കാന്‍പൂര്‍ ടെസ്റ്റ്‌; ഇന്ത്യയുടെ ജയം ആറു വിക്കറ്റ് അകലെ...

434 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ന്യൂസിലന്‍ഡ് നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 93 റണ്‍സെന്ന നിലയിലാണ്.

കാന്‍പൂര്‍ ടെസ്റ്റ്‌; ഇന്ത്യയുടെ ജയം ആറു വിക്കറ്റ് അകലെ...

കാന്‍പൂര്‍: കാന്‍പൂര്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യ ജയത്തിനരികെ . 434 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ന്യൂസിലന്‍ഡ് നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 93 റണ്‍സെന്ന നിലയിലാണ്.

അവസാന ദിവസമായ ഇന്ന് ആറു വിക്കറ്റ് ശേഷിക്കെ 341 റണ്‍സകലെയാണ് കീവിസിന്റെ വിജയലക്ഷ്യം. 38 റണ്‍സുമായി ലൂക്ക് റോഞ്ചിയും എട്ടു റണ്‍സുമായി മിച്ചല്‍ സാന്റ്നറുമാണ് ക്രീസില്‍.ടോം ലഥാം(2), മാര്‍ട്ടിന്‍ ഗപ്‌ടില്‍ (0), ക്യാപ്റ്റന്‍ കെയ്ന്‍ വില്യാംസണ്‍(25) എന്നിവരെ പുറത്താക്കി അശ്വിനാണ് കിവിസീന്റെ നടുവൊടിച്ചത്. റോസ് ടെയ്‌ലര്‍(17) റണ്ണൗട്ടായി.

നേരത്തെ 159/1 എന്ന നിലയില്‍ നാലാം ദിനം രണ്ടാം ഇന്നിംഗ്സ് പുനരാരംഭിച്ച ഇന്ത്യ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 377 റണ്‍സെടുത്ത് ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. 78 റണ്‍സെടുത്ത പൂജാരയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. മുരളി വിജയ്(76), രോഹിത് ശര്‍മ(68 നോട്ടൗട്ട്), രവീന്ദ്ര ജഡേജ (50 നോട്ടൗട്ട്) എന്നിവര്‍ അര്‍ധസെഞ്ചുറി നേടി.

Read More >>