വായ്പാ തട്ടിപ്പിനിരയായ ദരിദ്ര,ദളിത് കുടുംബങ്ങള്‍ക്ക് നീതിയുറപ്പാക്കണമെന്ന് സാമൂഹിക-സാംസ്‌കാരിക നേതാക്കള്‍

എടുക്കാത്ത വായ്പയുടേയും വായ്പാ തട്ടിപ്പ് സംഘത്തിന്റെ ഇരയാവുകയും ചെയ്ത ദരിദ്ര, ദളിത് കുടുബംങ്ങള്‍ ഉയര്‍ത്തുന്ന നീതിപൂര്‍വമായ ആവശ്യങ്ങളോട് സര്‍ക്കാര്‍ തുടരുന്ന അവഗണന അവസാനിപ്പിക്കണമെന്ന് പ്രസ്താവനയില്‍ പറയുന്നു.

വായ്പാ തട്ടിപ്പിനിരയായ ദരിദ്ര,ദളിത് കുടുംബങ്ങള്‍ക്ക് നീതിയുറപ്പാക്കണമെന്ന് സാമൂഹിക-സാംസ്‌കാരിക നേതാക്കള്‍

തിരുവനന്തപുരം: സര്‍ഫാസി ഇരകളുടെ പ്രശ്‌നത്തില്‍ സര്‍ക്കാര്‍ ഇടപെട്ട് അടിയന്തരമായി പ്രശ്‌നപരിഹാരം കാണണമെന്നാവശ്യപ്പെട്ട് കേരളത്തിലെ സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍.

എടുക്കാത്ത വായ്പയുടേയും വായ്പാ തട്ടിപ്പ് സംഘത്തിന്റെ ഇരയാവുകയും ചെയ്ത ദരിദ്ര, ദളിത് കുടുബംങ്ങള്‍ ഉയര്‍ത്തുന്ന നീതിപൂര്‍വമായ ആവശ്യങ്ങളോട് സര്‍ക്കാര്‍ തുടരുന്ന അവഗണന അവസാനിപ്പിക്കണമെന്ന് പ്രസ്താവനയില്‍ പറയുന്നു.

ഇരകളില്‍ നിന്നും തട്ടിയെടുത്ത ആധാരങ്ങള്‍ അസാധുവാക്കി തരികെ നല്‍കുക, മുഴുവന്‍ വായ്പാ തട്ടിപ്പുകേസുകളും ഒരു അന്വേഷണ ഏജന്‍സിക്ക് കീഴില്‍ കൊണ്ടുവരിക, വായ്പാ തട്ടിപ്പിനിരയായ മുഴുവന്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ കുടുംബങ്ങളുടെയും, മറ്റു വിഭാഗങ്ങളില്‍പ്പെടുന്നവരില്‍  25,000 രൂപയില്‍  കവിയാത്ത വരുമാനം ഉള്ള ദരിദ്ര കുടുംബങ്ങളുടെയും കടബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കുക, തുടങ്ങിയ ആവശ്യങ്ങളാണ് പ്രസ്താവനയില്‍ ഉന്നയിച്ചിരിക്കുന്നത്.


സര്‍ഫാസി നിയമത്തിന്റെ ഇരയായവര്‍ കൊച്ചി വല്ലാര്‍പാടം ജംഗ്ഷനില്‍ ഈ വര്‍ഷം ജൂണ്‍ 25 ന് ആരംഭിച്ച അനിശ്ചിതകാല കണ്ണുതുറപ്പിക്കല്‍ സമരം ഇപ്പോഴും തുടരുകയാണ്. ബാങ്കുകള്‍ക്ക് അമിതാധികാരം നല്‍കി പാസ്സാക്കിയ സര്‍ഫാസി നിയമമാണ് വായ്പാ തട്ടിപ്പിന് വഴിയൊരുക്കിയിട്ടുള്ളത്. ഇതുമൂലം കടബാധ്യതര്‍ക്ക് സിവില്‍ കോടതിയെ സമീപിക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ടു.

കോടതി  മുഖേനയല്ലാതെ ബാങ്കുകള്‍ക്ക് നേരിട്ട് ഈടുവെച്ച വസ്തുക്കള്‍ പിടിച്ചെടുക്കാനും വില്‍ക്കാനുമുള്ള അവകാശമാണ് സര്‍ഫാസി നല്‍കുന്ന്ത. എന്നാല്‍ നിയമം നിര്‍മ്മിച്ചവര്‍ ബാങ്ക് മാനേജ്‌മെന്റിന് നല്‍കുന്ന അമിതാധികാരം ദുരുപയോഗപ്പെടുത്താതിരിക്കുന്നതിനായുള്ള മുന്‍കരുതലുകള്‍ എടുക്കാതിരുന്നതാണ് അവിഹിത വായ്പാ ഇടപാടുകള്‍ക്കും വായ്പാതട്ടിപ്പുകള്‍ക്കും കാരണമായതെന്ന് പ്രസ്താവനയില്‍ പറയുന്നു.

ഇതിനകം ജപ്തി ഭീഷണി നേരിട്ട രണ്ട് പേര്‍ ആത്മഹത്യ ചെയ്യുകയും നാല് പേര്‍ അസ്വാഭാവിക മരണപ്പെടുകയും ചെയ്തിട്ടുണ്ട്. ഇത് അധികാരികളുടെ കുറ്റകരമായ അനാസ്ഥയുടെ തെളിവാണ്.

