നാല് ഭാഗങ്ങളായി കസബ ഫേസ്ബുക്കില്‍

ഓണത്തിന് പ്രമുഖ ടിവി ചാനല്‍ പ്രദര്‍ശിപ്പിക്കാന്‍ ഒരുങ്ങുന്നതിനിടെയാണ് ചിത്രം ഫേസ്ബുക്കില്‍ എത്തിയിരിക്കുന്നത്

നാല് ഭാഗങ്ങളായി കസബ ഫേസ്ബുക്കില്‍

സൂപ്പര്‍ പിക്സ് മീഡിയ എന്ന ഫേസ്ബുക്ക് ഗ്രൂപ്പ് വഴി മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം കസബ ഫേസ്ബുക്കില്‍ പ്രചരിക്കുന്നു. ആരാധകരെ ഏറെ ആവേശം കൊള്ളിച്ച കസബ ഈ ഓണത്തിന് പ്രമുഖ ടിവി ചാനല്‍ പ്രദര്‍ശിപ്പിക്കാന്‍ ഒരുങ്ങുന്നതിനിടെയാണ് ചിത്രത്തിന്റെ ഭാഗങ്ങള്‍ ഫേസ്ബുക്കില്‍ എത്തിയിരിക്കുന്നത്.

നാല് പാർട്ടുകളായാണ് സിനിമ ഈ ഗ്രൂപ്പില്‍ ഷെയര്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നതെന്നും  ആദ്യ പാർട്ട് ഇട്ട് പരമാവധി ഷെയർ ചെയ്താലേ അടുത്ത പോസ്റ്റ് ചെയ്യൂവെന്നും ഗ്രൂപ്പില്‍ പറയുന്നു. ഷെയർ കുറവായാൽ ഫേസ്ബുക്ക് വീഡിയോ ഡിലീറ്റ് ചെയ്യുമെന്ന മുന്നറിയിപ്പും പേജ് ലൈക്ക് ചെയ്തവർക്കെ അടുത്ത പാർട്ട് കാണാൻ പറ്റുവെന്ന വാര്‍ത്തയും പേജ് കൈമാറുന്നു. 

kasaba