പാരാലിമ്പിക്‌സ്: ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ ദേവേന്ദ്ര ഝാചാര്യയ്ക്ക് സ്വര്‍ണം

സ്വന്തം പേരിലുള്ള റെക്കോര്‍ഡാണു ദേവേന്ദ്ര റിയോയില്‍ തിരുത്തിയത്. 2004 ലെ ഏഥന്‍സ് പാരാലിമ്പിക്‌സില്‍ 62,15 മീറ്റര്‍ എറിഞ്ഞാണ് ദേവേന്ദ്ര റെക്കോര്‍ഡിട്ടത്.

പാരാലിമ്പിക്‌സ്: ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ ദേവേന്ദ്ര ഝാചാര്യയ്ക്ക് സ്വര്‍ണം

റിയോ ഡി ജനീറോ: ബ്രസീലില്‍ നടക്കുന്ന പാരാലിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് ഒരു സ്വര്‍ണം കൂടി. പുരുഷന്‍മാരുടെ ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ ദേവേന്ദ്ര ഝാചാര്യയാണ് സ്വര്‍ണം നേടിയത്. 63.97 മീറ്റര്‍ എറിഞ്ഞാണ് ലോക റെക്കോര്‍ഡോടെ സ്വര്‍ണം നേടിയത്.

സ്വന്തം പേരിലുള്ള റെക്കോര്‍ഡാണു ദേവേന്ദ്ര റിയോയില്‍ തിരുത്തിയത്. 2004 ലെ ഏഥന്‍സ് പാരാലിമ്പിക്‌സില്‍ 62,15 മീറ്റര്‍ എറിഞ്ഞാണ് ദേവേന്ദ്ര റെക്കോര്‍ഡിട്ടത്. 2013 ല്‍ ഫ്രാന്‍സില്‍ നടന്ന അന്താരാഷ്ട്ര പാരാലിമ്പിക്‌സ് അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിലും ദേവേന്ദ്ര സ്വര്‍ണം നേടിയിരുന്നു. 2004 ല്‍ അര്‍ജുന അവര്‍ഡും 2012 ല്‍ പത്മശ്രീയും നല്‍കി രാജ്യം ദേവേന്ദ്രയെ ആദരിച്ചിട്ടുണ്ട്.

രാജസ്ഥാന്‍ സ്വദേശിയായ ഝാചാര്യയുടെ രെു കൈ ബാല്യകാലത്തു തന്നെ നഷ്ടപ്പെട്ടതാണ്. വൈദ്യുത ലൈനില്‍ തട്ടിയാണ് ദേവേന്ദ്രയ്ക്ക് കൈ നഷ്ടമായത്.

റിയോയില്‍ ഇന്ത്യ നേടുന്ന രണ്ടാം സ്വര്‍ണമാണിത്.  ഹൈജമ്പില്‍ മാരിയപ്പന്‍ തങ്കവേലും സ്വര്‍ണം നേടിയിരുന്നു.