പൊതുസ്ഥലങ്ങളില്‍ കുട്ടികളെ വാഹനത്തിനുള്ളില്‍ ഒറ്റയ്ക്കിരുത്തി പോകുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി മോട്ടോര്‍വാഹന വകുപ്പ്

പൊതുസ്ഥലത്ത് വാഹനം നിര്‍ത്തി കുട്ടികളെ ഒറ്റക്കാക്കി പോകുന്നത് മൂലം അപകടങ്ങള്‍ ഉണ്ടാകുന്നത് പതിവായതോടെയാണ് പുതിയ നടപടിയുമായി മോട്ടോര്‍വാഹനവകുപ്പ് രംഗത്തെത്തിയത്.

പൊതുസ്ഥലങ്ങളില്‍ കുട്ടികളെ വാഹനത്തിനുള്ളില്‍ ഒറ്റയ്ക്കിരുത്തി പോകുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി മോട്ടോര്‍വാഹന വകുപ്പ്

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ വാഹനത്തിനുള്ളില്‍ ഒറ്റയ്ക്കിരുത്തി പോകുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് വ്യക്തമാക്കി മോട്ടോര്‍വാഹന വകുപ്പിന്റെ സര്‍ക്കുലര്‍. പൊതുസ്ഥലത്ത് വാഹനങ്ങള്‍ നിര്‍ത്തിയിട്ട് പോകുന്നവര്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഒറ്റക്കിരുത്തരുതെന്നും കുട്ടികളെ ഒറ്റക്കിരുത്തി പുറത്ത് പോകുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും സര്‍ക്കുലര്‍ വ്യക്തമാക്കുന്നു.


പൊതുസ്ഥലത്ത് വാഹനം നിര്‍ത്തി കുട്ടികളെ ഒറ്റക്കാക്കി പോകുന്നത് മൂലം അപകടങ്ങള്‍ ഉണ്ടാകുന്നത് പതിവായതോടെയാണ് പുതിയ നടപടിയുമായി മോട്ടോര്‍വാഹനവകുപ്പ് രംഗത്തെത്തിയത്. നഗരഹൃദയങ്ങളിലുള്‍പ്പെടെ വാഹനങ്ങള്‍ നിര്‍ത്തി ഷോപ്പിങ്ങിനും ഭക്ഷണം കഴിക്കാനുമൊക്കെ പോകുന്ന മാതാപിതാക്കള്‍ കുട്ടികളെ വാഹനത്തിനുള്ളില്‍ ഇരുത്തി പോവുക പതിവാണ്. ചില മാതാപിതാക്കള്‍ വാഹനം ഓഫാക്കുക പോലും ചെയ്യാതെയാണ് പോകുന്നതും. ഇതുമൂലം പലപ്പോഴും കുട്ടികള്‍ ശ്വാസം മുട്ടി മരിച്ച സംഭവങ്ങള്‍ വരെ ഉണ്ടായിട്ടുണ്ട്.

മാത്രമല്ല വാഹനം ഓഫാക്കാതെ എസി പ്രവര്‍ത്തിപ്പിച്ച് വെച്ചിട്ട് രക്ഷിതാക്കള്‍ പോയാല്‍ കുട്ടികള്‍ ഹാന്റില്‍ ബ്രേക്ക് താഴ്ത്താനോ ഗിയര്‍ മാറ്റാനോ ഉള്ള സാധ്യത അധികമാണെന്നും ഇത് വന്‍ അപകടങ്ങള്‍ക്ക് കാരതണമാകുമന്നും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ചൂണ്ടിക്കാണിക്കുന്നു. ഇതുപോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നിയമം കര്‍ശനമാക്കുകയല്ലാതെ വേറെ വഴിയില്ലെന്നാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ വ്യക്തമാക്കുന്നത്.

Read More >>