കാസര്‍ഗോഡ് മഞ്ഞപ്പിത്തം പടരുന്നു; പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കനത്ത അനാസ്ഥ

നിരവധി രോഗികള്‍ മംഗലുരുവിലെ സ്വകാര്യ ആശുപത്രികളിലും ആയുര്‍വേദമടക്കമുള്ള മറ്റു ചികിത്സാരീതികളിലും ചികിത്സ തേടിയിട്ടുണ്ട്.

കാസര്‍ഗോഡ് മഞ്ഞപ്പിത്തം പടരുന്നു; പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കനത്ത അനാസ്ഥ

കാസര്‍ഗോഡ്: ഉപ്പളയിലും സമീപ പ്രദേശങ്ങളിലും മഞ്ഞപ്പിത്തം പടര്‍ന്നു പിടിക്കുന്നു. മേഖലയിലെ നൂറോളം പേര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സതേടിയിട്ടും പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കടുത്ത അനാസ്ഥ.

പ്രദേശത്തെ ആശുപത്രികളിലും പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലും മഞ്ഞപ്പിത്തത്തിനുള്ള മരുന്നുകള്‍ ലഭ്യമല്ലെന്നും ആരോപണം ഉണ്ട്. നിരവധി രോഗികള്‍ മംഗലുരുവിലെ സ്വകാര്യ ആശുപത്രികളിലും ആയുര്‍വേദമടക്കമുള്ള മറ്റു ചികിത്സാരീതികളിലും ചികിത്സ തേടിയിട്ടുണ്ട്. ഇത് സംബന്ധിച്ച് കൃത്യമായ കണക്കുകള്‍ ആരോഗ്യവകുപ്പിന്റെ കയ്യില്‍ ഇല്ലെന്നാണ് ലഭിക്കുന്ന വിവരം.

നേരത്തെ പകര്‍ച്ചാ പനിയുള്‍പ്പെടെയുള്ളയുള്ള സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് കാണിച്ച അനാസ്ഥ ഏറെ ചര്‍ച്ചയായിരുന്നു. അടിയന്തിര നടപടികള്‍ ഉണ്ടായില്ലെങ്കില്‍ ഗുരുതരമായ രീതിയില്‍ രോഗം പടര്‍ന്നുപിടിക്കാന്‍ ഇടയുണ്ട്.