ഇറാനില്‍ രണ്ടാമത്തെ ആണവ നിലയത്തിന്റെ നിര്‍മ്മാണമാരംഭിച്ചു

റഷ്യയുടെ സഹകരണത്തോടെയാണ് രണ്ട് പ്ലാന്റുകള്‍ നിര്‍മ്മിക്കുക. പത്ത് വര്‍ഷത്തിനകം പ്ലാന്റുകളില്‍ നിന്ന് വൈദ്യുതി ഉത്പാദിക്കാനാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്

ഇറാനില്‍ രണ്ടാമത്തെ ആണവ നിലയത്തിന്റെ നിര്‍മ്മാണമാരംഭിച്ചു

ടെഹ്റാന്‍: ആണവ വൈദ്യുതി ലക്ഷ്യമിട്ട് ഇറാന്‍ രണ്ടാമത്തെ ആണവനിലയത്തിന്റെ നിര്‍മ്മാണം ആരംഭിച്ചു. ദക്ഷിണതീരത്തെ പട്ടണമായ ബുഷാഹറിലാണ് നിര്‍മ്മാണം. റഷ്യയുടെ സഹകരണത്തോടെയാണ് രണ്ട് പ്ലാന്റുകള്‍ നിര്‍മ്മിക്കുക. പത്ത് വര്‍ഷത്തിനകം പ്ലാന്റുകളില്‍ നിന്ന് വൈദ്യുതി ഉത്പാദിക്കാനാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

850 കോടി ഡോളറാണ് നിര്‍മ്മാണത്തിനായി ചെലവിടുന്നത്.റഷ്യയുമായുള്ള ആണവ ഇടപാടിന്റെ പ്രതീകമായായണ് പവര്‍പ്ലാന്റുകള്‍ നിര്‍മ്മിക്കുന്നതെന്ന് സീനിയര്‍ വൈസ് പ്രസിഡന്റ് ഇസ്ഹാക്ക് ജഹാംഗീരി പറഞ്ഞു.


ബുഷാഹറിലെ പ്രവര്‍ത്തനസജ്ജമായ പ്രധാന ആണവനിലയത്തിലാണ് ചടങ്ങുങ്ങള്‍ നടന്നത്. റഷ്യന്‍ സഹായത്തോടെ 2011 ല്‍ പ്രവര്‍ത്തന സജ്ജമായ ഈ നിലയത്തില്‍ നിന്ന് 1000 മെഗാവാട്ട് വൈദ്യുതോത്പാദനം നടക്കുന്നുണ്ട്.

ആണവായുധങ്ങള്‍ നിര്‍മ്മിക്കാനാണ് ഇറാന്റെ ലക്ഷ്യമെന്ന പാശ്ചാത്യരാജ്യങ്ങളുടെ ആരോപണം ഇറാന്‍ നിഷേധിച്ചു. അന്താരാഷ്ട്ര ഉപരോധം നീക്കുന്നതിനു പകരമായി ആണവപദ്ധതികള്‍ നിരോധിക്കുമെന്ന് നേരത്തെ ഇറാന്‍ പ്രഖ്യാപിച്ചിരുന്നു

Read More >>