ഇരുപത്തിയഞ്ചോളം എംഎല്‍എമാര്‍ക്ക് എന്‍ആര്‍ഐ സ്റ്റാറ്റസും ഗള്‍ഫ് രാജ്യങ്ങളില്‍ ബാങ്ക് അക്കൗണ്ടും; കോഴപ്പണം ഗള്‍ഫ് ബാങ്കുകളിൽ നിക്ഷേപിച്ചെന്ന് വിവരം

കുഞ്ഞാലിക്കുട്ടിയും ഇബ്രാഹിംകുട്ടിയുമുള്‍പ്പെടെയുള്ള മന്ത്രിമാര്‍ക്ക് എതിരെ ഇക്കാര്യം സംബന്ധിച്ചുള്ള വെളിപ്പെടുത്തലുകള്‍ മുമ്പ് തന്നെ ഉണ്ടായിട്ടുള്ളതാണ്. ടൈറ്റാനിയം അഴിമതിയിൽ കുഞ്ഞാലിക്കുട്ടിയുടെ വിഹിതമായ നാല് കോടി ദുബായില്‍ അദ്ദേഹത്തിന്റെ മരുമകന്‍ സുല്‍ഫീക്കറിന് കൈമാറിയെന്ന് റൗഫ് മൊഴി നല്‍കിയിരുന്നു.

ഇരുപത്തിയഞ്ചോളം എംഎല്‍എമാര്‍ക്ക് എന്‍ആര്‍ഐ സ്റ്റാറ്റസും ഗള്‍ഫ് രാജ്യങ്ങളില്‍ ബാങ്ക് അക്കൗണ്ടും; കോഴപ്പണം ഗള്‍ഫ് ബാങ്കുകളിൽ നിക്ഷേപിച്ചെന്ന് വിവരം

സംസ്ഥാനത്തെ ഇരുപത്തിയഞ്ചോളം എംഎല്‍എമാര്‍ക്ക് എന്‍ആര്‍ഐ സ്റ്റാറ്റസും ഗള്‍ഫ് രാജ്യങ്ങളില്‍ ബാങ്ക് അക്കൗണ്ടമുണ്ടെന്ന രഹസ്യവിവരം വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് നേരിട്ട് അന്വേഷണം ആരംഭിച്ചു. യുഎഇ ഉള്‍പ്പെടുന്ന അറബ് രാജ്യങ്ങളില്‍ സംസ്ഥാനത്തെ എംഎല്‍എമാരുടെ പേരില്‍ കോടിക്കണക്കിന് രൂപയുടെ നിക്ഷേപമുണ്ടെന്നാണ് വിവരം. മുസ്ലിംലീഗ് നേതാക്കളിലേയ്ക്കാണ് അന്വേഷണം നീങ്ങുന്നത്.

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നടന്ന പല വമ്പന്‍ അഴിമതികളുടെയും കോഴപ്പണം ഗള്‍ഫ് കേന്ദ്രീകരിച്ചാണ് കൈമാറ്റം ചെയ്തിരിക്കുന്നത്. കുഞ്ഞാലിക്കുട്ടിയും ഇബ്രാഹിംകുട്ടിയുമുള്‍പ്പെടെയുള്ള ലീഗ് മന്ത്രിമാര്‍ക്കെതിരെ ഇത്തരം വെളിപ്പെടുത്തലുകള്‍ മുമ്പും ഉയര്‍ന്നിരുന്നു. ടൈറ്റാനിയം അഴിമതിയില്‍ കുഞ്ഞാലിക്കുട്ടിയുടെ വിഹിതമായ നാലുകോടി രൂപ അദ്ദേഹത്തിന്റെ മരുമകന്‍ സുല്‍ഫിക്കറിന് ദുബായിലാണ് കൈമാറിയത് എന്ന് റൌഫ് മൊഴി നല്‍കിയിരുന്നു. പല പ്രമുഖര്‍ക്കും ദുബായ് കേന്ദ്രീകരിച്ച് നിക്ഷേപങ്ങളോ ബിസിനസ് പാര്‍ട്ട്ണര്‍ഷിപ്പോ ഉള്ളതായി ശക്തമായ അഭ്യൂഹം നിലനില്‍ക്കുന്നുണ്ട്.


