ജിഷയെ കൊന്നത് താനല്ലെന്ന് അമീറുള്‍ ഇസ്ലാം കോടതിയില്‍

ജിഷയുടെ കൊലപാതകത്തിന് പിന്നില്‍ അനാറാണെന്ന് കഴിഞ്ഞ ദിവസം അമീറിന്റെ സഹോദരന്‍ ബദറുല്‍ ഇസ്ലാം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കോടതിയില്‍ അമീറിന്റെ വെളിപ്പെടുത്തല്‍.

ജിഷയെ കൊന്നത് താനല്ലെന്ന് അമീറുള്‍ ഇസ്ലാം കോടതിയില്‍

കൊച്ചി: ജിഷയെ കൊന്നത് താനല്ലെന്ന വാദവുമായി അമീറുള്‍ ഇസ്ലാം കോടതിയില്‍. ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് അമീര്‍ ഇക്കാര്യം കോടതിയെ അറിയിച്ചത്.

ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടയില്‍ തനിക്ക് ചില കാര്യങ്ങള്‍ പറയാനുണ്ടെന്ന് കാണിച്ചാണ് അമീറിന്റെ വെളിപ്പെടുത്തല്‍. ജിഷയെ കൊന്നത് താനല്ലെന്നും സുഹൃത്തും അനാര്‍ എന്നയാളാണെന്നുമായിരുന്നു അമീറിന്റെ വിശദീകരണം.

ജിഷയുടെ കൊലപാതകത്തിന് പിന്നില്‍ അനാറാണെന്ന് കഴിഞ്ഞ ദിവസം അമീറിന്റെ സഹോദരന്‍ ബദറുള്‍ ഇസ്ലാം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കോടതിയില്‍ അമീറിന്റെ വെളിപ്പെടുത്തല്‍.

അമീറിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിച്ചതോടെയാണ് കോടതിയില്‍ ഹാജരാക്കിയത്. ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി ഈമാസം 26 ലേക്ക് മാറ്റി.

Read More >>