പണിമുടക്കിനെ വിമര്‍ശിച്ച് ജോയ് മാത്യു

പണിമുടക്ക്‌ പ്രാകൃതമായ സമരരീതിയാണെന്നും ഇതിലൂടെ ലക്ഷ്യമാക്കിയ കാര്യങ്ങള്‍ നേടിയെടുത്ത തൊഴിലാളി സംഘടന ഏതെന്നറിയാന്‍ തനിക്ക് ആഗ്രഹമുണ്ടെന്നും പോസ്റ്റിലൂടെ ജോയ് മാത്യു പറയുന്നു

പണിമുടക്കിനെ വിമര്‍ശിച്ച് ജോയ് മാത്യു

പണിമുടക്ക്‌ കാലഹരണപ്പെട്ട സമരരീതിയെന്ന് ജോയ് മാത്യു. സംയുക്ത ട്രേഡ് യൂണിയന്‍ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്കിനെ വിമര്‍ശിച്ച് തന്‍റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ്‌ ചെയ്ത കുറിപ്പിലൂടെയാണ് ജോയ് മാത്യു തന്‍റെ നിലപാട് വ്യക്തമാക്കിയത്.

പണിമുടക്ക്‌ പ്രാകൃതമായ സമരരീതിയാണെന്നും ഇതിലൂടെ ലക്ഷ്യമാക്കിയ കാര്യങ്ങള്‍ നേടിയെടുത്ത തൊഴിലാളി സംഘടന ഏതെന്നറിയാന്‍ തനിക്ക് ആഗ്രഹമുണ്ടെന്നും പോസ്റ്റിലൂടെ ജോയ് മാത്യു പറയുന്നു. സമരമുറകളില്‍ പുതുമ കൊണ്ടുവന്നൂടെ എന്നും അദ്ദേഹം ചോദിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ പോസ്റ്റിനു പോസിറ്റീവായും നെഗറ്റീവായും പ്രതികരണങ്ങള്‍ വരുന്നുണ്ട്. പ്രതികൂലമായ മറുപടികള്‍ നല്കുന്നവരോട് താന്‍ സമര രീതികള്‍ക്ക് എതിരല്ലെന്നും പക്ഷേ കാലം മാറിയത് അറിയാതെ ഈ പഴഞ്ചന്‍ സമരരീതി ഒന്ന് മാറ്റിപ്പിടിച്ചൂടെ എന്നും ജോയ് മാത്യു ചോദിക്കുന്നു. പണിമുടക്ക്‌ പ്രമാണിച്ച് നെറ്റ് ഉപയോഗിക്കാത്ത ഒരാളെ കാണിച്ചുതരൂ എന്നും അദ്ദേഹം കമന്റുകള്‍ക്ക് മറുപടിയായി അദ്ദേഹം പറയുന്നു.

joyRead More >>