കെ.എം മാണിക്കെതിരെ ത്വരിത പരിശോധനയ്ക്ക് കോടതി ഉത്തരവ്

കേരള കോണ്‍ഗ്രസ്സിന്റെ സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് നടത്തിയ സമൂഹ വിവാഹങ്ങളുമായി ബന്ധപ്പെട്ടാണ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്

കെ.എം മാണിക്കെതിരെ ത്വരിത പരിശോധനയ്ക്ക് കോടതി ഉത്തരവ്

തിരുവനന്തപുരം: ബാര്‍ കോഴക്കും നികുതിവെട്ടിപ്പിനും പിന്നാലെ കെ.എം മാണിക്കെതിരെ പുതിയ അന്വേഷണം. കേരള കോണ്‍ഗ്രസ്സിന്റെ സുവര്‍ണ ജൂബിലിയോട് അനുബന്ധിച്ച് നടത്തിയ സമൂഹ വിവാഹങ്ങളുമായി ബന്ധപ്പെട്ട് മാണിക്കെതിരെ ത്വരിത പരിശോധനയ്ക്ക്  തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിട്ടിരിക്കുകയാണ്. 

2015ല്‍ കേരള കോണ്ഗ്രസ്സ് പാര്‍ട്ടിയുടെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് കെ എം മാണിയുടെ നേതൃത്വത്തില്‍ 150 സമൂഹ വിവാഹങ്ങള്‍ നടത്തിയിരുന്നു. ഓരോ ദമ്പതിമാര്‍ക്കും അഞ്ചുപവനും ഒന്നരലക്ഷം രൂപയും വീതം സമ്മാനിക്കുകയും ചെയ്തു. ഇതിനായി ചിലവഴിച്ച പണത്തെക്കുറിച്ച്  ലഭിച്ച പരാതിയിലാണ് കോടതിയുടെ ഉത്തരവ്. മുന്‍പ്, കോഴി നികുതിയില്‍ വെട്ടിപ്പ് നടത്തിയെന്ന കേസിലും ബാര്‍ കോഴ കേസിലും മാണിക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് കോടതി ഉത്തരവിട്ടിരുന്നു.