'ഡ്രൈവര്‍ ഉറങ്ങിയതല്ല, യാത്രക്കാരെ മുഴുവന്‍ രക്ഷിക്കാന്‍ സ്വന്തം ജീവന്‍ നല്‍കിയാണ് അദ്ദേഹം യാത്രയായത്'; കെഎസ്ആര്‍ടിസി അപകടത്തെ കുറിച്ച് യാത്രക്കാരന്റെ അനുഭവ കുറിപ്പ്

ഡ്രൈവറുടെ അനാസ്ഥയാണ് അപകടകാരണമെന്ന നിലയിലായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചത്. എന്നാല്‍ ബസിലെ യാത്രക്കാരെ മുഴുവന്‍ ഒരു പോറല്‍ പോലുമില്ലാതെ രക്ഷിച്ചാണ് ഡ്രൈവര്‍ ജോണ്‍ കെന്നഡി മരണത്തിന് കീഴടങ്ങിയതെന്ന് അനന്ദു പറയുന്നു.

തിരുവനന്തപുരം: കഴിഞ്ഞ ഞായറാഴ്ച്ച ബംഗളുരുവില്‍ നിന്നും കോട്ടയത്തേക്ക് പുറപ്പെട്ട കേരള ആര്‍ടിസി ബസ് അപകടത്തിന്റെ നടുക്കുന്ന ഓര്‍മകള്‍ പങ്കുവെച്ച് യാത്രക്കാരന്‍. കോട്ടയം സ്വദേശിയായ അനന്ദു വാസുദേവാണ് ഫെയ്‌സ്ബുക്കിലൂടെ അപകടത്തെ കുറിച്ച് പ്രചരിക്കുന്ന കിംവദന്തികള്‍ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.

ഡ്രൈവറുടെ അനാസ്ഥയാണ് അപകടകാരണമെന്ന നിലയിലായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചത്. എന്നാല്‍ ബസിലെ യാത്രക്കാരെ മുഴുവന്‍ ഒരു പോറല്‍ പോലുമില്ലാതെ രക്ഷിച്ചാണ് ഡ്രൈവര്‍ ജോണ്‍ കെന്നഡി മരണത്തിന് കീഴടങ്ങിയതെന്ന് അനന്ദു പറയുന്നു. അപകടത്തില്‍ പാലക്കാട് ഡിപ്പോയിലെ ഡ്രൈവര്‍ ജോണ്‍ കെന്നഡി മാത്രമാണ് മരണപ്പെട്ടത്.


മുന്നിലുണ്ടായിരുന്ന ലോറി പെട്ടെന്ന് നിര്‍ത്തിയപ്പോള്‍ വെട്ടിക്കാന്‍ ശ്രമിച്ചാണ് ജോണ്‍ കെന്നഡി മരിച്ചത്. ലോറിക്ക് നേരെ ഹൈവേയിലുണ്ടായിരുന്ന പോലീസ് കൈകാണിച്ചതാണ് കാരണം. പരിശോധനയുടെ പേരില്‍ ലോറി ഡ്രൈവര്‍മാരില്‍ നിന്നും പണം വാങ്ങിക്കുന്ന ചില പോലീസുകാര്‍ കാരണമാണ് അപകടമുണ്ടായതെന്ന് അനന്ദു ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

കെഎസ്ആര്‍ടിസി ബസുകള്‍ അപകടത്തില്‍ പെടുമ്പോള്‍ സ്ഥിരം ഉന്നയിക്കുന്ന വിമര്‍ശനങ്ങള്‍, 'കെ.എസ്.ആര്‍.ടി.സി അല്ലെ, ഇത്രയൊക്കെ പ്രതീക്ഷിച്ചാമതി', 'അയാള്‍ ഉറങ്ങിക്കാണും', 'ഒറ്റ ഡ്രൈവറെ വച്ച് ലാഭമുണ്ടാക്കിയതല്ലേ, അനുഭവിക്കട്ടെ', 'ഇവരെയൊക്കെ ട്രെയിന്‍ ചെയ്തില്ലെങ്കില്‍ ഇങ്ങനിരിക്കും', 'മുന്നില്‍ പോകുന്ന വണ്ടിയില്‍ നിന്ന് ആവശ്യത്തിനു അകലം പാലിക്കണമെന്ന് ഇനിയും ആരെങ്കിലും പഠിപ്പിക്കണോ', ആവര്‍ത്തിക്കരുതെന്നും അനന്ദു അഭ്യര്‍ത്ഥിക്കുന്നു.

Read More >>