ആർ എസ്സ് എസ്സിന്റെ ഓണം വ്യാഖ്യാനം മോദിയ്ക്കുള്ള സന്ദേശമോ? കാഞ്ച ഇളയ്യ എഴുതുന്നു

ശൂദ്രന്മാരുടെ വോട്ട് ചോദിച്ച് ചെല്ലാറുള്ള ധാർമ്മികമായി സചേതനമായ ഒരു സംഘടനയും രാഷ്ട്രീയപാർട്ടിയും വാമനന്റെ കഥാപാത്രം അവരെ ആകർഷിക്കുമെന്ന് കരുതുന്നുണ്ടാവില്ല. വാമനൻ ഇപ്പോഴും വിറ്റുപോകുമെന്നാണ് ആർ എസ്സ് എസ്സും ബിജെ പിയും കരുതുന്നത്. തിരഞ്ഞെടുപ്പിന് മുമ്പ് അയ്യങ്കാളിയുമായി ബന്ധപ്പെട്ട ഒരു പരിപാടിയിൽ പങ്കെടുക്കേ മോദി പറഞ്ഞത് താൻ പ്രധാനമന്ത്രിയാകുകയാണെങ്കിൽ തന്റെ ഭരണം ശൂദ്രർക്കും പിന്നോക്കവിഭാഗങ്ങൾക്കും വേണ്ടി ആയിരിക്കുമെന്നാണ്. ഇപ്പോൾ ഒരു നമ്പൂതിരി ശ്രമിക്കുന്നത് ശൂദ്രരുടെ ആഘോഷമായ ഓണത്തിനെ നീചനായ വാമനനെ ഉയർത്തിക്കാണിച്ച് ബ്രാഹ്മണരുടെ ആഘോഷം ആക്കാനാണ്.- ദളിത് ചിന്തകനും എഴുത്തുകാരനുമായ കാഞ്ച ഇളയ്യ എഴുതുന്നു

ആർ എസ്സ് എസ്സിന്റെ ഓണം വ്യാഖ്യാനം മോദിയ്ക്കുള്ള സന്ദേശമോ? കാഞ്ച ഇളയ്യ എഴുതുന്നു

കാഞ്ചാ ഐലയ്യ

ഓണം, മഹാബലി തന്റെ പ്രജകളെ അനുഗ്രഹിക്കാൻ വരുന്നതാണോ അതോ മഹാബലിയെ ചറ്റുട്ടിത്താഴ്ത്തിയ വിഷ്ണുവിന്റെ അവതാരമായ വാമനനുമായി ബന്ധപ്പെട്ടതാണോ എന്ന തർക്കം ആർ എസ്സ് എസ്സിന്റേയും ബിജേപിയുടേയും വിചാരങ്ങൾ വെളിപ്പെടുത്തുന്നു. ആർ എസ്സ് എസ്സിന്റെ കേരളത്തിലെ നേതാവ്, ബ്രാഹ്മണൻ കൂടിയായ കെ ഉണ്ണികൃഷ്ണൻ നമ്പൂതിരി അവരുടെ പ്രസിദ്ധീകരണമായ കേസരിയിൽ എഴുതിയത് ഓണം വാമനജയന്തി ആയിട്ട് ആഘോഷിക്കണമെന്നായിരുന്നു. ശൂദ്രരാജാവായ മഹാബലിയെ മാത്രമല്ല, ചരിത്രപരമായി തങ്ങളുടെ അവകാശങ്ങൾ നിഷേധിക്കപ്പെട്ട എല്ലാ ശൂദ്രന്മാരേയും അസുരന്മാരാക്കുന്നതാണ് ബ്രാഹ്മണഎഴുത്തുകാരുടെ രീതി.


[caption id="attachment_44246" align="alignleft" width="393"]amit-shah-onam അമിത് ഷായുടെ വാമനജയന്തി ആശംസ[/caption]

ബി ജേ പിയുടെ പ്രസിഡന്റ് പോലും വാമനജയന്തി ആഘോഷിക്കണമെന്ന് ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ഈ രാജ്യത്ത് ആർ എസ്സ് എസ്സും ബിജേപിയും ചേർന്ന് നിലവിൽ വരുത്താൻ ശ്രമിക്കുന്ന സാമൂഹ്യ-ആത്മീയ ധർമ്മം എന്താണ്? ജനകീയനായ ഒരു ശൂദ്രരാജാവ്, ഒരു കുള്ളൻ ചോദിച്ചതെല്ലാം സമ്മാനമായി നൽകിയതിന് ക്രൂരമായി വധിക്കപ്പെട്ടു. അദ്ദേഹത്തിനോട് നന്ദിയുള്ളവനാകേണ്ടതിന് പകരം ആ കുള്ളൻ നീചമായ രീതിയിൽ രാജാവിനെ വധിക്കുകയായിരുന്നു. ഈ ലോകത്തെവിടെയും ഇത് സംഭവിക്കില്ല. ആർ എസ്സ് എസ്സും ബിജെ പിയും ആ കൊലയാളിയെ ദൈവമാക്കാൻ ശ്രമിക്കുന്നതെന്തിനാണ്? കൊല ചെയ്യപ്പെട്ട മഹാബലിയുടെ ഓർമ്മയല്ലാതെ കൊലയാളിയുടെ ജന്മദിനം ആഘോഷിക്കാൻ അവർ ആവശ്യപ്പെടുന്നത് എന്തുകൊണ്ടാണ്?

