'കാക്ക മുട്ടൈ' സംവിധായകന്‍ ഹോളിവുഡ് സിനിമയുടെ റീമെയ്ക്ക് ഒരുക്കുന്നു

ഹോളിവുഡ് ചിത്രത്തിന്റെ റിമെയ്ക്ക് ഒരുക്കുന്നുവെന്ന വാര്‍ത്ത സംവിധായകന്‍ സ്ഥിരീകരിച്ചു. സിനിമ റിമെയ്ക്ക് ചെയ്യാനുള്ള അനുമതി ലഭിച്ചതായി മണികണ്ഠന്‍ അറിയിച്ചു.

ദേശീയ പുരസ്‌കാരം നേടിയ തമിഴ് ചിത്രം 'കാക്ക മുട്ടൈ'യുടെ സംവിധായകന്‍ എം മണികണ്ഠന്‍ പുതിയ സിനിമയുടെ പണിപ്പുരയില്‍. ഒരു ഹോളിവുഡ് ചിത്രത്തിന്റെ റിമെയ്ക്കാണ് മണികണ്ഠന്റെ അടുത്ത ചിത്രം.

ഹോളിവുഡ് ചിത്രത്തിന്റെ റിമെയ്ക്ക് ഒരുക്കുന്നുവെന്ന വാര്‍ത്ത സംവിധായകന്‍ സ്ഥിരീകരിച്ചു. സിനിമ റിമെയ്ക്ക് ചെയ്യാനുള്ള അനുമതി ലഭിച്ചതായി മണികണ്ഠന്‍ അറിയിച്ചു.

എന്നാല്‍ ചിത്രത്തെ കുറിച്ചുള്ള വിവരങ്ങള്‍ സംവിധായകന്‍ വെളിപ്പെടുത്തിയില്ല. അടുത്ത വര്‍ഷം ചിത്രം ഒരുക്കാനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചതായി മണികണ്ഠന്‍ അറിയിച്ചു.

'കടയ്‌സി വിവസായി' എന്ന ചിത്രത്തിന്റെ പ്രീപൊഡക്ഷന്‍ ജോലികളിലാണ് മണികണ്ഠന്‍ ഇപ്പോള്‍. എഴുപതുകരനായ കര്‍ഷകന്റെ കഥയാണ് ചിത്രം പറയുന്നത്. പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ പ്രായമായ നടനായുള്ള തിരച്ചിലിലാണ് മണികണ്ഠന്‍.

മണികണ്ഠന്റെ പുതിയ ചിത്രം 'ആണ്ടവന്‍ കട്ടാലി' ഈ മാസം റിലീസിംഗിന് ഒരുങ്ങുകയാണ്.