തമിഴ് സ്‌കൂളിന്റെ പേരിലും ദില്ലി കേരള ഹൗസില്‍ വ്യാജ സർട്ടിഫിക്കറ്റും മാർക്കുലിസ്റ്റും; എല്ലാം വ്യാജമാണെന്ന ഹെഡ്മാസ്റ്ററുടെ കത്ത് നാരദാ ന്യൂസിന്

ദില്ലി കേരള ഹൌസിൽ കളളസർട്ടിഫിക്കറ്റു ഹാജരാക്കി ഉദ്യോഗക്കയറ്റം നേടാൻ ശ്രമിച്ചവർക്കെതിരെയുളള വിജിലൻസ് അന്വേഷണമാരംഭിക്കാനുളള നടപടികൾ പുരോഗമിക്കുന്നതിനിടെ തമിഴ് സ്‌കൂളിന്റെ പേരിലും വ്യാജസർട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടുണ്ടെന്ന് വെളിപ്പെടുത്തൽ. കിച്ചൺ ഹെൽപർ തസ്തികയിൽ സ്ഥിരപ്പെടുത്താൻ എൻ നാഗരാജൻ എന്നയാൾ ഹാജരാക്കിയ സർട്ടിഫിക്കറ്റും മാർക്കുലിസ്റ്റും വ്യാജമെന്ന് തമിഴ്നാട്ടിലെ കായരമ്പേട് പി യുപി സ്‌കൂളിലെ ഹെഡ്മാസ്റ്ററുടെ കത്ത് നാരദാ ന്യൂസിനു ലഭിച്ചു.

തമിഴ് സ്‌കൂളിന്റെ പേരിലും ദില്ലി കേരള ഹൗസില്‍ വ്യാജ സർട്ടിഫിക്കറ്റും മാർക്കുലിസ്റ്റും; എല്ലാം വ്യാജമാണെന്ന ഹെഡ്മാസ്റ്ററുടെ കത്ത് നാരദാ ന്യൂസിന്

ദില്ലി കേരള ഹൌസിൽ കളളസർട്ടിഫിക്കറ്റു ഹാജരാക്കി ഉദ്യോഗക്കയറ്റം നേടാൻ ശ്രമിച്ചവർക്കെതിരെ വിജിലൻസ് അന്വേഷണത്തിനുളള നടപടികൾ പുരോഗമിക്കുന്നതിനിടെ തമിഴ് സ്‌കൂളിന്റെ പേരിലും വ്യാജസർട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടുണ്ടെന്ന് വെളിപ്പെടുത്തൽ. കിച്ചൺ ഹെൽപർ തസ്തികയിൽ സ്ഥിരപ്പെടുത്താൻ എൻ നാഗരാജൻ എന്നയാൾ ഹാജരാക്കിയ സർട്ടിഫിക്കറ്റും മാർക്കുലിസ്റ്റും വ്യാജമെന്നു വ്യക്തമാക്കുന്ന തമിഴ്നാട്ടിലെ കായരമ്പേട് പി യുപി സ്‌കൂളിലെ ഹെഡ്മാസ്റ്ററുടെ കത്ത് നാരദാ ന്യൂസിനു ലഭിച്ചു.


[caption id="attachment_41609" align="aligncenter" width="640"]Letter കിച്ചൺ ഹെൽപർ തസ്തികയിൽ സ്ഥിരപ്പെടുത്താൻ എൻ നാഗരാജൻ എന്നയാൾ ഹാജരാക്കിയ സർട്ടിഫിക്കറ്റും മാർക്കുലിസ്റ്റും വ്യാജമെന്ന് തമിഴ്നാട്ടിലെ കായരമ്പേട് പി യുപി സ്ക്കൂളിലെ ഹെഡ്മാസ്റ്ററുടെ കത്ത്[/caption]

കത്തിന്റെ മലയാള പരിഭാഷ

From
ഹെഡ് മാസ്റ്റർ
പഞ്ചായത്ത് സ്കൂൾ കൊടക്കമ്പള്ളി
കായരമ്പേട്
കാട്ടങ്കൊള്ളത്തൂർ പഞ്ചായത്ത്

ഗാന്ധിപുരം

To
Government of Kerala
Office of the Resident Commissionar
3- Janthar Manthar Road
Kerala House
New Delhi

സർ,

നമസ്കാരം. കായരമ്പേട്, പഞ്ചായത്ത് സ്കൂളിലേയ്ക്ക് താങ്കൾ അയച്ച ബി. നാഗരാജൻ എന്നയാളുടെ റെക്കാർഡ് ഷീറ്റ് (Reg. No: 853/1979) നിലവിലുള്ളതാണോയെന്ന് അന്വേഷിച്ചപ്പോൾ OC നിന്നും യാതൊരു വിവരവും ലഭിച്ചില്ല. താങ്കൾ അയച്ച ബി. നാഗരാജന്റെ റെക്കാർഡ് ഷീറ്റും ആ വർഷത്തിലെ മറ്റ് റെക്കാർഡ് ഷീറ്റുകളും താരതമ്യം ചെയ്തതിൽ നിന്നും ബി. നാഗരാജന്റെ റെക്കാർഡ് ഷീറ്റ് വ്യാജമാണെന്ന് ഇതിനാൽ അറിയിക്കുന്നു.


