ജീത്തു ജോസഫിന്റെ തിരക്കഥയില്‍ 'ലക്ഷ്യം' ഒരുങ്ങുന്നു

ബിജു മേനോനും ഇന്ദ്രജിത്തും നായകന്‍മാരാകുന്നു

ജീത്തു ജോസഫിന്റെ തിരക്കഥയില്‍

'ദൃശ്യം','ഊഴം' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മറ്റൊരു ത്രില്ലറുമായി ജീത്തു ജോസഫ്. നവാഗതനായ അൻസാർ ഖാൻ സംവിധാനം ചെയ്യുന്ന "ലക്ഷ്യം" എന്ന ചിത്രത്തിൻെറ തിരക്കഥയെഴുതുന്നത്‌ ജീത്തു ജോസഫാണ്. ആദ്യമായിട്ടാണ് ജീത്തു ജോസഫ് മറ്റൊരു സംവിധായകന് വേണ്ടി തിരക്കഥ തയ്യാറാക്കുന്നത്.

ബിജു മേനോനും ഇന്ദ്രജിത്തും ആണ് നായകന്മാര്‍.ഐ.ടി പ്രൊഫഷണലായി ഇന്ദ്രജിത്തും,ചേരി വാസിയായി ബിജുമേനോനും വേഷമിടുന്നു. 'സുസു സുധി വാത്മീകം','ഇടി' എന്നീ ജയസൂര്യ ചിത്രങ്ങളിൽ നായികയായി തിളങ്ങിയ ശിവദയാണ് നായിക. കിഷോര്‍ സത്യ, ഷമ്മി തിലകന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

ജോയ് തോമസ് ശക്‌തികുളങ്ങരയാണ് നിർമ്മാതാവ്.സീനു സിദ്ധാർഥ് ഛായാഗ്രഹണവും,അനിൽ ജോൺസൺ സംഗീതവും നിർവ്വഹിക്കുന്നു.വസ്ത്രാലങ്കാരം: ലിന്‍ഡ ജീത്തു.കലാ സംവിധാനം: എം.ബാവ,പ്രൊ ഡക്ഷൻ കൻഡ്രോളർ : റോഷൻ ചിറ്റൂർ.

നവംബറില്‍ ചിത്രീകരണം ആരംഭിക്കുന്ന ചിത്രം നടൻ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഗ്രാൻഡ് പ്രൊഡക്ഷൻസ് തീയറ്ററുകളില്‍ എത്തിക്കുന്നു.