''നായ്ക്കളെ കൊന്നൊടുക്കുന്നവര്‍ ഹിറ്റ്ലര്‍ക്ക് സമാനര്‍'': ജസ്റ്റിസ് കെ നാരായണകുറുപ്പ്

''അങ്ങോട്ട്‌ ഉപദ്രവിക്കാതെ തിരിച്ചു ഉപദ്രവിക്കാത്തവരാണ് നായകള്‍''

കൊച്ചി: നായകളെ കൊല്ലുന്നവര്‍ക്ക് തടവ്‌ശിക്ഷ നല്‍കണമെന്ന് പോലീസ് കംപ്ലയിന്റ്സ് അഥോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് കെ. നാരായണകുറുപ്പ്. മനുഷ്യര്‍ക്കുള്ളത് പോലെ അന്തസ്സായി ജീവിക്കാനും മരിക്കാനും മൃഗങ്ങള്‍ക്കും അവകാശമുണ്ടെന്നും അതിനെ ചോദ്യം ചെയ്യുന്നവര്‍ക്ക് തക്കതായ ശിക്ഷ നല്‍കണമെന്നും അദ്ദേഹം വിശദീകരിച്ചു.

മൃഗങ്ങളുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന 'ഇന്ത്യ യുണൈറ്റസ് ഫോര്‍ ആനിമല്‍സ്' എന്ന സംഘടന ഇടപ്പള്ളിയില്‍ സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.നായയെ കൊല്ലല്‍ പലര്‍ക്കും ഒരു വിനോദം പോലെയാണ്. എല്ലാവരും കാണ്‍കെ പൊതുസ്ഥലത്ത് വെച്ച് മൃഗങ്ങളെ കൊള്ളുന്നത്‌ ശിക്ഷാര്‍ഹമായ കുറ്റമാണ്. അങ്ങോട്ട്‌ ഉപദ്രവിക്കാതെ തിരിച്ചു ഉപദ്രവിക്കാത്തവരാണ് നായകള്‍ എന്നും അദ്ദേഹം വ്യക്തമാക്കി.


നായ്ക്കളെ കൊന്നൊടുക്കുന്നവര്‍ തനിക്കു വെല്ലുവിളിയായി തോന്നിയ എന്തിനെയും കൊന്നൊടുക്കിയ ഹിറ്റ്ലര്‍ക്ക് സമാനരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read More >>