കേരളത്തിലെ ടൂറിസം സാധ്യതകളെ ലോകത്തിന് പരിചയപ്പെടുത്താന്‍ ട്രാവല്‍ മാര്‍ട്ട് 2016

സംസ്ഥാനത്തെ ഗ്രാമീണ ടൂറിസത്തെ പരിചയപ്പെടുത്തുന്ന സ്റ്റാളുകള്‍ വിദേശ സഞ്ചാരികളുള്‍പ്പെടെയുള്ളവരെ ആകര്‍ഷിച്ചു. വയനാടിന്റേയും കുമരകത്തിന്റേയും നാടന്‍തനിമ വിളിച്ചറിയിക്കുന്ന സ്റ്റാളുകള്‍ പ്രദര്‍ശനം കാണാനെത്തിയവര്‍ക്ക് കൗതുകമായി.

കേരളത്തിലെ ടൂറിസം സാധ്യതകളെ ലോകത്തിന് പരിചയപ്പെടുത്താന്‍ ട്രാവല്‍ മാര്‍ട്ട് 2016

കൊച്ചി: ലോകവിനോദസഞ്ചാര ഭൂപടത്തില്‍ കേരളത്തെ പരിചപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാരും കെടിഡിസിയും സംഘടിപ്പിച്ച 'കേരളാ ട്രാവല്‍ മാര്‍ട്ട്' 2016 ശ്രദ്ധേയമായി. ടൂറിസം രംഗത്ത് പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍ റിസോര്‍ട്ടുകള്‍, ട്രാവല്‍ ഏജന്‍സികള്‍ എന്നിവയുടെ ഇരുന്നൂറിലേറെ പ്രദര്‍ശന സ്റ്റാളുകളാണ് വെല്ലിംഗ്ടണ്‍ ഐലന്റില്‍ ഒരുക്കിയിട്ടുള്ളത്.14518751_1181307235261400_1502795942_n

സംസ്ഥാനത്തെ ഗ്രാമീണ ടൂറിസത്തെ പരിചയപ്പെടുത്തുന്ന സ്റ്റാളുകള്‍ വിദേശ സഞ്ചാരികളുള്‍പ്പെടെയുള്ളവരെ ആകര്‍ഷിച്ചു. വയനാടിന്റേയും കുമരകത്തിന്റേയും നാടന്‍തനിമ വിളിച്ചറിയിക്കുന്ന സ്റ്റാളുകള്‍ പ്രദര്‍ശനം കാണാനെത്തിയവര്‍ക്ക് കൗതുകമായി. കള്ളുചെത്തും, കയര്‍വ്യവസായവും, കുട്ടനാടന്‍ പാചകവും നെയ്ത്തുമൊക്കെ പരിചയപ്പെടുത്തുന്ന സ്റ്റാളുകളിലായിരുന്നു തിരക്കനുഭവപ്പെട്ടത്.


14483861_1181307181928072_802071852_n

വയനാടന്‍ മുള കൊണ്ടുള്ള കരകൗശല നിര്‍മ്മാണവും അമ്പെയ്തുള്ള മീന്‍ പിടുത്ത രീതിയും ആദിവാസി കലാരൂപങ്ങളും പ്രദര്‍ശനത്തിലുണ്ടായിരുന്നു. ഉത്തരമലബാറിലെ തെയ്യമുള്‍പ്പെടെയുള്ള കേരളത്തിലെ കലാരൂപങ്ങളും പ്രദര്‍ശിപ്പിച്ചു. മുന്‍വര്‍ഷങ്ങളേക്കാള്‍ സംഘാടനമികവു കൊണ്ട് മേള പ്രശംസ അര്‍ഹിക്കുന്നുണ്ടെന്ന് കൃഷ്ണതീരം ഗ്രൂപ്പിനെ പ്രതിനിധീകരിച്ച് പ്രദര്‍ശനത്തിനെത്തിയ സുബിന്‍ ജോര്‍ജ് പറഞ്ഞു.

14518385_1181307275261396_1594459614_n

സംസ്ഥാനത്തെ ടൂറിസം വ്യവസായത്തിന് ആഗോളതലത്തില്‍ വാണിജ്യബന്ധങ്ങള്‍ സ്ഥാപിക്കാന്‍ ട്രാവല്‍മാര്‍ട്ട് സഹായകമാകുമെന്നാണ് ഹോട്ടല്‍-റിസോര്‍ട്ട് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ അഭിപ്രായം. ബുധനാഴ്ച മുഖ്യമന്ത്രി പിണറായി വിജയനാണ് മൂന്ന് ദിവസത്തെ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തത്.

വിദേശത്തുനിന്നും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വിനോദ സഞ്ചാരികളും ട്രാവല്‍ ഏജന്‍സികളും മുന്‍കൂട്ടി ബുക്ക് ചെയ്താണ് പ്രദര്‍ശനം കാണാനെത്തിയത്. മുന്‍കൂട്ടി ബുക്ക് ചെയ്ത ആളുകളുടെ എണ്ണത്തിനനുസരിച്ചാണ് സ്റ്റാളുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ആദ്യത്തെ രണ്ട് ദിവസം പൊതുജനങ്ങള്‍ക്ക് പ്രവേശനമുണ്ടായിരുന്നില്ല. അവസാന ദിവസമായി വെള്ളിയാഴ്ച പൊതുജനങ്ങള്‍ക്ക് പ്രദര്‍ശനം കാണാന്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ല.

Read More >>