കൃഷ്‌ പരമ്പരയിലെ നാലാം ഭാഗം വരുന്നു

2018 ക്രിസ്തുമസ് റിലീസായിരിക്കും ചിത്രം എന്നാണ് റിപ്പോര്‍ട്ട്

കൃഷ്‌ പരമ്പരയിലെ നാലാം ഭാഗം വരുന്നു

സൂപ്പര്‍ ഹീറോ കൃഷ്‌ ആയി ഹൃഥിക് റോഷന്‍ വീണ്ടും വരുന്നു. കൃഷ്‌ സീരീസിലെ നാലാം ചിത്രത്തിലാകും ഹൃഥിക് വീണ്ടും കേന്ദ്ര കഥാപാത്രമായ കൃഷ്ണ എന്ന കൃഷിനെ  അവതരിപ്പിക്കുന്നത്‌. ഹൃഥിക് തന്നെയാണ് തന്‍റെ ട്വിറ്റര്‍ പേജിലൂടെ പുതിയ ചിത്രത്തെക്കുറിച്ച് ആരാധകരെ അറിയിച്ചത്.

2003-ല്‍ രാകേഷ് റോഷന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ 'കോയി മില്‍ ഗയ' ആണ് കൃഷ്‌ പരമ്പരയിലെ  ആദ്യ ചിത്രം. ചിത്രവും അതിന്‍റെ രണ്ടാം ഭാഗമായ കൃഷും ബോക്സ് ഓഫീസില്‍ വന്‍വിജയം കൊയ്തിരുന്നു. 2013-ല്‍ പുറത്തിറങ്ങിയ കൃഷ്‌ 3ക്ക് മാത്രമാണ് പ്രതീക്ഷിച്ച വിജയം കൈവരിക്കാന്‍ കഴിയാതിരുന്നത്. എങ്കിലും ചിത്രത്തിലെ പ്രതിനായക കഥാപാത്രത്തെ അവതരിപ്പിച്ച വിവേക് ഒബ്റോയിയുടെ പ്രകടനം ജനശ്രദ്ധ പിടിച്ചുപറ്റി.

ചിത്രത്തിന്‍റെ തിരക്കഥ പൂര്‍ത്തിയായിട്ടില്ല. 2018 ക്രിസ്തുമസ് റിലീസായിരിക്കും ചിത്രം എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.