ഇ-സിഗരറ്റ്: പുകവലിക്കാര്‍ അറിയേണ്ടത്..

പുകവലി നിര്‍ത്താനുള്ള ഉപാധിയെന്ന നിലയിലാണ് ഇ-സിഗരറ്റ് വാണിജ്യവല്‍ക്കരിക്കപ്പെടുന്നതെങ്കിലും ഇതിനു ശാസ്ത്രീയ പിന്തുണ ഇനിയും നേടേണ്ടിയിരിക്കുന്നു.

ഇ-സിഗരറ്റ്: പുകവലിക്കാര്‍ അറിയേണ്ടത്..

പുകവലിയുടെ ദൂഷ്യവശങ്ങള്‍ നിന്നും മോചനം അവകാശപ്പെട്ടു കൊണ്ടാണ് ഇലക്ട്രോണിക് സിഗരറ്റ് ശ്രദ്ധയാകര്‍ഷിക്കുന്നത്. എന്നാല്‍ ഇതില്‍ എത്രത്തോളം യാഥാര്‍ത്ഥ്യമുണ്ട് എന്ന ഗവേഷണം ഇനിയും നടന്നു വരുന്നതേയുള്ളൂ.

ഒരു സാധാരണ സിഗരറ്റ് പോലെയോ, ഒരു പേന പോലെയോ തോന്നിപ്പിക്കുന്ന ഒരു ഉപകരണമാണ് ഇ-സിഗരറ്റ്. ചെറിയ ബാറ്ററിയിലാണ് ഇതിന്‍റെ പ്രവര്‍ത്തനം. ഇ-സിഗില്‍ ദ്രാവകരൂപത്തിലാകും നിക്കോട്ടിന്‍ അടങ്ങിയിട്ടുണ്ടാവുക. ഒപ്പം വിവിധങ്ങളായ ഫ്ലേവറുകളും മറ്റു രാസവസ്തുക്കളും ഇവയില്‍ അടങ്ങിയിട്ടുണ്ടാകും. പല ഫ്ലേവറുകളില്‍ ഇവ ലഭ്യമാകുന്നു എന്നുള്ളതും ആകര്‍ഷകമായ ഒരു പരസ്യമാണ്.


vaping

അറബി നാടുകളില്‍ കണ്ടിട്ടുള്ള ഹുക്കയുടെ ഒരു ചെറിയ പതിപ്പാണ്‌ ഇ-സിഗ് എന്ന് വേണമെങ്കില്‍ പറയാം. ഇതിനുള്ളിലെ ദ്രാവകം ചൂടാകുമ്പോള്‍ ലഭിക്കുന്ന ആവിയാണ് പുകവലിക്കുമ്പോള്‍ ശ്വസിക്കുന്നത്. ഇതിനെ പൊതുവേ 'വാപിംഗ്' എന്നാണ് പറയപ്പെടുക.

ഇവ സുരക്ഷിതമാണോ?

സാധാരണ സിഗരറ്റിലും, ഇ-സിഗിലും നിക്കോട്ടിന്‍ തനെയാണ്‌ അടങ്ങിയിട്ടുള്ളത്. അതിനാല്‍ തന്നെ ഇവ രണ്ടും സൃഷ്ടിക്കുന്ന ആസക്തി ഒന്നു തന്നെയാണ്. പുകവലിയുടെ ദൂഷ്യവശങ്ങള്‍ ഇതിനും ഉണ്ടാകും. ഹൃദയസംബന്ധമായ രോഗങ്ങള്‍ ഉള്ളവര്‍ ഇത് ഉപയോഗിക്കരുത്. രക്തധമനികളിളും ഇത് സാരമായി ബാധിക്കാനുള്ള സാധ്യതകള്‍ ഏറെയാണ്‌.

കൂടാതെ, ഗര്‍ഭിണികളായ സ്ത്രീകളും, ചെറുപ്പക്കാരും ഇവ പൂര്‍ണ്ണമായും ഉപേക്ഷിക്കണം എന്നും നിര്‍ദേശിക്കപ്പെടുന്നു. ചില ഇ-സിഗ് ബ്രാന്‍ഡുകള്‍ ഉപയോഗിക്കുന്ന രാസവസ്തുക്കളും ഏറെ അപകടം ഒരുക്കുന്നവയാണ്. ക്യാന്‍സറിനു കാരണമായേക്കാവുന്ന ഫോര്മാല്‍ഡിഹൈഡിന്റെ സാന്നിധ്യവും ചില ഇ-സിഗുകളില്‍ ഉണ്ട്.

പോപ്‌കോണ്‍ പോലെയുള്ളവയില്‍ ചേര്‍ക്കുന്ന ഡൈയസെറ്റയിളും ഇ-സിഗില്‍ ചേര്‍ക്കുന്നുണ്ട്. എന്നാല്‍ ഇത് ഉയര്‍ന്നമര്‍ദ്ദത്തില്‍ ശ്വസിക്കുന്നതും നല്ലതല്ല. ഇതു മൂലമുണ്ടാകുന്ന കരള്‍ രോഗത്തെ പോപ്‌കോണ്‍ ലങ്ഗ്സ് എന്നാണ് പറയപ്പെടുക.

novaping

പുകവലിക്കാരുടെ ആരോഗ്യം മാറ്റിനിര്‍ത്തിയാല്‍, സാധാരണ പുകവലിയേക്കാള്‍ വാപിംഗ് മറ്റുള്ളവര്‍ക്ക് സൃഷ്ടിക്കുന്ന അന്തരീക്ഷമലിനീകരണം കുറവാണ് എന്ന് പറയാം. സിഗരറ്റ് കത്തിയെരിഞ്ഞു ഉയരുന്ന പുക പോലെ ഇ-സിഗില്‍ നിന്നും പുക ഉണ്ടാവുന്നില്ല എന്നുള്ളതാണ് അതിന്‍റെ പ്രധാന കാരണം.

പുകവലി നിര്‍ത്താനുള്ള ഉപാധിയെന്ന നിലയിലാണ് ഇ-സിഗരറ്റ് വാണിജ്യവല്‍ക്കരിക്കപ്പെടുന്നതെങ്കിലും ഇതിനു ശാസ്ത്രീയ പിന്തുണ ഇനിയും നേടേണ്ടിയിരിക്കുന്നു.