20.08.2016
കായരമ്പേട് ബി നാഗരാജന്റെ പേരിലുളള സർട്ടിഫിക്കറ്റും മാർക്കുലിസ്റ്റും വ്യാജമാണെന്ന് റെക്കോഡുകളുടെ പരിശോധനയിൽ കണ്ടെത്തിയെന്നാണ് കായരമ്പേട് സ്‌കൂളിലെ ഹെഡ്മാസ്റ്ററുടെ കത്ത്. ഒറിജിനലിനെ വെല്ലുന്ന തരത്തിലാണ് ഹെഡ്മാസ്റ്ററുടെ ഒപ്പും സ്‌കൂളിന്റെ സീലുമെല്ലാം കളള സർട്ടിഫിക്കറ്റിൽ പ്രയോഗിച്ചിരിക്കുന്നത്.

[caption id="attachment_41611" align="aligncenter" width="640"]IMG-20160907-WA0006 നാഗരാജൻ 2-6-1979 മുതൽ 2-6-1986 വരെ കായരമ്പേട് സ്ക്കൂളിൽ പഠിച്ചകാലത്തെ മാർക്കു ലിസ്റ്റ്[/caption]

2-6-1979 മുതൽ 2-6-1986 വരെ കായരമ്പേട് സ്‌കൂളിൽ പഠിച്ചകാലത്തെ മാർക്കു ലിസ്റ്റും ഹാജരാക്കിയിട്ടുണ്ട്. പക്ഷേ, സർട്ടിഫിക്കറ്റിന്റെ നിജസ്ഥിതി പരിശോധിക്കുന്നതിനു മുമ്പു തന്നെ നാഗരാജനെ സ്ഥിരപ്പെടുത്തി സെക്രട്ടേറിയറ്റിൽ നിന്നും ഉത്തരവ് ഇറങ്ങിയിരുന്നു. ദില്ലി കേരള ഹൗസിൽ താൽക്കാലികമായി ജോലി ചെയ്യുന്ന നാൽപതു പേരെ സ്ഥിരപ്പെടുത്തി 2015 സെപ്തംബർ 19ന് പുറത്തിറങ്ങിയ 241/2015/GAD ഉത്തരവിലെ പതിനൊന്നാം പേരുകാരനാണ് ഇയാൾ.

കേരള ഹൗസ് റെസിഡന്റ് കമ്മിഷണർ, ലോ ഓഫീസർ, കൺട്രോളർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എന്നിവരടങ്ങിയ കമ്മിറ്റിയുടെ റിപ്പോർട്ടു പ്രകാരമാണ് താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തേണ്ടത്. പല വ്യാജസർട്ടിഫിക്കറ്റുകളെക്കുറിച്ചും ആരോപണവും തെളിവും ലഭിച്ചിട്ടും കമ്മിറ്റി അവയ്ക്കു നേരെ കണ്ണടച്ചുവെന്നും രേഖകൾ സാക്ഷ്യപ്പെടുത്തുന്നു. ഉന്നതരുടെ പിൻബലത്തിലൂടെയാണ് നിർഭയം വ്യാജസർട്ടിഫിക്കറ്റുകൾ പ്രവഹിച്ചത് എന്നു വ്യക്തം.

[caption id="attachment_41610" align="aligncenter" width="640"]IMG-20160907-WA0005 നാഗരാജൻ്റെ സ്കൂൾ റെക്കോർഡ് ഷീറ്റ്[/caption]

നാഗരാജൻ ഹാജരാക്കിയ തമിഴ് സർട്ടിഫിക്കറ്റിൽ ചില വാക്കുകൾ മലയാളത്തിലും എഴുതിയിട്ടുണ്ട്. വിവാദമായ സർട്ടിഫിക്കറ്റുകളിലെ കൈപ്പട തന്നെയാണ് ഈ സർട്ടിഫിക്കറ്റിലുമുളളത്. ഇവയെല്ലാം കേരള ഹൗസിനുളളിൽത്തന്നെയാണ് തയ്യാറാക്കുന്നത് എന്നു വ്യക്തം.

പാലക്കാട് ജില്ലയിലെ വാളയാർ ഗവ. ഹൈസ്‌കൂളിന്റെ പേരിൽ തയ്യാറാക്കിയ സർട്ടിഫിക്കറ്റ് നേരത്തെ നാരദാ ന്യൂസ് പുറത്തുവിട്ടിരുന്നു. നിയമ വകുപ്പിലെ ഡ്രൈവർ തസ്തികയിൽ ജോലി ചെയ്തിരുന്ന ബി നാരായണൻ എന്നയാളാണ് ഇല്ലാത്ത സ്ക്കൂളിൽ പഠിച്ച സർട്ടിഫിക്കറ്റ് ഹാജരാക്കിയത്. ഈ സർട്ടിഫിക്കറ്റിന്റെ പേരിലാണ് ലോ ഓഫീസർ അടക്കമുളളവരുടെ കമ്മിറ്റി നാരായണനെ സ്ഥിരപ്പെടുത്താൻ തീരുമാനിച്ചത്. യഥാർത്ഥത്തിൽ ഇങ്ങനെയൊരു സ്‌കൂളില്ല. ഇല്ലാത്ത സ്‌കൂളിൽ പഠിച്ചുവെന്ന് തെളിയിക്കുന്ന രേഖ ഹാജരാക്കിയ നാരായണനെയും മേൽപ്പറഞ്ഞ ഉത്തരവു പ്രകാരം സ്ഥിരപ്പെടുത്തിയിരുന്നു. എന്നാൽ തന്റെ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് പലരും തിരിച്ചറിഞ്ഞ സാഹചര്യത്തിൽ അറസ്റ്റു ചെയ്യപ്പെടുമെന്ന ഭീതിയിൽ നാരായണൻ കേരള ഹൗസിൽ നിന്നും മുങ്ങുകയായിരുന്നു.

Read More >>