ജോമോന്റെ സുവിശേഷങ്ങള്‍

അച്ഛന്റെയും മകന്റെയും ആത്മബന്ധത്തിന്റെ കഥ പറയുന്ന ചിത്രമാണ് ജോമോന്റെ സുവിശേഷങ്ങള്‍.

ജോമോന്റെ സുവിശേഷങ്ങള്‍

ദുല്‍ഖറിനെ നായകനാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന 'ജോമോന്റെ സുവിശേഷങ്ങള്‍' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി.

ടൈറ്റില്‍ കഥാപാത്രമായ ജോമനെയാണ് ദുല്‍ഖര്‍ അവതരിപ്പിക്കുന്നത്. പ്രേം ഫെയിം അനുപമ പരമേശ്വരന്‍ കാതറിന്‍ എന്ന നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

dq

മുകേഷ്, വിനു മോഹന്‍, ഇന്നസെന്റ്, ഇര്‍ഷാദ്, മുത്തുമണി, വീണാ നായര്‍, ശിവാജി ഗുരുവായൂര്‍, വിനോദ് കെടാമംഗലം, അശ്വിന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഇക്ബാല്‍ കുറ്റിപ്പുറമാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ഒരു ഇന്ത്യന്‍ പ്രണയകഥയ്ക്ക് ശേഷം സത്യന്‍ അന്തിക്കാടും ഇക്ബാല്‍ കുറ്റിപ്പുറവും ഒന്നിക്കുന്ന ചിത്രമാണ് ജോമോന്റെ സുവിശേഷങ്ങള്‍.