കേരളത്തില്‍ വധശിക്ഷ കാത്ത് ജയിലിൽ കഴിയുന്നത് പതിനാറു പേർ; ആ കേസുകളിലൂടെ

വധശിക്ഷ കാത്തുകഴിയുന്ന തടവുകാരില്‍ പലരും ശിക്ഷ ഇളവിനായി രാഷ്ട്രപതിയ്ക്ക് ദയാഹര്‍ജി നല്‍കി കാത്തിരിക്കുകയാണ്

കേരളത്തില്‍ വധശിക്ഷ കാത്ത് ജയിലിൽ കഴിയുന്നത് പതിനാറു പേർ; ആ കേസുകളിലൂടെ

സംസ്ഥാനത്ത് പതിനാറുപേരാണ് വധശിക്ഷകാത്ത് വിവിധ ജയിലുകളിലായി കഴിയുന്നത്. ഏഴുപേരെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലും ബാക്കിയുള്ളവരെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലുമാണ് പാര്‍പ്പിച്ചിരിക്കുന്നത്. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരെ മറ്റ് തടവുകാരുമായി ഇടപഴകാന്‍ അനുവദിക്കാറില്ല. ഏകാന്ത തടവുകാരായാണ് ഇവര്‍ കഴിയുന്നത്.

വധശിക്ഷ കാത്തുകഴിയുന്നവരെ  ജയിലിലെ മറ്റു ജോലികള്‍ ചെയ്യിപ്പിക്കാറില്ല. എന്നാല്‍ വധശിക്ഷ കാത്തുകഴിയുന്ന തടവുകാരില്‍ പലരും ശിക്ഷ ഇളവിനായി രാഷ്ട്രപതിയ്ക്ക് ദയാഹര്‍ജി നല്‍കി കാത്തിരിക്കുകയാണ്. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവര്‍ ശിക്ഷ നടപ്പാക്കപ്പെടാതെ ദീര്‍ഘകാലം തടവില്‍ കഴിയേണ്ടി വരുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകളെ വധശിക്ഷയ്ക്ക് വിധേയരാക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയ്ക്ക് ഏഴാം സ്ഥാനമാണ്. കൂടുതല്‍ വധശിക്ഷ നടപ്പാക്കിയ രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യയ്ക്ക് ഏഴാം സ്ഥാനമുള്ളത്.


വധശിക്ഷക്കെതിരെ രാജ്യത്ത് നിലവില്‍ പ്രതികൂല നിലപാട് ഉയര്‍ന്നുവരുന്നുണ്ട്. കഴിഞ്ഞ വര്‍ഷം നടപ്പാക്കിയ യാക്കൂബ് മേമന്റെ വധശിക്ഷക്കെതിരെ 2014ല്‍  രാജ്യത്ത് വലിയ തോതില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.

കേരളത്തില്‍ റിപ്പര്‍ ചന്ദ്രന്‍ ആണ് തൂക്കിലേറ്റപ്പെട്ട അവസാന വ്യക്തി. പതിനഞ്ചു പേരെ കൊന്ന റിപ്പര്‍ ചന്ദ്രന്റെ ശിക്ഷ 1991 ജൂലൈ ആറിന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണ് നടപ്പിലാക്കിയത്.

തൂക്കുകയര്‍ കാത്തു കഴിയുന്നവര്‍

കോളിളക്കം സൃഷ്ടിച്ച ആലുവ കൂട്ടക്കൊല കേസ് പ്രതി ആന്റണി വിധി കാത്തുകിടക്കാന്‍ തുടങ്ങിയിട്ട് 12 വര്‍ഷത്തോളമായി. വധശിക്ഷയില്‍ ഇളവ് വേണമെന്ന പൊതുതാല്‍പര്യ ഹര്‍ജി ഹൈക്കോടതി തള്ളി. എന്നാല്‍ വധശിക്ഷയ്‌ക്കെതിരായി സുപ്രീം കോടതിയില്‍ നല്‍കിയ പുന:പരിശോധന ഹര്‍ജിയില്‍ ആന്റണിയുടെ വധശിക്ഷ താത്കാലികമായി സ്‌റ്റേ ചെയ്തിരിക്കുകയാണ്.

