കവിതാ വിവാദത്തില്‍ ജോണ്‍ ബ്രിട്ടാസിന്റെ ന്യായീകരണം; പ്രോത്സാഹിപ്പിച്ചത് ആലാപനത്തെ, ഉള്ളടക്കത്തോട് വിയോജിപ്പ്; സഖാവ് എപ്പിസോഡ് വീണ്ടും പ്രക്ഷേപണം ചെയ്യുമെന്നും ബ്രിട്ടാസ്

ജെ ബി ജംഗ്ഷന്‍ വിനോദ പരിപാടി മാത്രമാണെന്നും ഗൗരവമായ വിഷയം അപഗ്രഥിക്കാനുള്ള വേദിയല്ലെന്നും ബ്രിട്ടാസ് പറയുന്നു. വിനോദ പരിപാടിയുടെ അവതാരകനെന്ന നിലയിലാണ് പരിപാടി അവതരിപ്പിക്കുന്നതെന്നും താനെന്ന വ്യക്തിയുമായി ചിലപ്പോള്‍ ബന്ധം തന്നെ ഉണ്ടാകണമെന്നില്ലെന്നും ബ്രിട്ടാസ് ഫേസ്ബുക്കില്‍ വിശദീകരിക്കുന്നുണ്ട്. പരിപാടി ചെയ്തത് എന്തിനു വേണ്ടിയാണോ അതില്‍ അടിവരയിടാന്‍ ഞായറാഴ്ച എപ്പിസോഡ് വീണ്ടും പ്രക്ഷേപണം ചെയ്യുമെന്നും ബ്രിട്ടാസ് വ്യക്തമാക്കി.

കവിതാ വിവാദത്തില്‍ ജോണ്‍ ബ്രിട്ടാസിന്റെ ന്യായീകരണം;  പ്രോത്സാഹിപ്പിച്ചത് ആലാപനത്തെ, ഉള്ളടക്കത്തോട് വിയോജിപ്പ്; സഖാവ് എപ്പിസോഡ് വീണ്ടും പ്രക്ഷേപണം ചെയ്യുമെന്നും ബ്രിട്ടാസ്

കൊച്ചി: കൈരളി ചാനലിലെ ജെ ബി ജംഗ്ഷനില്‍ സാം മാത്യു ചൊല്ലിയ പടര്‍പ്പ് എന്ന കവിത നവമാധ്യമങ്ങളിലും മറ്റും ഏറെ വിമര്‍ശനങ്ങള്‍  വിളിച്ചുവരുത്തിയ സാഹചര്യത്തിലാണ് ന്യായീകരണവുമായി പരിപാടിയുടെ അവതാരകനായ ജോണ്‍ ബ്രിട്ടാസ് രംഗത്ത് വന്നത്. ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി പീഡകനെ പ്രണയപൂര്‍വ്വം കാത്തിരിക്കുന്ന ഇതിവൃത്തമുള്ള കവിതയോട് തനിക്ക് വിയോജിപ്പാണെന്ന് ജോണ്‍ ബ്രിട്ടാസ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. എന്നാല്‍ സാം മാത്യുവിന്റെ ആലാപനത്തെയാണ് താന്‍ പ്രോത്സാഹിപ്പിച്ചതെന്നാണ് ബ്രിട്ടാസിന്റെ ന്യായീകരണം.

സ്ത്രീപക്ഷനിലപാടുകളാണ് താന്‍ ഇതുവരെ സ്വീകരിച്ചിട്ടുള്ളതെന്ന് ബ്രിട്ടാസ് ഫേസ്ബുക്ക് പോസ്റ്റില്‍ വിശദീകരിക്കുന്നുണ്ട്. തന്റെ ആശയഗതികളെ എതിര്‍ക്കുന്നവര്‍ക്കും ജെ ബി ജംഗ്ഷനില്‍ സ്‌പേസ് നല്‍കാറുണ്ടെന്നും കവിത ചൊല്ലിയ സാമിനെ അവിടെവെച്ച് കുത്തിമലര്‍ത്തണമെന്ന രീതിയിലുള്ള പ്രതികരണങ്ങളോട് യോജിപ്പില്ലെന്നും ബ്രിട്ടാസ് പറയുന്നു.

ക്യാമ്പസുകളില്‍ നഷ്ടപ്പെടുന്ന സര്‍ഗാത്മകതയുടെ സൗരഭ്യം തിരിച്ചുപിടിക്കാന്‍ സഖാവ് പോലുള്ള കവിതകള്‍ സൃഷ്ടിക്കുന്ന അനുരണനങ്ങളും അനുഭൂതിയും സഹായിക്കുമെന്ന് കരുതുന്നവര്‍ നിരവധിയതിനാല്‍ ഈ പക്ഷത്തു നിന്നുകൊണ്ടാണ് മൂന്ന് വിദ്യാര്‍ത്ഥികളെ പരിപാടിയില്‍ പങ്കെടുപ്പിച്ചതെന്നും സ്ത്രീപക്ഷകവിതയെന്നു പറഞ്ഞാണ് സാം കവിത ആലപിച്ചതെന്നുമാണ് ജോണ്‍ ബ്രിട്ടാസിന്റെ വാദം.

Read More >>