അറബ് രാജ്യങ്ങളിലെ ബാങ്കുകളില്‍ നിക്ഷേപങ്ങള്‍ നടത്തിയിരിക്കുന്ന എംഎല്‍എമാര്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടില്ല. ആലപ്പുഴ ജില്ലയില്‍ നിന്നുള്ള ഒരു ഭരണകക്ഷി എംഎല്‍എ തെ രഞ്ഞെടുപ്പ് കമ്മീഷന് കൊടുത്ത കണക്കുകള്‍ പ്രകാരം നാല്‍പത്തിയഞ്ച് കോടിയില്‍ അധികമാണ് ആസ്തി. എന്നാല്‍ ഇതിന്റെ എത്രയോ മടങ്ങ് ആസ്തി അദ്ദേഹത്തിന് ഗൾഫിലുണ്ട്. ഏതാണ്ട് 2000 കോടിയിലധികമാണ് ഇദ്ദേഹത്തിന്റെ ആസ്തി എന്നാണ് കണക്കാക്കപ്പെടുന്നത്. ആലപ്പുഴയില്‍ പലാസ് റിസോര്‍ട്ട്, ഹൌസ് ബോട്ടുകള്‍, കുവൈറ്റിലെ ഹോട്ട് ബ്രെഡ് റസ്റ്റോറന്റ് ശൃംഖല, കുവൈറ്റ്, സൗദി എന്നി രാജ്യങ്ങളിലെ ഇന്ത്യന്‍ ഹൈസ്‌കൂളുകള്‍ തുടങ്ങിയവ ഇദ്ദേഹത്തിന്റെ ബിസിനസ്സില്‍ ചിലത് മാത്രമാണെന്നുള്ളതാണ് സത്യം.

വിദേശബാങ്കുകള്‍ റിസര്‍വ്വ് ബാങ്കിന്റെ അധികാരപരിധിയില്‍ ഉള്‍പ്പെടാത്തതിനാല്‍ സുരക്ഷിതമാര്‍ഗ്ഗമെന്ന നിലയിലാണ് യുഎഇ ബാങ്കുകളെ നിക്ഷേപങ്ങള്‍ക്കായി ഇത്തരക്കാര്‍ ആശ്രയിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ നേരിട്ടുള്ള നിര്‍ദ്ദേശങ്ങളില്ലാതെ ഈ ബാങ്കുകളില്‍ നിന്നും വിവരങ്ങള്‍ ലഭിക്കില്ല എന്നുള്ളതും ഇവിടെ പണം നിക്ഷേപിക്കുവാന്‍ മറ്റുള്ളവരെ പ്രേരിപ്പിക്കാറുണ്ട്.

റസിഡന്‍സ് വിസ അല്ലെങ്കില്‍ ഇന്‍വെസ്റ്റര്‍ വിസ ഉള്ള ആര്‍ക്കു വേണമെനിലും ദുബായില്‍ ബാങ്ക് അക്കൌണ്ട് തുടങ്ങാന്‍ സാധിക്കുമെന്നുള്ളതും നിക്ഷേപകരെ പ്രലോഭിപ്പിക്കുന്നു. ഇക്കാരണം കൊണ്ടുതന്നെ കഴിഞ്ഞ കാലങ്ങളില്‍ ഇന്ത്യയില്‍ നിന്നും അറബ് ഖേലയിലേക്ക് നിക്ഷേപങ്ങളുടെ അപ്രതീക്ഷിത കുത്തൊഴുക്കാണ് ഉണ്ടായിരിക്കുന്നത്. പല ജനപ്രതിനിധികളും തങ്ങളുടെ ഇത്തരത്തിലുള്ള സ്വത്ത് വിവരങ്ങള്‍ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല എന്നുള്ളതും വിജിലന്‍സ് ഗൗരവത്തോടെയാണ് കാണുന്നത്.

Read More >>