പുത്തന്‍വേലിക്കര ബേബി വധക്കേസ് ജയാനന്ദന്‍  പൂജപ്പുര സെന്‍ട്രല്‍ ജയിലിലാണ് . കണിച്ചുകുളങ്ങര കൊലക്കേസില്‍ പ്രതി ഉണ്ണി, എറണാകുളം സെഷന്‍സ് കോടതി വധശിക്ഷയ്ക്ക് വിധിച്ച റഷീദ്, പ്രേമം നടിച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ചശേഷം കൊലപ്പെടുത്തിയ കേസില്‍ കല്‍പ്പറ്റ സെഷന്‍സ് കോടതി 2013ല്‍ ശിക്ഷിച്ച അബ്ദുള്‍ ഗഫൂര്‍, മഞ്ചേരി സെഷന്‍സ് കോടതി ശിക്ഷിച്ച അബ്ദുള്‍ നാസര്‍, തൊടുപുഴ പ്രത്യേക കോടതി 2012ല്‍ വധശിക്ഷ വിധിച്ച ഡേവിഡ് എന്നിവരാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്നത്. കോട്ടയം ജില്ലയില്‍ കൈനറ്റിക് റബേഴ്‌സ് ഉടമ ശ്രീധറിനേയും ഭാര്യയേയും കൊലപ്പെടുത്തിയ കേസില്‍ അസം സ്വദേശി പ്രദീപ് ബോറയെ കോട്ടയം അഡിഷണല്‍ സെഷന്‍സ് കോടതി 2010ലാണ് ശിക്ഷിച്ചത്.

ഭാര്യയേയും രണ്ടു പെണ്‍കുട്ടികളേയും കൊലപ്പെടുത്തിയ കേസില്‍ പാലക്കാട് ശിക്ഷിച്ച റെജികുമാര്‍, കായംകുളത്ത് യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി വിശ്വരാജന്‍ എന്നിവരും വെമ്പായത്ത് പെണ്‍കുട്ടിയെ വീട്ടില്‍ അതിക്രമിച്ചു കയറി കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട രാജേഷ് കുമാര്‍, മാവേലിക്കരയില്‍ രണ്ടുപേരെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ സന്തോഷ് കുമാര്‍,  ചിറയിന്‍കീഴ് സ്വദേശി ഷെരീഫ്, ആറ്റിങ്ങല്‍ കൊലപാതക കേസില്‍ ശിക്ഷിക്കപ്പെട്ട നിനോ മാത്യു  എന്നിവരുമാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് സംസ്ഥാനത്തെ വിവിധ ജയിലുകളില്‍ കഴിയുന്നവര്‍. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവര്‍ക്ക് കനത്ത സുരക്ഷയാണ് ജയിലുകളില്‍ ഒരുക്കിയിരിക്കുന്നത്.

വിവിധ കേസുകളിലൂടെ

  1. ആലുവ കൂട്ടക്കൊല കേസ് 

  2. തമിഴ് തൊഴിലാളികളെ തീവച്ചുകൊന്ന കേസില്‍ തോമസ് ആല്‍വ എഡിസണ് വധശിക്ഷ

  3. കോട്ടയത്ത് ഒറീസ സ്വദേശികളായ ദമ്പതികളെ കൊലപ്പെടുത്തിയ കേസില്‍ യുവാവിന് വധശിക്ഷ

  4. ഭാര്യയെയും പ്രായപൂര്‍ത്തിയാകാത്ത നാല് മക്കളെയും കൊലപ്പെടുത്തിയ കേസില്‍ പ്രതി റെജികുമാറിന് വധശിക്ഷ

  5. വിധവയെ ബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തിയ കേസില്‍ യുവാവിനു വധശിക്ഷ


Read More >>