ഓപ്പോ ഫോണിനൊപ്പം ജിയോ 4ജി സൗജന്യം

തിരഞ്ഞെടുക്കപ്പെട്ട ഒപ്പോ ഫോണുകള്‍ വാങ്ങുന്നവര്‍ക്ക് ഈ വര്‍ഷം അവസാനം വരെ ഫ്രീ 4ജി നെറ്റ് ജിയോ വഴി ലഭിക്കും

ഓപ്പോ ഫോണിനൊപ്പം ജിയോ 4ജി സൗജന്യം

ചൈനീസ് മൊബൈല്‍ നിര്‍മ്മാതാക്കളായ ഓപ്പോ ഇന്ത്യന്‍ മൊബൈല്‍ നെറ്റ് വര്‍ക്കിംഗ് രംഗത്തെ നവവിപ്ലവമായ റിലയന്‍സ് ജിയോയുമായി ചേര്‍ന്ന് പുതിയ കച്ചവട സാധ്യതകള്‍ തേടുന്നു. ഇതിന്‍റെ ഭാഗമായി, തിരഞ്ഞെടുക്കപ്പെട്ട ഒപ്പോ ഫോണുകള്‍ വാങ്ങുന്നവര്‍ക്ക് ഈ വര്‍ഷം അവസാനം വരെ ഫ്രീ 4ജി നെറ്റ് ജിയോ വഴി ലഭിക്കും.

ഓപ്പോയുടെ എഫ്1, എഫ്1 പ്ലസ്, എഫ്1എസ്, എ37, നീയോ 7 എന്നിവയിലാണ് ഈ വെല്‍ക്കം ഓഫര്‍ ലഭിക്കുക. 4ജി സേവനം ഏറ്റവും അധികം ആളുകളിലേക്ക്എത്തിക്കുന്നതിന്റെ ഭാഗമായി  ഏകദേശം 20 ഒളം ബ്രാന്‍റുകളുമായി റിലയന്‍സ് ജിയോ കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.

Read More >>