ചട്ടങ്ങള്‍ ലംഘിച്ച് കണ്ണൂര്‍ സർവകലാശാലാ വിസി കോളേജുകള്‍ക്ക് അംഗീകാരം നല്‍കി; നടപടി റദ്ദാക്കാന്‍ അടിയന്തിര സിന്‍ഡിക്കേറ്റ് യോഗം

14 കോളേജുകളാണ് അംഗീകാരം തേടി അപേക്ഷ നല്‍കിയിരുന്നത്. ഇഷ്ടക്കാരെ ഉള്‍പ്പെടുത്തി തട്ടിക്കൂട്ടിയ കമ്മിറ്റിയുടെ ഇന്‍സ്പെക്ഷന്‍ റിപ്പോര്‍ട്ട് അനുസരിച്ച് വിസി രണ്ടു കോളേജുകള്‍ക്ക് അനുമതി നല്‍കുകയായിരുന്നു.

ചട്ടങ്ങള്‍ ലംഘിച്ച് കണ്ണൂര്‍ സർവകലാശാലാ വിസി കോളേജുകള്‍ക്ക് അംഗീകാരം നല്‍കി; നടപടി റദ്ദാക്കാന്‍ അടിയന്തിര സിന്‍ഡിക്കേറ്റ് യോഗം

കണ്ണൂര്‍: കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ക്രമവിരുദ്ധമായി രണ്ടു കോളേജുകള്‍ക്ക് അംഗീകാരം നല്‍കിയതു വിവാദമാകുന്നു. പുതിയ കോളേജുകള്‍ക്ക് അംഗീകാരം നല്‍കുന്നതു സംബന്ധിച്ച് കോടതിയുടെയും സര്‍ക്കാരിന്റെയും നിര്‍ദേശങ്ങള്‍ നിലനില്‍ക്കവേ എല്ലാ ചട്ടങ്ങളും മറികടന്നാണു വിസിയുടെ നടപടി. കാസര്‍ഗോഡ് വെള്ളരിക്കുണ്ടിലെ സെന്റ് ജൂഡ് കോളേജ്, ചെറുപ്പനത്തടിയിലെ സെന്റ് മേരീസ് കോളേജ് എന്നിവക്കാണ് സിന്റിക്കേറ്റിന്റെ സമ്മതമില്ലാതെ  വൈസ് ചാന്‍സിലര്‍ ഖാദര്‍ മാങ്ങാട് അനുമതി നല്‍കിയത്.


കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് എന്‍ഒസി നേടിയ കോളേജുകളാണ് ഇവ രണ്ടും. 14 കോളേജുകളാണ് അംഗീകാരം തേടി അപേക്ഷ നല്‍കിയിരുന്നത്. ഇഷ്ടക്കാരെ ഉള്‍പ്പെടുത്തി തട്ടിക്കൂട്ടിയ കമ്മിറ്റിയുടെ ഇന്‍സ്പെക്ഷന്‍ റിപ്പോര്‍ട്ട് അനുസരിച്ച് വിസി രണ്ടു കോളേജുകള്‍ക്ക് അനുമതി നല്‍കുകയായിരുന്നു. സെന്റ് മേരീസ് കോളേജിന് അനുമതി നല്‍കിയ വിവരം ജൂണ്‍ 30ന് ചേര്‍ന്ന സിൻഡിക്കേറ്റില്‍ വിസി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതിനെത്തുടര്‍ന്നാണ് വിസി നടത്തിയ ക്രമവിരുദ്ധ നടപടികള്‍ പുറത്തായത്.

dd

ഈ സാഹചര്യത്തിലാണു രണ്ടു കോളേജുകളുടയും അഫിലിയേഷന്‍ റദ്ദാക്കാന്‍ പ്രത്യേക സിന്‍ഡിക്കേറ്റ് ഇന്ന് യോഗം ചേര്‍ന്നത്. അനുമതി റദ്ദാക്കിയാല്‍ മാത്രം പോരെന്നും വിസിക്കെതിരെ വിജിലന്‍സ് അന്വേഷണം വേണമെന്നും ഒരു വിഭാഗം ആവശ്യപ്പെട്ടു. നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരുന്നതിന്റെ രണ്ടു ദിവസം മുന്‍പ്, മെയ് 18ന് ചേര്‍ന്ന സിന്‍ഡിക്കേറ്റില്‍ നിരവധി കോളേജുകള്‍ക്ക് പുതിയ വകുപ്പുകള്‍ തുടങ്ങാന്‍ അനുമതി നല്‍കിയതിലും ക്രമക്കേട് നടന്നതായി ആരോപണം ഉണ്ട്.

വേണ്ട സൗകര്യങ്ങള്‍ ഒന്നും തന്നെയില്ലാത്ത രണ്ടു കോളേജിലും ബിഎ, ബികോം തുടങ്ങി അഞ്ചോളം വകുപ്പുകള്‍ക്കാണ് അനുമതി നല്‍കിയിരുന്നത്.

Story by
Read More >>