പ്രധാനമന്ത്രിയെ വരവേല്‍ക്കാന്‍ കോഴിക്കോട് സ്മാര്‍ട്ടായി; ബീച്ചില്‍ നിന്ന് മാത്രം നീക്കം ചെയ്തത് പത്ത് ടണ്‍ പ്ലാസ്റ്റിക് മാലിന്യം; പാറിക്കളിക്കുന്നത് ഒരുലക്ഷം കാവിക്കൊടികള്‍

ബിജെപി ദേശീയ കൗണ്‍സിലിനോടനുബന്ധിച്ചു കോഴിക്കോട്ട് നഗരത്തില്‍ മാത്രം ഉയര്‍ന്നിരിക്കുന്നത് 1.10 ലക്ഷം പാര്‍ട്ടി കൊടികളാണ്.

പ്രധാനമന്ത്രിയെ വരവേല്‍ക്കാന്‍ കോഴിക്കോട് സ്മാര്‍ട്ടായി; ബീച്ചില്‍ നിന്ന് മാത്രം നീക്കം ചെയ്തത് പത്ത് ടണ്‍ പ്ലാസ്റ്റിക് മാലിന്യം; പാറിക്കളിക്കുന്നത് ഒരുലക്ഷം കാവിക്കൊടികള്‍

കോഴിക്കോട് : ബിജെപി ദേശീയ കൗണ്‍സില്‍ യോഗത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ വരവേല്‍ക്കാന്‍ കോഴിക്കോട് സ്മാര്‍ട്ടായി. കോഴിക്കോട് കണ്ടതില്‍ ഏറ്റവും മികച്ച രീതിയിലുള്ള ശുചീകരണ പ്രവര്‍ത്തനങ്ങളാണ് ഇപ്പോഴും തുടരുന്നത്. കോര്‍പറേഷന്റെ ക്ലീന്‍ പദ്ധതിയില്‍ നൂറുകണക്കിന് തൊഴിലാളികളാണ് ദിവസങ്ങളായി ദൗത്യത്തിലേര്‍പ്പെട്ടിരിക്കുന്നത്. ഗാന്ധി റോഡ് ജംഗ്ഷന്‍ മുതല്‍ ബീച്ചിലെ കോര്‍പറേഷന്‍ ഓഫീസ് വരെ റോഡരികില്‍ കാടുകള്‍ വെട്ടി വൃത്തിയാക്കിയിട്ടുണ്ട്.


സമ്മേളനം നടക്കുന്ന പ്രധാന വേദിയായ സരോവരത്തില്‍ കനോലി കനാലിന് സമീപമുള്ള പൊന്തക്കാടുകളും വൃത്തിയാക്കിക്കഴിഞ്ഞു.  പൊതുവെ വൃത്തിയും വെടിപ്പുമുള്ള കോഴിക്കോട് നഗരം കൂടുതല്‍ ക്ലീനാക്കാനുള്ള പ്രവൃത്തിയില്‍ ബീച്ചില്‍ മാത്രം 32 തൊഴിലാളികളാണുള്ളത്. വേങ്ങേരി 'നിറവി'ന്റെ സഹായത്തോടെയാണ് കോര്‍പറേഷന്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍ കുറ്റമറ്റ രീതിയില്‍ നടക്കുന്നത്. പ്രധാനമന്ത്രി ഹെലികോപ്റ്ററില്‍ ഇറങ്ങുന്ന വെസ്റ്റ് ഹില്ലിലെ വിക്രം മൈതാനം മുതല്‍ സരോവരം വരെ ശുചീകരണപ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയിലിപ്പോഴും നടക്കുന്നുണ്ട്. ബീച്ചിലെ മാലിന്യം രണ്ട് ലോറികളിലായാണ് നീക്കിയത്.

bjp 3
ബിജെപി ദേശീയ കൗണ്‍സിലിനോടനുബന്ധിച്ചു കോഴിക്കോട്ട് നഗരത്തില്‍ മാത്രം ഉയര്‍ന്നിരിക്കുന്നത് 1.10 ലക്ഷം പാര്‍ട്ടി കൊടികളാണ്. കോര്‍പറേഷന്‍ പരിധിയില്‍ മാത്രമാണ് ഇത്രയും കൊടികള്‍ കെട്ടിയിരിക്കുന്നത്. 2200 പേരുടെ ആറു ദിവസത്തെ കഠിനാധ്വാനത്തിന്റെ ഫലമാണ് ഇത്രയും കൊടികള്‍. കൊടി ഉയര്‍ത്താന്‍ 1.10 ലക്ഷം കൊടിക്കാലുകൾ 70,000 വും വയനാട്ടില്‍ നിന്നുള്ള മുളക്കാലുകളാണ്. 40,000 പിവിസി പൈപ്പും കൊടിക്കാലുകളായി ഉപയോഗിക്കുന്നുണ്ട്.50 കിലോ മീറ്ററിലധികം നീളത്തില്‍ നഗരത്തെ അലങ്കരിച്ചുകൊണ്ടുള്ള വര്‍ണ്ണക്കടലവാസുകളും ഉണ്ട്. കാവിയും പച്ചയും നിറത്തിലുള്ള തോരണങ്ങള്‍ നഗരവീഥികളില്‍ നിരന്നിരിക്കുന്നു. ഇതിനു പുറമേ പ്രധാന വേദികളായ സരോവരം, കടവ് റിസോര്‍ട്ട്, പ്രധാനമന്ത്രി താമസിക്കുന്ന ഗസ്റ്റ് ഹൗസ് പരിസരം, സ്മൃതി സന്ധ്യ നടക്കുന്ന സാമൂതിരി ഹൈസ്‌കൂള്‍ ഗ്രൗണ്ട് എന്നിവിടങ്ങളില്‍ കുരുത്തോല തോരണം, ഓലക്കുട എന്നിവ ഉയര്‍ന്നിട്ടുണ്ട്. പ്ലാസ്റ്റിക് പരമാവധി ഒഴിവാക്കിക്കൊണ്ടാണ് തോരണങ്ങളും ഫ്ലക്‌സുകളും തയ്യാറാക്കിയിട്ടുള്ളത്.

Read More >>