ജിഷ വധക്കേസ്; കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചു

സൗമ്യവധക്കേസിലേറ്റ തിരിച്ചടിയുടെ പശ്ചാത്തലത്തിൽ അതീവ ജാഗ്രതയോടെയാണ് ജിഷക്കേസിലെ കുറ്റപത്രം പൊലീസ് തയ്യാറാക്കിയത്.

ജിഷ വധക്കേസ്; കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചു

കൊച്ചി: പെരുമ്പാവൂരിലെ ജിഷ വധക്കേസിന്റെ കുറ്റപത്രം എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ സമർപ്പിച്ചു. 1500 പേജോളമുള്ള കുറ്റപത്രം സംഭവം നടന്നു 90 ദിവസങ്ങള്‍ക്ക് ശേഷമാണ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. പ്രതിയായ അമിറുല്‍ ഇസ്ലാം ലൈംഗീക വൈകൃതമുള്ളയാളാണെന്നു കുറ്റപത്രത്തില്‍ പറയുന്നുണ്ട്. ലൈംഗീക താല്‍പര്യം മാത്രമാണ് കുറ്റകൃത്യത്തിന് പിന്നിലെന്നും കുറ്റപത്രത്തില്‍ പറയുന്നു. ഇത് തടയാന്‍ ശ്രമിച്ചത് കൊണ്ടാണ് ജിഷയെ അമിറുല്‍ കൊലപ്പെടുത്തിയതെന്നും കുറ്റപത്രത്തില്‍ പറയുന്നു.


സൗമ്യവധക്കേസിലേറ്റ തിരിച്ചടിയുടെ പശ്ചാത്തലത്തിൽ അതീവ ജാഗ്രതയോടെയാണ് ജിഷക്കേസിലെ കുറ്റപത്രം പൊലീസ് തയ്യാറാക്കിയത്. ജിഷവധക്കേസിൽ ചില തെളിവുകളുടെ അഭാവം പ്രോസിക്യൂഷനെ ദുർബലമാക്കുമെന്ന ആരോപണത്തിനിടെയിലാണ് പൊലീസ് കുറ്റപത്രം സമർപ്പിക്കാൻ ഒരുങ്ങുന്നത്.

അമീറിന്റെ സുഹൃത്തായ അനാർ ഉൽ ഇസ്ലാം അടക്കമുളളവരെക്കുറിച്ച് കുറ്റപത്രത്തിൽ പരാമർശങ്ങളില്ല. ജിഷയുടെ വീട്ടിലെ ഫ്ലവർ വെയ്സിൽ നിന്ന് മറ്റൊരാളുടെ വിരലടയാളം കണ്ടെത്തിയിന്നു. ഇതുണ്ടാക്കിയ ആശയക്കുഴപ്പങ്ങൾ കുറ്റപത്രത്തെ എങ്ങനെ ബാധിക്കുമെന്ന് വ്യക്തമല്ല.

Read More >>