കര്‍ണാടകയില്‍ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിച്ചു

മാണ്ഡ്യവരെ കര്‍ണാടക പോലീസിന്റെ സംരക്ഷത്തിലും അതിനുശേഷം കേരള പോലീസിന്റെ സംരക്ഷത്തിലുമായിരുന്നു യാത്ര. ഇന്നു രാവിലെ ഏഴു മണിയോടെയാണു ബസുകള്‍ കോഴിക്കോടെത്തിയത്. യാത്രക്കാരെ ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ നേരിട്ടെത്തി സ്വീകരിച്ചു.

കര്‍ണാടകയില്‍ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിച്ചു

ബംഗലുരു: കാവേരി സംഘര്‍ഷത്തെ തുടര്‍ന്ന് കര്‍ണാടകയില്‍ കുടുങ്ങിപ്പോയ മലയാളികളെ നാട്ടിലെത്തിച്ചു. കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസ് നടത്തിയാണ് ആളുകളെ നാട്ടിലെത്തിച്ചത്. ഇന്നലെ രാത്രി 33 ബസുകളിലായാണ് യാത്രക്കാരെ നാട്ടിലെത്തിച്ചത്.

മാണ്ഡ്യവരെ കര്‍ണാടക പോലീസിന്റെ സംരക്ഷത്തിലും അതിനുശേഷം കേരള പോലീസിന്റെ സംരക്ഷത്തിലുമായിരുന്നു യാത്ര. ഇന്നു രാവിലെ ഏഴു മണിയോടെയാണു ബസുകള്‍ കോഴിക്കോടെത്തിയത്. യാത്രക്കാരെ ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ നേരിട്ടെത്തി സ്വീകരിച്ചു.

നാലു ബസുകള്‍ ബത്തേരി വഴിയും മറ്റു മസുകള്‍ കുട്ട, ഗോണികുപ്പ വഴിയുമാണ് സര്‍വീസ് നടത്തിയത്. പോലീസ് സംരക്ഷണമുണ്ടായിട്ടും മധുരില്‍ വച്ചു ബസിനു നേരെ കല്ലേറുണ്ടായി. പാലായിലേക്ക് സര്‍വീസ് നടത്തിയ ബസിനു നേരെയാണു കല്ലേറുണ്ടായത്.

ഇത്  ഒറ്റപ്പെട്ട സംഭവമാണെന്നു മന്ത്രി എ കെ ശശീന്ദ്രന്‍ പ്രതികരിച്ചു. മടക്ക യാത്രയ്ക്കു കെഎസ്ആര്‍ടിസി സജ്ജമാണെന്നും എന്നാല്‍ സുരക്ഷ വിലിയിരുത്തിയ ശേഷം മാത്രമേ സര്‍വീസ് നടത്തുന്ന കാര്യത്തില്‍ തീരുമാനം എടുക്കുകയുള്ളൂ എന്നും മന്ത്രി പറഞ്ഞു.

Story by
Read More >>