ഓണത്തിന്റെ നായകന്‍ മഹാബലിയല്ല, വാമനനാണ്; തങ്ങളുടെ ബ്രാഹ്മണ്യ നിലപാട് വ്യക്തമാക്കി കേസരിയില്‍ വാമനനന്റെ മുഖചിത്രവുമായി ആര്‍എസ്എസ്

ഇന്ത്യയില്‍ ദളിത്പക്ഷ ബോധം ശക്തമാകുന്ന സന്ദര്‍ശഭത്തില്‍ ആര്‍എസ്എസിന്റെ സവര്‍ണ്ണ മനസ്സാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നാണ് ദളിത് സംഘടനകള്‍ പറയുന്നത്. ആര്‍എസ്എസിന്റെ തനിനിറമാണ് ഈ പ്രവര്‍ത്തിയിലൂടെ വ്യക്തമാകുന്നതെന്നും അവര്‍ ആരോപിക്കുന്നു.

ഓണത്തിന്റെ നായകന്‍ മഹാബലിയല്ല, വാമനനാണ്; തങ്ങളുടെ ബ്രാഹ്മണ്യ നിലപാട് വ്യക്തമാക്കി കേസരിയില്‍ വാമനനന്റെ മുഖചിത്രവുമായി ആര്‍എസ്എസ്

വാമനനന്റെ മുഖചിത്രവും ഓണാശംസകളുമായി ആര്‍എസ്എസ് മുഖമാസിക കേസരി. മഹാബലി എന്ന സങ്കല്‍പ്പത്തെ മാറ്റി നിര്‍ത്തി വാമനനെ ഉയര്‍ത്തിക്കാട്ടുന്നതിലൂടെ ബ്രാഹ്മണ ബോധമാണ് തങ്ങളുടെ നിലപാടെന്ന് ആര്‍എസ്എസ് പറയുകയാണെന്ന് ദളിത് സംഘടനകള്‍ ആരോപിക്കുന്നു. കേരളത്തിലെ ഓണത്തിന്റെ ഐതീഹ്യമനുസരിച്ച് അസുരചക്രവര്‍ത്തിയായ മഹാബലിയെയും അദ്ദേഹത്തിന്റെ സമത്വസുന്ദരമായ രാജ്യത്തേയും നശിപ്പിച്ച വാമനനെ തങ്ങളുടെ പ്രതീകമായി ഉയര്‍ത്തിക്കാട്ടുകയാണ് ആര്‍എസ്എസ് ചെയ്യുന്നതെന്നും ദളിത് സംഘടനകള്‍ ആരോപിക്കുന്നു.


ഓലക്കുടയുമായി പൂണൂല്‍, കൗപീനം, എന്നിവ ധരിച്ച് വാമനന്റെ രൂപത്തില്‍ നില്‍ക്കുന്ന കുട്ടിയുടെ ചിത്രമാണ് കേസരി ഇത്തവണ കവര്‍ ചിത്രമായി ഉപയോഗിച്ചിരിക്കുന്നത്. ചിത്രത്തിന് താഴെ ഓണാശംസകളും കേസരി നല്‍കിയിട്ടുണ്ട്. ഇന്ത്യയില്‍ ദളിത്പക്ഷ ബോധം ശക്തമാകുന്ന സന്ദര്‍ശഭത്തില്‍ ആര്‍എസ്എസിന്റെ സവര്‍ണ്ണ മനസ്സാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നാണ് ദളിത് സംഘടനകള്‍ പറയുന്നത്. ആര്‍എസ്എസിന്റെ തനിനിറമാണ് ഈ പ്രവര്‍ത്തിയിലൂടെ വ്യക്തമാകുന്നതെന്നും അവര്‍ ആരോപിക്കുന്നു.

എന്നാല്‍ വാമനന്റെ ജന്മനാളാണ് തിരുവോണമെന്നും അതാണ് കേരളത്തില്‍ ആഘോഷിക്കുന്നതെന്നും വ്യക്തമാക്കി ആര്‍പിഐ സംസ്ഥാന സെക്രട്ടറി എംകെ പ്രസന്നകുമാര്‍ രംഗത്തെത്തി. കേരളത്തില്‍ ഓണാമായി ആഘോഷിക്കുന്നത് വാമനന്റെ ജന്മദിനമാണ്. തിരുവോണം വാമനന്റെ ജന്മദിനമായതിനാല്‍ അത് അഘോഷിക്കാന്‍ ബ്രാഹ്മണര്‍ക്ക് അവകാശമുണ്ട്. അതില്‍ ആരും വിഷമിക്കേണ്ട- പ്രസന്നകുമാര്‍ പറഞ്ഞു.

Read More >>