കടലില്‍ കാണാതായ യുവാവിനെ മൂന്നാം ദിവസവും കണ്ടെത്തിയില്ല; പ്രതികൂല കാലാവസ്ഥ തിരിച്ചടിയാവുന്നു

ശനിയാഴ്ച വൈകുന്നേരത്തോടെ നെല്ലിക്കുന്ന് ബീച്ചില്‍ വച്ചാണ് നെല്ലിക്കുന്ന് സ്വദേശിയായ ഉണ്ണിയെ കാണാതായത്.

കടലില്‍ കാണാതായ യുവാവിനെ മൂന്നാം ദിവസവും കണ്ടെത്തിയില്ല; പ്രതികൂല കാലാവസ്ഥ തിരിച്ചടിയാവുന്നു

കാസര്‍ഗോഡ്: സുഹൃത്തുക്കള്‍ക്കൊപ്പം കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍പ്പെട്ട് കാണാതായ യുവാവിനെ കണ്ടെത്താനുള്ള തിരച്ചില്‍ മൂന്നാം ദിനവും ഫലം കണ്ടില്ല. ശനിയാഴ്ച വൈകുന്നേരത്തോടെ നെല്ലിക്കുന്ന് ബീച്ചില്‍ വച്ചാണ് നെല്ലിക്കുന്ന് സ്വദേശിയായ ഉണ്ണിയെ കാണാതായത്.

പ്രദേശവാസികളും കോസ്റ്റല്‍ പോലീസും ഫിഷറീസ് വകുപ്പിന്റെ ബോട്ടുകളുടെ കൂടി സഹായത്താല്‍ നടത്തിയ തിരച്ചില്‍ ഫലം കണ്ടില്ല. കടലിലെ പ്രതികൂല കാലാവസ്ഥയാണ് തിരച്ചിലിന് തടസ്സമായി നില്‍ക്കുന്നത്. ഇന്ന് മുതല്‍ കോസ്റ്റല്‍ ഗാര്‍ഡിന്റെ ബോട്ടുകളും തിരച്ചിലിനായി എത്തിയിട്ടുണ്ട്.

Read More >>