ശബരിമലയിലെ സ്ത്രീ പ്രവേശനം: ആര്‍ത്തവം വിശുദ്ധം; ഹൈന്ദവ നേതൃത്വം മാറ്റങ്ങളെ സ്വാഗതം ചെയ്യുമെന്നാണ് കരുതുന്നതെന്ന് സുരേന്ദ്രന്‍

നാല്‍പത്തി ഒന്നു വ്രതം എടുക്കുന്നതിനിടയില്‍ ഒരു ആര്‍ത്തവം വരില്ലേ എന്നതാണ് ചോദ്യമെന്നും എന്നാല്‍ ശബരിമലയില്‍ എത്തുന്ന മഹാഭൂരിപക്ഷം പുരുഷഭക്തന്മാരും നാല്‍പത്തി ഒന്നു വ്രതം എടുക്കുന്നുണ്ടോയെന്നും സുരേന്ദ്രന്‍ ചോദിച്ചു.

ശബരിമലയിലെ സ്ത്രീ പ്രവേശനം: ആര്‍ത്തവം വിശുദ്ധം; ഹൈന്ദവ നേതൃത്വം മാറ്റങ്ങളെ സ്വാഗതം ചെയ്യുമെന്നാണ് കരുതുന്നതെന്ന് സുരേന്ദ്രന്‍

തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ പിന്തുണച്ച് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. നൈഷ്ഠിക ബ്രഹ്മചാരിയായത് കൊണ്ട് അയ്യപ്പന്‍ സ്ത്രീ വിരോധിയാണെന്ന് അര്‍ത്ഥമില്ലെന്നും സുരേന്ദ്രന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

നാല്‍പത്തി ഒന്നു വ്രതം എടുക്കുന്നതിനിടയില്‍ ഒരു ആര്‍ത്തവം വരില്ലേ എന്നതാണ് ചോദ്യമെന്നും എന്നാല്‍ ശബരിമലയില്‍ എത്തുന്ന മഹാഭൂരിപക്ഷം പുരുഷഭക്തന്മാരും നാല്‍പത്തി ഒന്നു വ്രതം എടുക്കുന്നുണ്ടോയെന്നും സുരേന്ദ്രന്‍ ചോദിച്ചു.

ആര്‍ത്തവം പ്രകൃതി നിയമമാണ്. അത് നടക്കുന്നത് കൊണ്ടാണ് പ്രകൃതിയില്‍ മാനവജാതി നിലനില്‍ക്കുന്നത്. ആര്‍ത്തവത്തെ വിശുദ്ധമായി കാണണം. ഹൈന്ദവ നേതൃത്വം പരിഗണിച്ചു മാറ്റങ്ങളെ സ്വാഗതം ചെയ്യുമെന്നാണ് തോന്നുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.