മഹാബലിയുടേയും വാമനന്റേയും കഥ വെളിവാക്കുന്നത്, വിപരീതമായ മൂല്യങ്ങളും നീതികേടും ഇന്ത്യൻ സമൂഹത്തിൽ ദൈവീകവും, ഉദാരവും, സത്യസന്ധവുമായ സമ്പാദ്യങ്ങളാക്കാൻ ബ്രാഹ്മണിസം ശ്രമിക്കുന്നതിന്റെ നല്ല ഉദാഹരണമാണ്. ആദ്യം അവർ ബ്രാഹ്മണൻ ചോദിക്കുന്നതെന്തും നലക്ണമെന്ന ഒരു കഥയുണ്ടാക്കുന്നു. അല്ലെങ്കിൽ ബ്രാഹ്മണം ശപിക്കുകയും ആവശ്യപ്പെട്ടതിനേക്കാൾ കൂടുതൽ നാശങ്ങൾ ഉണ്ടാക്കുകയും ചെയ്യും. ചോദിച്ചതെല്ലാം കൊടുക്കുകയാണെങ്കിലോ, മഹാബലിയുടെ ഗതിയുണ്ടാകും. ഇപ്പോഴും പാവം ശൂദ്രന്മാർ ബലി ചെയ്തത് ആവർത്തിച്ച് എല്ലാം നഷ്ടപ്പെടുത്തുന്നു. ഇത് ഇന്ത്യൻ ചരിത്രത്തിലെ ആവർത്തിക്കുന്ന കഥയാണ്. ഇപ്പോൾ കേരളത്തിലെ ബ്രാഹ്മണർ ഓണത്തിന്റെ ഐതിഹ്യം അട്ടിമറിയ്ക്കുന്നതെന്തിനാണ്? ആർ എസ്സ് എസ്സിന് കേന്ദ്രത്തിൽ നിന്ന് അതിനുള്ള അനുമതിയുണ്ടോ? അത് അവർ വ്യക്തമാക്കിയിട്ടില്ല. ബിജെപിയുടെ പ്രസിഡന്റ് രാജ്യത്തിനോട് വാമനൻ എന്ന നീചകഥാപാത്രത്തിനെ ആഘോഷിക്കാൻ പറയുന്നു. ബലിയുടെ കഥ ഓർമ്മപ്പെടുത്തുന്നത്, സ്വയം ശൂദ്രൻ ആണെന്ന് വ്യക്തമാക്കിയ മോദിയ്ക്കുള്ള സൂചനയാണോ? മോദി തന്റെ ശൂദ്രപശ്ചാത്തലം കേരളത്തിലെ മീറ്റിങുകളിൽ പറഞ്ഞിട്ടുള്ളത് ആർ എസ്സ് എസ്സിന് അറിയാത്തതൊന്നുമല്ല.  മഹാബലി നായന്മാർക്കും മേനോന്മാർക്കും – നീണ്ട കാലമായി അവർ കേരളത്തിലെ ബ്രാഹ്മണസിസ്റ്റത്തിനെ പിന്താങ്ങുന്നുണ്ടെങ്കിലും- വൈകാരികമായി നിലനിൽക്കുന്നതാണെന്ന് അവർക്കറിയാം. കേരളത്തിലെ ശൂദ്രന്മാരുടെ സാമൂഹികനില, ബ്രാഹ്മണിസത്തിന്റെ ക്രൂരതെയ്ക്കെതിരായി, മാറ്റിയത്/മാറ്റുന്നത് ഓണം മാത്രമാണ്.

