ചങ്കില്‍ പൂടയുള്ള മാടമ്പിയാണെങ്കില്‍ ബാലകൃഷ്ണപിള്ള അതിന് തയ്യാറാകുമോ: ബാലകൃഷ്ണപിള്ളയെ പരസ്യമായി വെല്ലുവിളിച്ച് കൊടിക്കുന്നില്‍ സുരേഷ്

ഐഷാപോറ്റിയും ബാലകൃഷ്ണപിള്ളയും തമ്മിലുള്ള തെരഞ്ഞെടപ്പില്‍ ബാലകൃഷ്ണപിള്ളയെ യുഡിഎഫുകാര്‍ തന്നെയാണ് വോട്ട് ചെയ്ത് തോല്‍പ്പിച്ചതെന്നും കൊടിക്കുന്നില്‍ പറയുന്നു. 2004 ലെ ലോക് സഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് മന്ത്രിയായ ബാലകൃഷ്ണപിള്ള യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ തന്നെ തോല്‍പ്പിക്കുകയായിരുന്നുവെന്നും കൊടിക്കുന്നില്‍ ആരോപിക്കുന്നു

ചങ്കില്‍ പൂടയുള്ള മാടമ്പിയാണെങ്കില്‍ ബാലകൃഷ്ണപിള്ള അതിന് തയ്യാറാകുമോ: ബാലകൃഷ്ണപിള്ളയെ പരസ്യമായി വെല്ലുവിളിച്ച് കൊടിക്കുന്നില്‍ സുരേഷ്

കേരള കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപിള്ളയെ പൊതുവേദിയില്‍ പരസ്യമായി വിമര്‍ശിച്ച് എംപിയും മുന്‍കേന്ദ്ര മന്ത്രിയുമായ കൊടിക്കുന്നില്‍ സുരേഷ്. കമുകിന്‍ചേരിയിലെ യോഗത്തില്‍ മറ്റു മതവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയ തന്റെ പ്രസംഗം കൊടിക്കുന്നില്‍ സുരേഷിന്റെ നേതൃത്വത്തില്‍ വളച്ചൊടിച്ചു പ്രചരിപ്പിച്ചെന്ന ആരോപണങ്ങള്‍ക്ക് മറുപടിപയുകയായിരുന്നു അദ്ദേഹം. പത്തനാപുരം കുന്നിക്കോട് യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടന്ന രാഷ്ട്രീയ വിശദീകരണയോഗത്തില്‍ സംസാരിക്കവേയാണ് ബാലകൃഷ്ണപിള്ളയ്ക്ക് മറുപടിയുമായി അദ്ദേഹം രംഗത്ത് എത്തിയത്.


കമുകിന്‍ ചേരിയിലെ തന്റെ പ്രസംഗം വളച്ചൊടിച്ചുവെന്ന് കാട്ടി ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന പിണറായി വിജയനോ സംസ്ഥാന ഡിജിപിക്കോ ഒരു പാരാതി നല്‍കാന്‍ ബാലകൃഷ്ണപിള്ള തയ്യാറാകുമോ എന്നും കൊടിക്കുന്നില്‍ ചോദിച്ചു. ചങ്കില്‍ പൂടയുള്ള മാടമ്പിയാണെങ്കില്‍ ബാലകൃഷണപിള്ള അതിന് തയ്യാറാകണമെന്നും കൊടിക്കുന്നില്‍ പ്രസംഗത്തില്‍ വെല്ലുവിളിക്കുന്നുണ്ട്.

ഐഷാപോറ്റിയും ബാലകൃഷ്ണപിള്ളയും തമ്മിലുള്ള തെരഞ്ഞെടപ്പില്‍ ബാലകൃഷ്ണപിള്ളയെ യുഡിഎഫുകാര്‍ തന്നെയാണ് വോട്ട് ചെയ്ത് തോല്‍പ്പിച്ചതെന്നും കൊടിക്കുന്നില്‍ പറയുന്നു. 2004 ലെ ലോക് സഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് മന്ത്രിയായ ബാലകൃഷ്ണപിള്ള യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ തന്നെ തോല്‍പ്പിക്കുകയായിരുന്നുവെന്നും കൊടിക്കുന്നില്‍ ആരോപിക്കുന്നു. അതിനു പകരമാണ് മുന്നണിയില്‍ നിന്നും പുറത്തുപോയി, തിരിച്ചു വീണ്ടും എത്തി കൊട്ടാരക്കരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ബാലകൃഷ്പിള്ളയെ യുഡിഎഫ് പ്രവര്‍ത്തകരുള്‍പ്പെടെയുള്ളവര്‍ തോല്‍പ്പിച്ചത്. തന്റെ എതിര്‍ സ്ഥാനാര്‍ത്ഥി ചെങ്ങറ സുരേന്ദ്രന് തെരഞ്ഞെടുപ്പില്‍ കെട്ടിവയ്ക്കാന്‍ കാശുനല്‍കുകയും താന്‍ തോറ്റപ്പോള്‍ വീട്ടില്‍ പടക്കം പൊട്ടിക്കുകയും ചെയ്ത വ്യക്തയാണ് പിള്ളയെന്നും കൊടിക്കുന്നില്‍ ആരോപിക്കുന്നു.

ബാലകൃഷ്ണപിള്ളയെ തോല്‍പ്പിച്ച അയിഷ പോറ്റി ഇവിടുത്തെ ലോക്കല്‍ പോറ്റിയായിരുന്നു. എന്നാല്‍ ഐശ്വര്യമുള്ള പോറ്റിയെന്നായിരുന്നു പിള്ള പറഞ്ഞിരുന്നത്. ആ പോറ്റിയാണ് ബാലകൃഷ്ണപിള്ളയ്ക്ക് എതിര്‍ സ്ഥാനാര്‍ത്ഥിയായി വന്നത്. പിള്ളയുടെ അഹങ്കാരവും വൃത്തികെട്ട വര്‍ത്തമാനങ്ങളും പ്രസംഗങ്ങളും കാരണം ജനങ്ങള്‍ സഹിക്കവയ്യാതെയാണ് ബാലകൃഷ്ണപിള്ളയെ തോല്‍പ്പിച്ചതെന്നും കൊടിക്കുന്നില്‍ പറഞ്ഞു.

https://youtu.be/iI0nncm_1l4

Read More >>