ഈ അവസരങ്ങളില്‍ ഞങ്ങളെപ്പോലുള്ളവര്‍ ആരെയാണ് സാര്‍ ബന്ധപ്പെടേണ്ടത്; വാഹനാപകടത്തില്‍പ്പെട്ടവരെ രക്ഷിക്കാന്‍ പോലീസിനെ വിളിച്ച യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

അപകടത്തില്‍പെട്ടവരെ ആശുപത്രിയിലെത്തിക്കുന്നതില്‍ പോലീസിന്റെ ഭാഗത്തുനിന്ന് ഗുരുതര വീഴിചയുണ്ടായതായി പ്രദേശവാസികള്‍ ആരോപിക്കുന്നു

ഈ അവസരങ്ങളില്‍ ഞങ്ങളെപ്പോലുള്ളവര്‍ ആരെയാണ് സാര്‍ ബന്ധപ്പെടേണ്ടത്; വാഹനാപകടത്തില്‍പ്പെട്ടവരെ രക്ഷിക്കാന്‍ പോലീസിനെ വിളിച്ച യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

തിരുവനന്തപുരം: കഴക്കൂട്ടം ടെക്നോപാര്‍ക്കിനടുത്ത് കാറും ലോറിയും കൂട്ടിയിടിച്ച് കാര്‍യാത്രക്കാരായ മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയാണ് അപകടം നടന്നത്. എന്നാല്‍ അപകടത്തില്‍പെട്ടവരെ ആശുപത്രിയിലെത്തിക്കുന്നതില്‍ പോലീസിന്റെ ഭാഗത്തുനിന്ന് ഗുരുതര വീഴിചയുണ്ടായതായി പ്രദേശവാസികള്‍ ആരോപിക്കുന്നു.

'സംഭവം നടന്നതിന് ശേഷം കഴക്കൂട്ടം പോലീസില്‍ അപകടവിവരം അറിയിക്കാന്‍ വിളിച്ചിരുന്നു. എന്നാല്‍ കഴക്കൂട്ടം എസ്ഐ, ക്രൈം എസ്ഐ, എഎസ്ഐ എന്നിവരുടെ മൊബൈല്‍ ഫോണുകള്‍ സ്വിച്ചോഫ് ചെയ്ത നിലയിലായിരുന്നു. സിഐയെ വളിച്ചുവെങ്കിലും അദ്ദേഹം ഫോണ്‍ എടുത്തതുമില്ല- സ്ഥലവാസിയായ ശരത് നാരദാ ന്യൂസിനോട് പറഞ്ഞു.


തനിക്ക് നേരിട്ട അനുഭവം ഫേസ്ബുക്ക് പോസ്റ്റിലൂടെ ശരത് സൂചിപ്പിച്ചിട്ടുമുണ്ട്.

സംഭവം നടന്നതിന് അരമണിക്കൂറിന് ശേഷമാണ് ആംബുലന്‍സും സ്ഥലത്തെത്തിയതെന്ന് നാട്ടുകാര്‍ പറയുന്നു. അത്രയും നേരം പരിക്കേറ്റവര്‍ റോഡരികില്‍ കിടക്കുകയായിരുന്നു.

സംഭവം നടന്നതിന് അരമണിക്കൂറിന് ശേഷമാണ് പോലീസ് സ്ഥലത്തെത്തിരക്ഷാ പ്രവര്‍ത്തനം ആരംഭിച്ചത്. സംഭത്തെപ്പറ്റി ശരത്ത് ഫെയിസ്ബുക്കില്‍ പോസ്റ്റുചെയ്ത കുറിപ്പ് ചുവടെ

Read More >>