ദലിത് ജനവിഭാഗങ്ങള്‍ക്ക് ഭരണഘടനാപരമായ പരിരക്ഷയുണ്ടെന്ന് പറയുമ്പോഴും രാഷ്ട്രീയാധികാരത്തില്‍ പങ്കോ സ്വാധീനമോ ഇല്ലാത്തവരുടെ ചെറിയ പ്രശ്‌നങ്ങള്‍ പോലും അധികാരികളുടെ ശ്രദ്ധയില്‍പ്പെടാന്‍ ആത്മഹത്യയോ കൊലപാതകമോ വേണ്ടി വരുന്നുവെന്നതാണ് യാഥാര്‍ത്ത്യമെന്ന് രോഹിത് വെമുലയുടേയും ജിഷയുടേയും അനുഭവങ്ങള്‍ ചൂണ്ടിക്കാട്ടി പ്രസ്താവനയില്‍ പറയുന്നു.

വായ്പാതട്ടിപ്പിനിരയായ കുടുംബങ്ങള്‍ ദീര്‍ഘകാലമായി നടത്തിവരുന്ന സമരത്തിന്റെ ഭാഗമായി ലഭിച്ചിട്ടുള്ള ഉറപ്പുകളൊന്നും പാലിക്കപ്പെട്ടിട്ടില്ല. 2015 ആഗസ്റ്റ് 24 ന് സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ കമ്മീഷന്‍ വായ്പാ തട്ടിപ്പിനിരയായ കുടുംബങ്ങളില്‍ നിന്ന് നേരിട്ട് തെളിവെടുപ്പ് നടത്തിയതിന്റെ അടിസ്ഥാനത്തില്‍ പുറപ്പെടുവിച്ച ഉത്തരവില്‍ പട്ടികജാതി കുടുംബങ്ങളുടെ കിടപ്പാടങ്ങള്‍ തട്ടിയെടുക്കുന്നതിനുള്ള കരുതിക്കൂട്ടിയുള്ള ഗൂഢാലോചന നടന്നിട്ടുണ്ടെന്നും മൂന്ന് മാസത്തിനകം വിഷയത്തില്‍ പ്രശ്‌നപരിഹാര നടപടികള്‍ സ്വീകരിക്കണമെന്നും വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതുവരെ യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ലെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു.

എം.കെ.സാനു, കെ.സച്ചിദാനന്ദന്‍, ബി.ആര്‍.പി. ഭാസ്‌ക്കര്‍, പ്രൊഫ. സാറാ ജോസഫ്, കാനം രാജേന്ദ്രന്‍, പ്രൊഫ. കെ. അരവിന്ദാക്ഷന്‍, എ. വാസു, എം. ഗീതാനന്ദന്‍, ഡോ. സെബാസ്റ്റ്യന്‍ പോള്‍, കെ.കെ. കൊച്ച്, കെ.എം. സലിംകുമാര്‍, കെ. പ്രകാശ് ബാബു, പി.ടി. തോമസ് എം.എല്‍.എ, എസ്. ശര്‍മ്മ എം.എല്‍.എ, വി.ഡി. സതീശന്‍ എം.എല്‍.എ, എം. സ്വരാജ് എം.എല്‍.എ, ഹൈബി ഈഡന്‍ എം.എല്‍.എ, സി.ആര്‍. നീലകണ്ഠന്‍, ഡോ. ജെ. ദേവിക, സുനില്‍ പി. ഇളയിടം, അഡ്വ. എ. ജയശങ്കര്‍, അഡ്വ. പി.എ. പൗരന്‍, അഡ്വ. കെ.എസ്. മധുസൂദനന്‍, അഡ്വ. മഞ്ചേരി സുന്ദരരാജ്, സണ്ണി എം. കപിക്കാട്, കെ.പി. സേതുനാഥ്, കെ.കെ. ബാബുരാജ്, പി.ജെ. ജയിംസ്, കെ.കെ.എസ്. ദാസ്, ഡോ. കെ.ടി. രാം മോഹന്‍, അഡ്വ. കെ. നന്ദിനി, കെ.എസ്. ഹരിഹരന്‍, അഡ്വ. ഹരീഷ് വാസുദേവ്, റെനി ഐലിന്‍, എന്‍. സുബ്രമഹ്ണ്യന്‍, അഡ്വ. ജോണ്‍ ജോസഫ്, ഡോ. പി.ജി. ഹരി, അഡ്വ. തുഷാര്‍ നിര്‍മ്മല്‍ സാരഥി, പി.എന്‍. സനാതനന്‍, ജോണ്‍ പെരുവന്താനം, അഡ്വ. സാബി ജോസഫ്, സി. ഗൗരീദാസന്‍ നായര്‍, അഡ്വ. ഡി.ബി. ബിനു, അഡ്വ. എന്‍.എ. അലി, എം.കെ. മനോജ്കുമാര്‍, അഡ്വ. ലാ  കിഷോര്‍, അഡ്വ. ജോണി സെബാസ്റ്റ്യന്‍, ഡോ. കെ.എന്‍. അജോയ്കുമാര്‍, ഡോ. വി. പ്രസാദ്, ടി.എന്‍. ജോയി (നജ്മല്‍ ബാബു), കെ.എസ്. കൃഷ്ണ(AIBEA), അഡ്വ. ഫാ. ജോഷി പൊതുവ തുടങ്ങിയവര്‍ ചേര്‍ന്നാണ് പ്രസ്താവന നല്‍കിയത്.

Read More >>