കെ ബാബുവിന്റെ വാർഷിക വരുമാനം വെറും മൂന്നര ലക്ഷം രൂപ: എന്നാൽ സമ്പാദ്യം കോടികളുടേതെന്നു വിജിലൻസ്

മന്ത്രിയുടെ ശമ്പളമല്ലാതെ മറ്റൊരു വരുമാനവുമില്ലാത്ത കെ. ബാബുവിനു ഇത്രയധികം സമ്പാദ്യം എവിടെ നിന്നു വന്നുചേർന്നു എന്ന ചോദ്യം വിരൽ ചൂണ്ടുന്നത് കഴിഞ്ഞ യു ഡി എഫ് ഭരണത്തെ അടിമുതൽ മുടി വരെ ചൂഴ്ന്നു നിന്ന അഴിമതിയിലേക്കാണ്.

കെ ബാബുവിന്റെ വാർഷിക വരുമാനം വെറും മൂന്നര ലക്ഷം രൂപ: എന്നാൽ സമ്പാദ്യം കോടികളുടേതെന്നു വിജിലൻസ്

2016 ൽ ഇലക്ഷൻ കമ്മീഷനു മുന്നിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ആദായ നികുതി റിട്ടേൺസിൽ 2014-15 വർഷം കെ. ബാബുവിന്റെ വരുമാനം ഏതാണ്ട് 3,58,320 രൂപ മാത്രം. എന്നാൽ വിജിലൻസ് സമർപ്പിച്ച എഫ് ഐ ആർ ശരിയാണെങ്കിൽ അദ്ദേഹത്തിനുള്ളത് കോടികളുടെ സ്വത്താണ്. എഫ് ഐ ആറിൽ വിജിലൻസ് വെളിപ്പെടുത്തിയ കെ ബാബുവിന്റെ അനധികൃത സമ്പാദ്യങ്ങളുടേയും ആഡംബര ചെലവുകളുടേയും ലിസ്റ്റാണ് താഴെക്കൊടുത്തിരിക്കുന്നത്:


 • മകളുടെ പേരിൽ തമിഴ്നാട്ടിലെ തേനിയിൽ 120 ഏക്കർ ഭൂമി

 • പോളക്കുളം റിനൈ മെഡിസിറ്റിയിൽ പങ്കാളിത്തം

 • റോയൽ ബേക്കറി ഗ്രൂപ്പുമായി സംശയാസ്പദമായ ബന്ധം

 • മൂത്തമകളുടെ ഭർതൃപിതാവുമായി ലോക്ക് ഇഷ്ടിക കച്ചവടം

 • എരൂരുള്ള ഇമ്പാക്റ്റ് സ്റ്റീലിൽ ഷെയറുകൾ

 • തോപ്പിൽ ജോജി എന്ന വ്യക്തിയുമായി പാർട്‌ണർഷിപ്

 • ബാബുറാം, പി ഡി ശ്രീകുമാർ എന്നിവരെ ബിനാമിയായി നിർത്തി റിയൽ എസ്റ്റേറ്റ് കച്ചവടം

 • ലക്ഷങ്ങൾ പൊടിപൊടിച്ച് വീടു മോടി പിടിപ്പിക്കൽ

 • കലൂരുള്ള ഗോകുലം കൺവെൻഷൻ സെന്ററിൽ വച്ച് അത്യാർഭാടപൂർവം നടത്തിയ ഇളയ മകളുടെ വിവാഹം

 • മകൾക്കു വേണ്ടി അവരുടെ ഭർതൃപിതാവിന്റെ പേരിൽ വാങ്ങിയ 45 ലക്ഷം രൂപയുടെ ബെൻസ് കാർ

 • 2012ൽ 9 ലക്ഷം രൂപ ചെലവാക്കി സ്വന്തം പേരിൽ വാങ്ങിയ ടൊയോട്ട ഇന്നോവ കാർ

 • അതേ വർഷം തന്നെ മകളുടെ പേരിൽ വാങ്ങിയ നിസ്സാൻ മൈക്രോ കാർ


ബാബുവിന്റെ ബിനാമികൾ എന്ന് വിജിലൻസ് ആരോപിക്കുന്ന ബാബുറാമിനോ, തൃപ്പൂണിത്തുറ റോയൽ ബേക്കറി നടത്തുന്ന മോഹനനോ, അവരുടെ ബിസിനസുകൾ നടത്തിക്കൊണ്ടു പോകാനുള്ള സാമ്പത്തിക സ്രോതസ്സുകൾ കാണിക്കാനില്ല. എന്നാൽ അവർ യാത്ര ചെയ്യുന്നത് ആഡംബര വാഹനങ്ങളായ ബി എം ഡബ്ല്യുവിലും ബെൻസിലുമൊക്കെയാണ്. അന്വേഷണങ്ങൾ ഇവർ കെ ബാബുവിന്റെ ബിനാമികളാണെന്ന് തെളിയിക്കുന്നു എന്ന് വിജിലൻസ് എഫ് ഐ ആറിൽ പറയുന്നു. മന്ത്രിയായിരിക്കെ അഴിമതിയിലൂടെ സമ്പാദിച്ച പണമെല്ലാം ബാബു നിക്ഷേപിച്ചത് ഇവരെ ബിനാമികളായി ഉപയോഗിച്ചുകൊണ്ടാണെന്നാണ് വിജിലൻസ് കണ്ടെത്തിരിക്കുന്നത്.

മന്ത്രിയുടെ ശമ്പളമല്ലാതെ മറ്റൊരു വരുമാനവുമില്ലാത്ത കെ. ബാബുവിനു ഇത്രയധികം സമ്പാദ്യം എവിടെ നിന്നു വന്നുചേർന്നു എന്ന ചോദ്യം വിരൽ ചൂണ്ടുന്നത് കഴിഞ്ഞ യു ഡി എഫ് ഭരണത്തെ അടിമുതൽ മുടി വരെ ചൂഴ്ന്നു നിന്ന അഴിമതിയിലേക്കാണ്.

Read More >>