കേരള സര്‍ക്കാരിന്റെ ഓണാഘോഷം ഇന്ന് ഡല്‍ഹിയില്‍ നടക്കും

നൃത്ത വാദ്യ മേളങ്ങളോടൊപ്പമുള്ള ആഘോഷ പരിപാടിക്ക് കൈരളി എന്നാണ് പേര്.

കേരള സര്‍ക്കാരിന്റെ ഓണാഘോഷം ഇന്ന് ഡല്‍ഹിയില്‍ നടക്കുംന്യൂഡല്‍ഹി: കേരള സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ ഓണാഘോഷം ഇന്ന് വൈകീട്ട് ഏഴിന് രാഷ്‌ട്രപതി പ്രണബ് മുഖര്‍ജിയുടെ ആതിഥേയത്വത്തില്‍ ഡല്‍ഹിയില്‍ നടക്കും. നൃത്ത വാദ്യ മേളങ്ങളോടൊപ്പമുള്ള ആഘോഷ പരിപാടിക്ക് കൈരളി എന്നാണ് പേര്. ഓണവും സര്‍ക്കാരിന്‍റെ 100ാം ദിനവും ഒരുമിച്ച് ആഘോഷിക്കാനാണ് പദ്ധതി.

മുഖ്യമന്ത്രിയും ഏഴ് മന്ത്രിമാരും ഇന്ന് രാവിലെ 11.30ന് ഒരുമിച്ച് മാധ്യമങ്ങളെ കാണും. സര്‍ക്കാരിന്‍റെ 100 ദിവസത്തെ നേട്ടങ്ങളും പദ്ധതികളും നിരത്തിയാകും ഇവരുടെ വാര്‍ത്ത സമ്മേളനം. ജെ മേഴ്‌സിക്കുട്ടിയമ്മ, ഇ ചന്ദ്രശേഖരന്‍, എ.സി മൊയ്തീന്‍, കെ.കെ ശൈലജ, എ.കെ ശശീന്ദ്രന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, കെ.ടി ജലീല്‍ എന്നിവരാണ് മുഖ്യമന്ത്രിയോടൊപ്പം ഇന്ന് മാധ്യമങ്ങളെ കാണുന്നത്.

വൈകിട്ട് രാഷ്ട്രപതി ഭവനില്‍ നടക്കുന്ന ഓണാഘോഷത്തില്‍ പങ്കെടുക്കാന്‍  450പേര്‍ക്ക് ക്ഷണമുണ്ട്. ആദ്യമായാണ് സംസ്ഥാനസര്‍ക്കാര്‍ രാഷ്‌ട്രപതി ഭവനില്‍ ഓണാഘോഷം സംഘടിപ്പിക്കുന്നത്. ഗീതോപദേശം കഥയെ ആസ്‌പദമാക്കി കേരള കലാമണ്ഡലത്തിന്‍റെ കഥകളിയുമുണ്ടാകും.