നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം

സ്വാശ്രയ കോളേജ് പ്രവേശനം സര്‍ക്കാര്‍ അട്ടിമറിച്ചെന്നാരോപണം ആദ്യ ദിവസം തന്നെ പ്രതിപക്ഷം ഉന്നയിച്ചേക്കും.

നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം

തിരുവനന്തപുരം: പതിനാലാം നിയമസഭയുടെ രണ്ടാമത്തെ സമ്മേളനത്തിന് ഇന്ന് തുടക്കമാകും. 29 ദിവസം നീളുന്ന സമ്മേളനത്തില്‍ ഭരണ പക്ഷത്തിന് നേരെ ആഞ്ഞടിക്കാന്‍ ഒരുങ്ങിയാണ് പ്രതിപക്ഷം വരുന്നത്.

സ്വാശ്രയ പ്രവേശനവും സൗമ്യ വധക്കേസും ഉയര്‍ത്തിക്കാട്ടി സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാനാവും പ്രതിപക്ഷ ശ്രമം. ധനകാര്യ ബില്ല് പാസാക്കുന്നതടക്കം സുപ്രധാന നടപടിക്രമങ്ങൾ നടക്കാനിരിക്കെ സഭാ നടപടികളുടെ സുഗമമായ നടത്തിപ്പ് ഭരണ പക്ഷത്തിനും വെല്ലുവിളിയാകും.


സ്വാശ്രയ കോളേജ് പ്രവേശനം സര്‍ക്കാര്‍ അട്ടിമറിച്ചെന്നാരോപണം ആദ്യ ദിവസം തന്നെ പ്രതിപക്ഷം ഉന്നയിച്ചേക്കും.അതുപോലെ തന്നെ, മദ്യ നയത്തിലെ നിലപാട് വിശദീകരിക്കാൻ സര്‍ക്കാര്‍ നിര്‍ബന്ധിതരായേക്കും. കെ ബാബു അടക്കമുള്ളവ‌ക്കെതിരായ വിജലൻസ് കേസുകള്‍ മുതൽ സൗമ്യ കേസിലെ വീഴ്ചവരെ പ്രതിപക്ഷം ഉന്നയിക്കാനിടയുണ്ട്. കെഎം മാണി അടക്കം ആറ് എംഎൽഎമാര്‍ അടങ്ങുന്ന പ്രത്യേക ബ്ലോക്ക് സഭയിലെക്കുന്ന നിലപാടും ഇത്തവണ നിര്‍ണ്ണായകമാണ്.

Read More >>