കണ്‍സ്യുമര്‍ഫെഡ് മദ്യ ഷോപ്പുകള്‍ അഴിമതിയുടെ കേന്ദ്രങ്ങള്‍; അഴിമതിക്കാര്‍ക്കെതിരെ കൊടിയുടെ നിറം നോക്കാതെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് എംഡി ഡോ.എം. രാമനുണ്ണി

ക്രിമിനല്‍ പശ്ചാത്തലമുള്ള ജീവനക്കാര്‍ കണ്‍സ്യുമര്‍ഫെഡിലുണ്ടെന്ന് തെളിഞ്ഞ സാഹചര്യത്തില്‍ നിയമനങ്ങളില്‍ ഉള്‍പ്പെടെ കര്‍ശനമായ മുന്‍കരുതലുകള്‍ സ്വീകരിക്കുമെന്ന് ഡോ. രാമനുണ്ണി പറഞ്ഞു.

കണ്‍സ്യുമര്‍ഫെഡ് മദ്യ ഷോപ്പുകള്‍ അഴിമതിയുടെ കേന്ദ്രങ്ങള്‍; അഴിമതിക്കാര്‍ക്കെതിരെ  കൊടിയുടെ നിറം നോക്കാതെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് എംഡി ഡോ.എം. രാമനുണ്ണി

അഴിമതിയുടെ കേന്ദ്രങ്ങളായ മദ്യ ഷോപ്പുകള്‍ ഉള്‍പ്പെടെയുള്ള കണ്‍സ്യൂമര്‍ഫെഡ് സഥാപനങ്ങള്‍ ഉടച്ചുവാര്‍ക്കാനുള്ള നീക്കവുമായി കണ്‍സ്യൂമര്‍ഫെഡ് മാനേജിംഗ് ഡയറക്ടര്‍ ഡോ.എം. രാമനുണ്ണി. കണ്‍സ്യൂമര്‍ഫെഡിന്റെ മദ്യ ഷോപ്പുകള്‍ കേന്ദ്രീകരിച്ച് അടുത്തകാലത്ത് നടന്ന മിന്നല്‍ പരിശോധനകളിലാണ് അഴിമതി സംബന്ധിക്കുന്ന വിവരങ്ങള്‍ പുറത്തു വന്നത്. ഇവിടുത്തെ പല ജീവനക്കാരും ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണെന്ന വിവരവും ഇതോടൊപ്പം പറുത്തുവന്നിട്ടുണ്ടായിരുന്നു.


ക്രിമിനല്‍ പശ്ചാത്തലമുള്ള ജീവനക്കാര്‍ കണ്‍സ്യുമര്‍ഫെഡിലുണ്ടെന്ന് തെളിഞ്ഞ സാഹചര്യത്തില്‍ നിയമനങ്ങളില്‍ ഉള്‍പ്പെടെ കര്‍ശനമായ മുന്‍കരുതലുകള്‍ സ്വീകരിക്കുമെന്ന് ഡോ. രാമനുണ്ണി പറഞ്ഞു. ജീവനക്കാര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമില്ലെന്ന് ഉറപ്പാക്കും. മദ്യഷോപ്പുകളുടെ നടത്തിപ്പ് മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഏല്പ്പിക്കും. ആറു മാസത്തേക്കാവും നിയമനമെന്നും അദ്ദേഹം പറഞ്ഞു.

അഴിമതിക്കാരായ യൂണിയന്‍ പ്രവര്‍ത്തകര്‍ക്കെതിരെ കൊടിയുടെ നിറം നോക്കാതെ കര്‍ശന നടപടി സ്വീകരിക്കുമെന്നും രാമനുണ്ണി അറിയിച്ചു. വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്തുമെന്നും ഇതുസംബന്ധിച്ച് പരാതികള്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറുമെന്നും അദ്ദേഹം സൂചിപ്പിച്ചു. മദ്യഷോപ്പുകളില്‍ ക്യാമറ സ്ഥാപിച്ച് പര്‍ച്ചേസ് കേന്ദ്രീകൃത സംവിധാനത്തിലാക്കുന്ന നീക്കവും ഉടനുണ്ടാകും.

ഏകദേശം 6,000 ത്തോളം ജീവനക്കാരാണ് കണ്‍സ്യൂമര്‍ഫെഡിലുള്ളത്. ഒരു അടിമുടി അഴിച്ചു പണിയാണ് ദ്ദേശിക്കുന്നത്. കൃത്യമായ സംഘടനാരൂപം നിശ്ചയിക്കുന്നതിനും ജീവനക്കാര്‍ക്ക് ഉത്തരവാദിത്തങ്ങള്‍ ചിട്ടപ്പെടുത്തി നല്‍കുന്നതിനുമായി മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗം 27, 28 തിയതികളില്‍ കോഴിക്കോട് യൂത്ത് ഹോസ്റ്റലില്‍ ചേരുമെന്നും രാമനുണ്ണി പറഞ്ഞു.

Read More >>