കെ.ബാബുവിന്റെയും ഭാര്യയുടെയും ബാങ്ക് ലോക്കറുകള്‍ കാലിയാക്കിയ സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം

ലോക്കറുകള്‍ കാലിയാക്കിയ ദിവസത്തെ സിസിടിവി ദൃശ്യങ്ങള്‍ കൈമാറണമെന്ന് ബാങ്ക് അധികൃതരോട് വിജിലന്‍സ് ആവശ്യപ്പെട്ടു

കെ.ബാബുവിന്റെയും ഭാര്യയുടെയും ബാങ്ക് ലോക്കറുകള്‍ കാലിയാക്കിയ സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം

കൊച്ചി: മുന്‍ എക്സൈസ് മന്ത്രി കെ.ബാബുവിന്റെയും ഭാര്യയുടെയും ബാങ്ക് ലോക്കറുകള്‍ വിജിലന്‍സ് റെയ്ഡിന് മുന്‍പ് കാലിയാക്കിയ സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം ആരംഭിച്ചു.

അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് കെ ബാബുവിന്റെ തൃപ്പൂണിത്തുറയിലെ വീട്ടിലും അദ്ദേഹത്തിന്റെ ബന്ധുക്കളുടേയും സഹായികളുടെയും വീടുകളിലും വിജിലന്‍സ് റെയ്ഡ് നടത്തുകയും ലക്ഷക്കണക്കിന്‌ രൂപ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഇതിന് ഒരു മാസം മുന്‍പാണ് തൃപ്പൂണിത്തുറ എസ്ബിടി,എസ്ബിഐ ബാങ്ക് ശാഖകളില്‍ ബാബുവിനും ഭാര്യക്കും സ്വന്തമായുള്ള  ലോക്കറുകള്‍ കാലിയാക്കിയിരിക്കുന്നത്.

ലോക്കറുകള്‍ കാലിയാക്കിയ ദിവസത്തെ സിസിടിവി ദൃശ്യങ്ങള്‍ കൈമാറണമെന്ന് ബാങ്ക് അധികൃതരോട് വിജിലന്‍സ് ആവശ്യപ്പെട്ടു കഴിഞ്ഞു.Read More >>