ഓണക്കാലത്തെ തീവെട്ടിക്കൊളളയ്ക്ക് തടയിടാന്‍ കൊച്ചിയില്‍ ലീഗല്‍ മെട്രോളജി വകുപ്പിന്റെ പ്രത്യേക സെല്‍

ജില്ലയില്‍ ഓണക്കാലത്ത് കച്ചവടക്കാര്‍ നടത്തുന്ന തീവെട്ടിക്കൊള്ളയും ക്രമക്കേടുകളും തടയുന്നതിനായി ലീഗല്‍ മെട്രോളജി വകുപ്പിന്റെ പ്രത്യേക സെല്‍ പ്രവര്‍ത്തനമാരംമഭിച്ചു. മൂന്ന് വകുപ്പുകളായി തിരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. സെപ്തംബര്‍ 5 മുതല്‍ 12 വരെ ആയിരിക്കും ഈ സെല്ലുകള്‍ പ്രവര്‍ത്തിക്കുക.

ഓണക്കാലത്തെ തീവെട്ടിക്കൊളളയ്ക്ക് തടയിടാന്‍ കൊച്ചിയില്‍ ലീഗല്‍ മെട്രോളജി വകുപ്പിന്റെ പ്രത്യേക സെല്‍

കൊച്ചി: ജില്ലയില്‍ ഓണക്കാലത്ത് കച്ചവടക്കാര്‍ നടത്തുന്ന തീവെട്ടിക്കൊള്ളയും ക്രമക്കേടുകളും തടയുന്നതിനായി ലീഗല്‍ മെട്രോളജി വകുപ്പിന്റെ പ്രത്യേക സെല്‍ പ്രവര്‍ത്തനമാരംഭിച്ചു. മൂന്ന് വകുപ്പുകളായി തിരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. സെപ്തംബര്‍ 5 മുതല്‍ 12 വരെ ആയിരിക്കും ഈ സെല്ലുകള്‍ പ്രവര്‍ത്തിക്കുക.

ലീഗല്‍ മെട്രോളജി വകുപ്പിന്റെ സ്പെഷ്യല്‍ സ്‌ക്വാഡ്, കാക്കനാട് ലീഗല്‍ മെട്രോളജി വകുപ്പിന്റെ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം, എറണാകുളത്തപ്പന്‍ ഗ്രൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ഡെസ്‌ക്ക് എന്നിവയാണ് പ്രധാന സേവനങ്ങള്‍. വ്യാപാര സ്ഥാപനങ്ങള്‍ അളവ്-തൂക്കങ്ങളില്‍ നടത്തുന്ന ക്രമക്കേടുകള്‍, പാക്കറ്റുകളിലെ അളവ് വ്യത്യാസങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ പരിശോധിക്കുന്നതിനായാണ് സ്പെഷ്യല്‍ സ്‌ക്വാഡ് രൂപീകരിച്ചിരിക്കുന്നത്. സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ പരിശോധനകള്‍ ആരംഭിച്ചതായും, വരും ദിവസങ്ങളില്‍ പരിശോധനകള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കുമെന്നും ലീഗല്‍ മെട്രോളജി വകുപ്പ് അസിസ്റ്റന്റ് കണ്‍ട്രോളര്‍ സി. ഷാമോന്‍ നാരദാ ന്യൂസിനോട് പറഞ്ഞു.


കാക്കനാട്ടെ ലീഗല്‍ മെട്രോളജി ഭവനില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. ജനങ്ങള്‍ക്ക് കണ്‍ട്രോള്‍ റൂമില്‍ നേരിട്ടുവിളിച്ച് പരാതി അറിയിക്കാം. കണ്‍ട്രോള്‍ റൂമില്‍നിന്നും കൂടെ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും സ്പെഷ്യല്‍ സ്‌ക്വാഡിന്റെ പ്രവര്‍ത്തനം. ഉപഭോക്താക്കളുടെ അവകാശങ്ങള്‍ സംബന്ധിച്ച് ജനങ്ങള്‍ക്ക് വിവരങ്ങള്‍ നല്‍കുന്നത്നുള്ള ഹെല്‍പ് ഡെസ്‌ക്കും പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. എറണാകുളത്തപ്പന്‍ ഗ്രൗണ്ടില്‍ നടക്കുന്ന ട്രേഡ് ഫെയര്‍ സ്റ്റാളില്‍ ആണ് ഈ ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തിക്കുന്നത്.