കാസര്‍ഗോഡ് കടയില്‍ കയറി ജീവനക്കാരനെ ആക്രമിച്ചത് വര്‍ഗീയ സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിച്ച ക്രിമിനലും സംഘവും

മൻസൂർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഓള്‍ഡ് ചൂരിയിലെ അര്‍ഷാദ്, ചെട്ടുംകുഴിയിലെ അസ്ഹറുദ്ദീന്‍ എന്നിവർക്കെതിരെ കേസെടുത്തു

കാസര്‍ഗോഡ് കടയില്‍ കയറി ജീവനക്കാരനെ ആക്രമിച്ചത്  വര്‍ഗീയ സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിച്ച ക്രിമിനലും സംഘവും

കാസര്‍ഗോഡ്: ഇന്നലെ കാസര്‍ഗോഡ് ടൗണിലുള്ള കടയില്‍ കയറി ജീവനക്കാരനെ ആക്രമിച്ചതു  മുൻപു  വര്‍ഗീയ സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിച്ച ക്രിമിനല്‍ സഘം. പല കേസുകളിലും പ്രതിയായ അന്‍ഷാദും സംഘവുമാണു  കഴിഞ്ഞ ദിവസം ആക്രമണം നടത്തിയത്.  മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി ഓഫീസിനു സമീപത്തെ മാറ്റ് ആന്‍ഡ് കയര്‍ സ്ഥാപനത്തിലെ ജീവനക്കാരന്‍ മന്‍സൂറിനെയാണ് കഴിഞ്ഞ ദിവസം രാത്രി എട്ടുമണിയോടെ കാറിലെത്തിയ സംഘം കടയില്‍ കയറി ആക്രമിച്ചത്. ബഹളം കേട്ടു നാട്ടുകാര്‍ ഓടിക്കൂടിയതോടെ അക്രമികൾ കാറില്‍ കയറി രക്ഷപ്പെടുകയായിരുന്നു.


പരിക്കേറ്റ മൻസൂർ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മൻസൂർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഓള്‍ഡ് ചൂരിയിലെ അര്‍ഷാദ്, ചെട്ടുംകുഴിയിലെ അസ്ഹറുദ്ദീന്‍ എന്നിവര്‍ക്കും കണ്ടാലറിയാവുന്ന അഞ്ചു പേര്‍ക്കുമെതിരെ നരഹത്യാ ശ്രമത്തിന് കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു.

അര്‍ഷാദ് മുമ്പ് സുഹൃത്തിന്റെ സഹായത്തോടെ സ്വന്തം ദേഹത്ത് കത്തികൊണ്ട് മുറിവേല്‍പിക്കുകയും തുടര്‍ന്ന് തന്നെ മറ്റൊരു സമുദായത്തില്‍ പെട്ടവര്‍ ആക്രമിച്ചു എന്ന് പരാതി നല്‍കുകയും ചെയ്തിരുന്നു.  എന്നാല്‍ പിന്നീടു നടത്തിയ അന്വേഷണത്തില്‍ ഈ പരാതി വ്യാജമാണെന്ന് തെളിഞ്ഞിരുന്നു. തുടര്‍ന്നു വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിച്ചതിന് അര്‍ഷാദിനെതിരെ കേസെടുത്തിരുന്നു.

ജില്ലയില്‍ വര്‍ഗീയ കലാപമുണ്ടാക്കാന്‍ ശ്രമിച്ചതിനു അര്‍ഷാദിന്റെ മന്‍സൂര്‍ വിമര്‍ശിച്ചിരുന്നു. ജാമ്യത്തിലിറങ്ങിയ അര്‍ഷാദ് ഈ വിരോധം തീര്‍ക്കാനായി ആക്രമണം നടത്തിയതാവാം എന്നാണു പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ പ്രതികളെ എത്രയും പെട്ടന്ന് അറസ്റ്റു  ചെയ്യാനാണു പോലീസ് ശ്രമം.