് പഞ്ചായത്ത് ലക്ഷ്യമിട്ടത്.

രാത്രിയിലും പകലുമായാണ് സംഘം തങ്ങളുടെ ലക്ഷ്യം പൂര്‍ത്തീകരിച്ചത്. പിടികൂടിയ നായ്ക്കളില്‍ പലതിനും പേ വിഷ ബാധയുള്ളതായി കണ്ടെത്തുകയും ചെയ്തിരുന്നു.

Read More >>