വാർത്ത റിപ്പോർട്ടു ചെയ്യാൻ ആർക്കും തടസമില്ലെന്ന് ഹൈക്കോടതി, മീഡിയാ റൂമിന്റെ കാര്യത്തിൽ മൌനം

മാധ്യമങ്ങളും അഭിഭാഷകരും തമ്മിലുണ്ടായ പ്രശ്നം പരിഹരിക്കുന്നതിനുളള നടപടികൾ പുരോഗമിക്കുന്നു എന്നു പറയുന്ന പത്രക്കുറിപ്പ് പക്ഷേ, ഹൈക്കോടതിയിലെ മീഡീയാ റൂം തുറക്കുന്നതിനെക്കുറിച്ച് മൌനം പാലിക്കുന്നു.

വാർത്ത റിപ്പോർട്ടു ചെയ്യാൻ ആർക്കും തടസമില്ലെന്ന് ഹൈക്കോടതി, മീഡിയാ റൂമിന്റെ കാര്യത്തിൽ മൌനം

വാർത്ത ശേഖരിക്കാനും റിപ്പോർട്ടു ചെയ്യാനും കേരളത്തിലെ ഒരു കോടതികളിലും മാധ്യമപ്രവർത്തകർക്ക് തടസമില്ലെന്ന് ഹൈക്കോടതി രജിസ്ട്രാറുടെ പത്രക്കുറിപ്പ്. ചില പത്രമാധ്യമങ്ങളിൽ ഇത്തരത്തിലൊരു വാർത്ത പ്രചരിക്കുന്നതുകൊണ്ടാണ് ഇക്കാര്യം വ്യക്തമാക്കുന്നതെന്നും പത്രക്കുറിപ്പിൽ പറയുന്നു.

high-court-press-release

മാധ്യമങ്ങളും അഭിഭാഷകരും തമ്മിലുണ്ടായ പ്രശ്നം പരിഹരിക്കുന്നതിനുളള നടപടികൾ പുരോഗമിക്കുന്നു എന്നു പറയുന്ന പത്രക്കുറിപ്പ് പക്ഷേ, ഹൈക്കോടതിയിലെ മീഡീയാ റൂം തുറക്കുന്നതിനെക്കുറിച്ച് മൌനം പാലിക്കുന്നു.


ഗവ. പ്ലീഡറായിരുന്ന ധനേഷ് മാഞ്ഞൂരാൻ ഒരു  സ്ത്രീപീഡനക്കേസിൽ പെട്ടതിനെത്തുടർന്നുണ്ടായ സംഭവങ്ങളാണ് മാധ്യമങ്ങളെയും അഭിഭാഷകരെയും രണ്ടുചേരിയിലാക്കിയത്. തുടർന്നുണ്ടായ സംഘർഷത്തിൽ കേരളത്തിലെ കോടതികളിൽ അഭിഭാഷകരും മാധ്യമപ്രവർത്തകരും ഏറ്റുമുട്ടുന്ന സ്ഥിതിയുമുണ്ടായി.

കേരള ഹൈക്കോടതിയിൽ വർഷങ്ങളായി പ്രവർത്തിച്ചിരുന്ന മീഡിയാ റൂമിൽ നിന്ന് മാധ്യമപ്രവർത്തകരെ ഇറക്കിവിട്ട ശേഷം മുറി അഭിഭാഷകർ പൂട്ടി. ഈ മുറി ഇതേവരെ തുറന്നിട്ടില്ല. മുൻ ചീഫ് ജസ്റ്റിസായിരുന്ന എച്ച് എൽ ദത്തുവിന്റെ കാലത്താണ് കേരള ഹൈക്കോടതിയിൽ മാധ്യമപ്രവർത്തകർക്ക് മുറി അനുവദിച്ചത്. ഇന്ത്യയിലെ മറ്റൊരു കോടതിയിലും ഇത്തരമൊരു സൌകര്യം മാധ്യമങ്ങൾക്കില്ലെന്ന് അഭിഭാഷകരും വാദിക്കുന്നു.

ഈ മുറി മാധ്യമപ്രവർത്തകർക്ക് തുറന്നു കൊടുക്കേണ്ടതില്ല എന്ന അഭിപ്രായമാണ് ജഡ്ജിമാരുൾപ്പെടെയുളളവർക്ക്. യാതൊരു കാരണവശാലും മുറി തുറന്നു കൊടുക്കേണ്ടതില്ലെന്ന് ഹൈക്കോടതിയിലെ മുൻ ജഡ്ജിയായിരുന്ന ജസ്റ്റിസ് വി രാംകുമാർ ഒരു ലേഖനത്തിലൂടെ അഭിപ്രായപ്പെടുകയും ചെയ്തു.വായിക്കുക:
ഹൈക്കോടതിയിലെ മീഡിയാ റൂം തുറക്കേണ്ടതില്ലെന്ന് ജസ്റ്റിസ് വി രാംകുമാർ; മാധ്യമലാളന മോഹിക്കുന്ന ജഡ്ജിമാർക്കും മീഡിയാ റൂം അനുവദിച്ച മുൻ ചീഫ് ജസ്റ്റിസിനും രൂക്ഷ വിമർശനം; ഹൈക്കോടതിയിലെ മാധ്യമ പ്രതാപത്തിന് ഫുൾസ്റ്റോപ്പ്ഈ അഭിപ്രായത്തിൽ ഉറച്ചു നിൽക്കുകയാണ് അഭിഭാഷകരൊന്നടങ്കം. മാധ്യമങ്ങളുമായി ബന്ധം പുലർത്തുന്ന അപൂർവം ചിലർ മാത്രമാണ് വേറിട്ട നിലപാടു സ്വീകരിക്കുന്നത്. എന്നാൽ അവരുടെ എണ്ണം തുലോം കുറവാണ്.

അതുകൊണ്ടുതന്നെ കേരള ഹൈക്കോടതിയിലുണ്ടായിരുന്ന പ്രത്യേക മുറി എന്ന സൌകര്യം ഇനിയൊരിക്കലും മാധ്യമപ്രവർത്തകർക്ക് ലഭിക്കുകയില്ല എന്ന തരത്തിലേയ്ക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. ഈ മുറി മാധ്യമങ്ങൾക്കു തുറന്നു കൊടുക്കണമെന്ന് സർക്കാരിനും താൽപര്യമില്ല.Read More >>