പാരാലിമ്പിക്‌സില്‍ സൈക്ലിംഗ് മത്സരത്തിനിടെ ഇറാനിയന്‍താരം മരിച്ചു

ബഹ്മാന്റെ ഇടത് കാല്‍ കൃത്രിമമായി വെച്ചുപിടിപ്പിച്ചതാണ്. പാരാലിമ്പിക്‌സിന്റെ ചരിത്രത്തില്‍ ആദ്യമായാണ് മത്സരത്തിനിടെ ഒരു താരത്തിന്റെ മരണം സംഭവിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു.

പാരാലിമ്പിക്‌സില്‍ സൈക്ലിംഗ് മത്സരത്തിനിടെ ഇറാനിയന്‍താരം മരിച്ചു

റിയോ: റിയോയില്‍ നടക്കുന്ന പാരാലിമ്പിക്‌സില്‍ സൈക്ലിംഗ് മത്സരത്തിനിടെയുണ്ടായ അപകടത്തിലാണ് ഇറാനിയന്‍ താരം ബഹ്മാന്‍ ഗോള്‍ബാര്‍നെസ്ഹാദിന്റെ(48) അന്ത്യം. മത്സരത്തിനിടെ ഇറക്കമുള്ള വളവില്‍ ബഹ്മാന്‍ മറിഞ്ഞു വീഴുകയായിരുന്നു. അപകടസ്ഥലത്ത് ബഹ്മാന് പ്രഥമികചികിത്സ നല്‍കി ഉടന്‍തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ബഹ്മാന്റെ തലയ്ക്ക് ഗുരുതര പരിക്കുണ്ടായിരുന്നെന്നും ഹൃദയസ്തംഭനമാണ് അപകടകാരണമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. 15 വര്‍ഷമായി സൈക്ലിംഗ് മത്സരങ്ങളില്‍ പങ്കെടുക്കുന്ന ആളാണ് ബഹ്മാന്‍. 2012 ലെ പാരാലിമ്പിക്‌സിലും ബഹ്മാന്‍ പങ്കെടുത്തിരുന്നു.

ബഹ്മാന്റെ ഇടത് കാല്‍ കൃത്രിമമായി വെച്ചുപിടിപ്പിച്ചതാണ്. പാരാലിമ്പിക്‌സിന്റെ ചരിത്രത്തില്‍ ആദ്യമായാണ് മത്സരത്തിനിടെ ഒരു താരത്തിന്റെ മരണം സംഭവിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു.

പാരാലിമ്പിക്‌സിന് കൊടിയിറങ്ങാന്‍ ഒരു ദിവസം ബാക്കിയുള്ളപ്പോഴാണ് അപകടമുണ്ടായത്. ബഹ്മാനോടുള്ള ആദരസൂചകമായി സമാപനചടങ്ങില്‍ ഒരു മിനുട്ട് മൗനം ആചരിക്കും.

Read More >>