ശൂദ്രന്മാരുടെ വോട്ട് ചോദിച്ച് ചെല്ലാറുള്ള ധാർമ്മികമായി സചേതനമായ ഒരു സംഘടനയും രാഷ്ട്രീയപാർട്ടിയും  വാമനന്റെ കഥാപാത്രം അവരെ ആകർഷിക്കുമെന്ന് കരുതുന്നുണ്ടാവില്ല. വാമനൻ ഇപ്പോഴും വിറ്റുപോകുമെന്നാണ് ആർ എസ്സ് എസ്സും ബിജെ പിയും കരുതുന്നത്. തിരഞ്ഞെടുപ്പിന് മുമ്പ് അയ്യങ്കാളിയുമായി ബന്ധപ്പെട്ട ഒരു പരിപാടിയിൽ പങ്കെടുക്കേ മോദി പറഞ്ഞത് താൻ പ്രധാനമന്ത്രിയാകുകയാണെങ്കിൽ തന്റെ ഭരണം ശൂദ്രർക്കും പിന്നോക്കവിഭാഗങ്ങൾക്കും വേണ്ടി ആയിരിക്കുമെന്നാണ്. ഇപ്പോൾ ഒരു നമ്പൂതിരി ശ്രമിക്കുന്നത് ശൂദ്രരുടെ ആഘോഷമായ ഓണത്തിനെ നീചനായ വാമനനെ ഉയർത്തിക്കാണിച്ച് ബ്രാഹ്മണരുടെ ആഘോഷം ആക്കാനാണ്.

[caption id="attachment_44248" align="alignright" width="328"]Kesari വാമനനെ മുഖചിത്രമാക്കിയ കേസരി[/caption]

മഹാത്മാ ഫൂലെ സ്തുതിച്ച ഒരു രാജാവാണത്. മഹാത്മാ ഫൂലേയ്ക്ക് ഭാരതരത്നം നൽകാൻ മോദിയ്ക്ക് പദ്ധതിയുണ്ടായിരുന്നെന്നും അഭ്യൂഹങ്ങളുണ്ട്. അത് അദ്ദേഹത്തിന് കുറേ വിശ്വാസ്യത നൽകുമെന്ന് ഉറപ്പ്. ആർ എസ്സ് എസ്സിലേയും ബിജെപിയിലേയും ബ്രാഹ്മണശക്തികൾക്ക് അതിനോട് എതിർപ്പാണ്. അവർക്ക് വാമനൻ, ഏകലവ്യന്റെ വിരലെടുത്ത ദ്രോണാചാര്യർ, സ്വന്തം അമ്മയെ വധിച്ച പരശുരാമൻ എന്നിവരെ പ്രോത്സാഹിപ്പിക്കണം. ബ്രാഹ്മണർ ചെയ്യുന്നതെല്ലാം പൂജനീയമാണെന്നാണ് അവരുടെ വിചാരം.

ബ്രാഹ്മണിസം പച്ചപിടിച്ചത് കോൺഗ്രസ്സിന്റെ വിവിധഭരണകാലത്തായിരുന്നു. ആർ എസ്സ് എസ്സും ബിജെപിയും കൂടുതലും ബ്രാഹ്മണിക് ആയിരുന്നു/ആണ്. 2014 ലെ തിരഞ്ഞെടുപ്പിൽ അവർ വേറൊരു പ്രതിച്ഛായ ഉണ്ടാക്കി. എന്നാൽ ബിജെപി ഭരണകാലത്തെ അതിന്റെ ശരിക്കുമുള്ള രൂപം എല്ലാം ദാനം ചെയ്ത ശൂദ്രനെ ചവുട്ടിയരച്ച വാമനന്റെ മൂല്യങ്ങൾ മഹത്വവൽക്കരിക്കുന്നതായിരുന്നു. ആർ എസ്സ് എസ്സിന്റെ വഴിയ്ക്ക് പോയില്ലെങ്കിൽ മോദിയും മഹബലിയായി മാറും. ഗോരക്ഷാ രാഷ്ട്രീയം കേടുപാടുകൾ ഉണ്ടാക്കിയപ്പോൾ “ദളിത് സഹോദരന്മാരെ കൊല്ലരുത്, വേണമെങ്കിൽ എന്നെ കൊന്നോളൂ” എന്ന് മോദിയ്ക്ക് പറയേണ്ടി വന്നു.

നാഗ്പൂരിലെ ഹൈകമാന്റിൽ നിന്നും അനുവാദം വാങ്ങിയിട്ടൊന്നുമല്ല കേരളത്തിലെ ഘടകം ഓണത്തിനെ അട്ടിമറിയ്ക്കാനുള്ള തുടക്കമിട്ടത്. ഹൈകമാന്റിൽ നിന്നും നിർദ്ദേശമില്ലാതെ വാമനജയന്തി ആഘോഷിക്കാൻ അമിത് ഷാ തന്റെ പ്രവർത്തകരോട് പറയുകയുമില്ല. ഇപ്പോൾ രാജ്യത്തിന് ഒരു സന്ദേശം കിട്ടിയിരിക്കുകയാണ്. ശൂദ്രർ, പിന്നോക്കസമുദായക്കാർ ഉൾപ്പടെ, എല്ലാ വിധത്തിലും ബ്രാഹ്മണരുടെ അധികാരം സമ്മതിച്ച് കൊടുക്കണം. ഇതൊരു അപകടകരമായ സൂചനയാണ്.

