ശ്രീനാരായണഗുരു ദൈവമല്ല; സാമൂഹ്യപരിഷ്‌കര്‍ത്താവായ ഗുരു വിഗ്രഹാരാധനയില്‍ വിശ്വസിച്ചിരുന്നില്ല: ഹൈക്കോടതിയുടെ നിര്‍ണ്ണായക വിധി

ശ്രീനാരായണ ഗുരുവിനെ ദൈവാവതാരമായി കാണാനാവില്ല. ഗുരുമന്ദിരങ്ങള്‍ ക്ഷേത്രങ്ങളുമല്ല. മാത്രമല്ല ഗുരു വിഗ്രഹാരാധനയില്‍ വിശ്വസിച്ചിരുന്നില്ല. അദ്ദേഹം സാമൂഹ്യപരിഷ്‌കര്‍ത്താവാണ്. അദ്ദേഹത്തിന്റെ പ്രതിമയെ വിഗ്രഹമായി കാണാനാവില്ല- കോടതി വിധിയില്‍ സൂചിപ്പിക്കുന്നു.

ശ്രീനാരായണഗുരു ദൈവമല്ല; സാമൂഹ്യപരിഷ്‌കര്‍ത്താവായ ഗുരു വിഗ്രഹാരാധനയില്‍ വിശ്വസിച്ചിരുന്നില്ല: ഹൈക്കോടതിയുടെ നിര്‍ണ്ണായക വിധി

ശ്രീനാരായണ ഗുരു ദൈവമല്ലെന്ന് വീണ്ടും വ്യക്തമാക്കി ഹൈക്കോടതി. ഗുരു വിഗ്രഹാരാധനയില്‍ വിശ്വസിച്ചിരുന്നില്ലെന്നും അതിനെ എതിര്‍ത്തയാളാണെന്നും കോടതി സൂചിപ്പിച്ചു. ഗുരു മന്ദിരങ്ങള്‍ ക്ഷേത്രങ്ങളായി കാണാനാവില്ലെന്ന സിംഗിള്‍ ബഞ്ച് ഉത്തരവ് ഡിവിഷന്‍ ബഞ്ച് ശരിവെച്ചു. അമ്പലപ്പുഴ കരുമാടിയിലെ ഗുരുമന്ദിരം ഉള്‍പ്പെട്ട വസ്തു തര്‍ക്കത്തിലാണ് ഹൈക്കോടതിയുടെ വിധി വന്നത്.

മുമ്പ് നടന്ന ഭാരതവന്‍ കേസിലേയും എംകെ സാനു കേസിലേയും മുന്‍ കോടതി വിധികള്‍ ഉദ്ധരിച്ചാണ് ഹൈക്കോടതി വിധി പ്രസ്താവിച്ചത്. ശ്രീനാരായണ ഗുരുവിനെ ദൈവാവതാരമായി കാണാനാവില്ല. ഗുരുമന്ദിരങ്ങള്‍ ക്ഷേത്രങ്ങളുമല്ല. മാത്രമല്ല ഗുരു വിഗ്രഹാരാധനയില്‍ വിശ്വസിച്ചിരുന്നില്ല. അദ്ദേഹം സാമൂഹ്യപരിഷ്‌കര്‍ത്താവാണ്. അദ്ദേഹത്തിന്റെ പ്രതിമയെ വിഗ്രഹമായി കാണാനാവില്ല- കോടതി വിധിയില്‍ സൂചിപ്പിക്കുന്നു.


ഗുരുമന്ദിരത്തില്‍ പൊലീസ് സ്റ്റേഷന്‍ സ്ഥാപിച്ചതിനെതിരെ നല്‍കിയ ഹര്‍ജിയും കോടതി തള്ളിയിരുന്നു. 2003ല്‍, ശ്രീനാരായണ ഗുരുവിന്റെ നാമത്തില്‍ നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്ത ജെഎസ്എസ് നേതാവ് ഉമഷ് ചള്ളിയിലിന്റെ നിയമസഭാംഗത്വം ഹൈക്കോടതി അസാധുവാക്കിയിരുന്നു. സത്യപ്രതിജ്ഞ നടത്തി സഭാംഗമായി നിയമസഭയിലിരുന്ന 43 ദിവസത്തെ ആനുകൂല്യം അദ്ദേഹത്തില്‍ നിന്ന് ഈടാക്കാനും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കോടതി വിധിയെ തുടര്‍ന്ന് ദൈവനാമത്തില്‍ രണ്ടാമത് സത്യപ്രതിജ്ഞ ചെയ്താണ് ഉമേഷ് എംഎല്‍എയായത്.

Read More >>