ജിഷവധക്കേസ്: കുറ്റപത്രം വിശദീകരിക്കുമ്പോള്‍...

ജിഷയുടെ ഉള്ളിലെത്തിയ മദ്യം പ്രതി അമീർ ഉൾ ഇസ്‍ലാം കുടിപ്പിച്ചതാണ്. കൊലനടന്ന ദിവസം ജിഷ വീട്ടിൽനിന്നു അകലെ പോയിട്ടില്ല.

ജിഷവധക്കേസ്: കുറ്റപത്രം വിശദീകരിക്കുമ്പോള്‍...ജിഷ വധക്കേസുമായി ബന്ധപ്പെട്ടു കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചതിനു തൊട്ടു പിന്നാലെ കുറ്റപത്രത്തിലെ വിവരങ്ങള്‍ വിശദീകരിച്ചു പോലീസ് രംഗതെത്തി. കൊലപാതകത്തിന്റെ വിശദാംശങ്ങൾ എസ്പി പത്രസമ്മേളനത്തിൽ വിശദീകരിക്കുകയും ചെയ്തു.

ജിഷയുടെ ഉള്ളിലെത്തിയ മദ്യം പ്രതി അമീർ ഉൾ ഇസ്‍ലാം കുടിപ്പിച്ചതാണ്. കൊലനടന്ന ദിവസം ജിഷ വീട്ടിൽനിന്നു അകലെ പോയിട്ടില്ല. മാനഭംഗത്തിനുശേഷം സ്വകാര്യഭാഗങ്ങളിൽ പ്രതി പരുക്കേൽപ്പിക്കുകയും ചെയ്തു. കുളിക്കടവിലുണ്ടായി എന്നു പറയുന്ന തർക്കവും പ്രതിയുടെ പല്ലുകൾക്കിടയിൽ വിടവെന്നതും കെട്ടുകഥയാണ്. ജിഷയുടെ പെൻകാമറയിൽ ചിത്രങ്ങളില്ല. ഇതാണ് ആരെയും വീട്ടിൽ കയറ്റാൻ പറ്റാത്തതെന്ന് ജിഷ പറഞ്ഞിട്ടുമില്ല. അനാറുൽ ഇസ്‍ലാം എന്ന സുഹൃത്തും അമീറിനില്ല.

അമിറുല്‍ ലൈംഗിക വൈകൃതത്തിന് അടിമപ്പെട്ടയാളാണ്. കൊലപാതകം, മാനഭംഗം, ദലിത് പീഡനം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. 1500 പേജുകളുള്ള കുറ്റപത്രത്തിൽ 125 രേഖകൾ, 195 സാക്ഷി മൊഴികൾ, നാലു ഡിഎൻഎ പരിശോധനാ ഫലങ്ങൾ എന്നിവയും ഉൾക്കൊള്ളിച്ചിട്ടുണ്ട്.

അതെ സമയം, ജിഷാ വധക്കേസിലെ പ്രതി അമീര്‍ ഉള്‍ ഇസ്ലാമിനെ ജിഷക്ക് മുന്‍പരിചയമില്ലെന്നതടക്കമുള്ള കുറ്റപത്രത്തിലെ പല വാദങ്ങളും പൊളിയാന്‍ സാധ്യതയുണ്ട്.  അന്വേഷണഘട്ടത്തില്‍ പുറത്തു വന്ന പലവിവരങ്ങളും, കുറ്റപത്രത്തിലെ വിശദാംശങ്ങളും തമ്മില്‍ നിരവധി പൊരുത്തക്കേടുകളുണ്ട്.

പ്രതിയുടെ ലൈംഗികാഭിനിവേശമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കുറ്റപത്രത്തില്‍‍ ഉള്ളത്. പ്രതിയ്‌ക്ക് ജിഷയുമായി മുന്‍പരിചയമില്ലെന്നും പറയുന്നു. അതേസമയം അമീര്‍ സ്ഥിരമായി ജിഷയെ ശല്യപ്പെടുത്താറുണ്ടായിരുന്നുവെന്നാണ് ജിഷയുടെ അമ്മ നേരത്തെ ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ അന്വേഷണഘട്ടത്തില്‍  അമീറുമായി യാതൊരു മുന്‍പരിചയവും ഇല്ലെന്നായിരുന്നു ജിഷയുടെ അമ്മയും സഹോദരിയും  പറഞ്ഞിരുന്നത്.

Read More >>