[caption id="attachment_44249" align="alignleft" width="272"]kancha കാഞ്ച ഇളയ്യ[/caption]

മഹാബലി-വാമനൻ കഥയിൽ രണ്ട് വ്യക്തികൾ തമ്മിലുള്ള സാമൂഹ്യനീതിയും ധാർമ്മികതയും ഒരു നീചനാൽ ഇല്ലാതാക്കപ്പെട്ട് മഹാനായ ഭരണാധികാരി ദാരുണമായി കൊല്ലപ്പെടുകയാണ്. ഇവിടെയൊരു രാജ്യം ഭരിക്കുന്ന പാർട്ടി ആ നീചതയെ ഉയർത്തിപ്പിടിക്കുന്നു. ബലിയും വാമനനും തമ്മിലുള്ള കരാർ ധാർമ്മികമായിരുന്നെങ്കിൽ അദ്ദേഹത്തിനെ വഞ്ചിച്ച് കൊല്ലുന്നതെങ്ങിനെ?  ബിജെപി ഒരു നീചവ്യക്തിയെ ഉയർത്തിപ്പിടിക്കുക മാത്രമല്ല, രക്തസാക്ഷിയെ രാക്ഷസനാക്കുക കൂടിയാണ്. മാത്രമല്ല, ആ സത്യസന്ധനും ധാർമ്മികനുമായിരുന്ന ശൂദ്രനെ കൊന്നയാളെ ദൈവമാക്കാനും ശ്രമിക്കുന്നു. മാദ്ധ്യമങ്ങളും ആ വഴി തന്നെ പിന്തുടരുന്നു. അതിനർഥം, ഇന്ത്യയിൽ ധർമ്മശാസ്ത്രം വിളയില്ലെന്നാണ്.

ഈ സാമൂഹിക-രാഷ്ട്രീയ അന്തരീക്ഷത്തിൽ, ബലി ബ്രാഹ്മണിസത്തിന്റെ അധാർമ്മികതയ്ക്ക് കീഴപ്പെട്ടത് ഇവിടത്തെ ശൂദ്രർക്കും ദളിതർക്കും വിപരീതമായ സന്ദേശം നൽകുന്നുണ്ട്. ഇന്ത്യയിലെ ശൂദ്രന്മാരും ദളിതരും തിരിച്ചറിയേണ്ടത് വാമനനെപ്പോലെയുള്ള അധാർമ്മികപാത്രങ്ങളെ ഒരിക്കലും സാമൂഹികമായും ആത്മീയമായും ആരാധിരുതെന്നാണ്. വാമനനെ ആരാധിക്കുന്നത് മൂലം ശൂദ്രർക്ക് എല്ലാം നഷ്ടപ്പെട്ട് കഴിഞ്ഞു, സഹസ്രാബ്ധത്തിലെ ആത്മീയസമത്വം ഉൾപ്പടെ. സത്യമുള്ള ദൈവീകസാന്നിദ്ധ്യവും മനുഷ്യനും തമ്മിലുള്ള കരാർ എപ്പോഴും നിർമ്മലവും ജീവരക്ഷയ്ക്കുള്ളതുമായിരിക്കണം.   ബലി-വാമന കരാറിൽ ബലിയ്ക്ക് സ്വയം നശീകരണമായിരുന്നു അത്. ഇപ്പോൾ സംഘപരിവാരത്തിൽ പ്രവർത്തിക്കുന്ന ബ്രാഹ്മണർക്ക് അത് തിരിച്ച് കൊണ്ടുവരണമെന്നാണ് ആഗ്രഹം. ഇത്തരം നശീകരണമായ ശക്തികളെ നിരസിക്കുക മാത്രമേ ഇപ്പോൾ ശൂദ്ര-ദളിത് അതിജീവനത്തിന് വഴിയുള്ളൂ.

ആ വിധത്തിൽ, മഹാബലിയും ഏകലവ്യനും പ്രതിനിധാനം ചെയ്യുന്നത് ദളിത് ബഹുജൻ മണ്ടത്തരവും സ്വയം നശീകരണവുമാണ്, സത്യവും വിവേകവുമല്ല. ഒരു ശൂദ്രൻ എന്ന നിലയ്ക്ക് എനിക്ക് ബലിയെപ്പോലെ ആകണമെന്നില്ല, ശൂദ്രനെപ്പോലെ, നരേന്ദ്ര മോദി ഉൾപ്പടെ, അങ്ങിനെയൊരു കരാറിൽ ഏർപ്പെടാനും വയ്യ. എല്ലാം കൈപ്പിടിയിൽ നിർത്തി ആത്മവിശ്വാസത്തോടെ സ്വന്തം കാര്യങ്ങളിൽ ഏർപ്പെടാനുള്ള സമയമായിക്കഴിഞ്ഞു.